- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റാനഗർ: അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി ജാർബം ഗാംലിൻ അന്തരിച്ചു. 53 വയസായിരുന്നു. ഏറെനാളായി കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഗാംലിൻ. ഞായറാഴ്ച രാത്രി ഗർജോണിലുള്ള ആശുപത്രിയിൽ വച്ചാണ് അന്ത്യം. സംസ്‌കാരത്തിനായി ഭൗതികശരീരം വിമാനമാർഗം സിയാങിൽ എത്തിക്കും. 1961 ഏപ്രിൽ 16 ന് അരുണാചൽപ്രദേശിലെ ആലോയിൽ ജനിച്ച ഗാംലിൻ രാഷ്ട്രീയ ജീവ
ഇറ്റാനഗർ: അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി ജാർബം ഗാംലിൻ അന്തരിച്ചു. 53 വയസായിരുന്നു. ഏറെനാളായി കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഗാംലിൻ. ഞായറാഴ്ച രാത്രി ഗർജോണിലുള്ള ആശുപത്രിയിൽ വച്ചാണ് അന്ത്യം. സംസ്‌കാരത്തിനായി ഭൗതികശരീരം വിമാനമാർഗം സിയാങിൽ എത്തിക്കും.
1961 ഏപ്രിൽ 16 ന് അരുണാചൽപ്രദേശിലെ ആലോയിൽ ജനിച്ച ഗാംലിൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലി(പിപിഎ)ലുടെയാണ്. പിന്നീട് കോൺഗ്രസിൽ ചേർന്ന അദ്ദേഹം 1999ൽ ലോക് സഭാംഗമായി. 2004ൽ അരുണാചൽ പ്രദേശിലെ ആഭ്യന്തര മന്ത്രിയായി. 2011 ൽ ഡോർജി ഖണ്ഡു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെ തുടർന്ന് ആകസ്മികമായാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്. രാഷ്ട്രീയ പ്രക്ഷോഭങ്ങളെ തുടർന്ന് ആറുമാസം മാത്രമാണ് ഭരിക്കാനായത്. 2011 ഒക്ടോബർ 31 ന് സ്ഥാനം രാജിവച്ചു.
Next Story