- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുന്ധതി റോയിയുടെ നോവൽ മാൻ ബുക്കർ പ്രൈസിന്റെ അവസാന ചുരുക്ക പട്ടികയിൽ നിന്നും പുറത്ത്; അന്തിമ പട്ടികയിൽ ഇടം നേടിയത് ആറ് നോവലുകൾ
ആരാധകരെ നിരാശപ്പെടുത്തി അരുന്ധതി റോയിയുടെ 'ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്' മാൻ ബുക്കർ പ്രൈസ് പട്ടികയിൽ നിന്ന് പുറത്ത്. അന്തിമ പട്ടികയിൽ ആറ് നോവലുകൾ ആണ് ഇടം പിടിച്ചത്. ഇതിൽ നിന്നും അരുന്ധതിയുടെ നോവൽ പുറത്താകുകയായിരുന്നു. അരുന്ധതിയുടെ നോവൽ ബുക്കർ പ്രൈസിന് പരിഗണിച്ചതോടെ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ആരാധകരുടെ പ്രതീക്ഷയെ ആസ്ഥാനത്താക്കിക്കൊണ്ടാണ് ബുധനാഴ്ച പുരസ്‌കാര നിർണായക സമിതി അവസാന പട്ടിക പുറത്തുവിട്ടത്. ജൂലായിൽ പുരസ്‌കാര നിർണയസമിതി തിരഞ്ഞെടുത്ത പതിമൂന്ന് പുസ്തകങ്ങളിൽ അരുന്ധതി റോയിയുടെ നോവൽ ഉണ്ടായിരുന്നു. 1997 അരുന്ധതി റോയിയുടെ ആദ്യ നോവലായ ഗോഡ് ഓഫ് സ്മോൾ തിങ്ങ്‌സ് മാൻ ബുക്കർ പ്രൈസ് നേടിയിരുന്നു.അരുന്ധതി റോയിയുടെ പുതിയ നോവൽ മാൻ ബുക്കർ പ്രൈസ്‌ന് പരിഗണിച്ചതോടെ രണ്ടാം തവണയും ഇന്ത്യക്ക് മാൻ ബുക്കർ പുരസ്‌ക്കാരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായ കോൾസൺ വൈറ്റ്ഹെഡിന്റെ നോവലായ 'ദി അണ്ടർഗ്രൗണ്ട് റെയിൽറോഡും അവസാന പട്ടികയിൽ ഇടം നേടാനായില്ല. പുസ്തകം 20
ആരാധകരെ നിരാശപ്പെടുത്തി അരുന്ധതി റോയിയുടെ 'ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്' മാൻ ബുക്കർ പ്രൈസ് പട്ടികയിൽ നിന്ന് പുറത്ത്. അന്തിമ പട്ടികയിൽ ആറ് നോവലുകൾ ആണ് ഇടം പിടിച്ചത്. ഇതിൽ നിന്നും അരുന്ധതിയുടെ നോവൽ പുറത്താകുകയായിരുന്നു. അരുന്ധതിയുടെ നോവൽ ബുക്കർ പ്രൈസിന് പരിഗണിച്ചതോടെ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ആരാധകരുടെ പ്രതീക്ഷയെ ആസ്ഥാനത്താക്കിക്കൊണ്ടാണ് ബുധനാഴ്ച പുരസ്‌കാര നിർണായക സമിതി അവസാന പട്ടിക പുറത്തുവിട്ടത്.
ജൂലായിൽ പുരസ്‌കാര നിർണയസമിതി തിരഞ്ഞെടുത്ത പതിമൂന്ന് പുസ്തകങ്ങളിൽ അരുന്ധതി റോയിയുടെ നോവൽ ഉണ്ടായിരുന്നു. 1997 അരുന്ധതി റോയിയുടെ ആദ്യ നോവലായ ഗോഡ് ഓഫ് സ്മോൾ തിങ്ങ്‌സ് മാൻ ബുക്കർ പ്രൈസ് നേടിയിരുന്നു.അരുന്ധതി റോയിയുടെ പുതിയ നോവൽ മാൻ ബുക്കർ പ്രൈസ്‌ന് പരിഗണിച്ചതോടെ രണ്ടാം തവണയും ഇന്ത്യക്ക് മാൻ ബുക്കർ പുരസ്‌ക്കാരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായ കോൾസൺ വൈറ്റ്ഹെഡിന്റെ നോവലായ 'ദി അണ്ടർഗ്രൗണ്ട് റെയിൽറോഡും അവസാന പട്ടികയിൽ ഇടം നേടാനായില്ല. പുസ്തകം 2017-ലെ പുലിറ്റ്‌സർ സമ്മാനം നേടിയിരുന്നു.പോൾ ആസ്ടറിന്റെ '4321', എമിലി ഫ്രിഡ്‌ലണ്ടിന്റെ 'വോൾവ്സ് ഹിസ്റ്ററി', പാക്കിസ്ഥാൻ-യു.കെ. എഴുത്തുകാരനായ മൊഹ്സിൻ ഹമീദിന്റെ 'എക്സിറ്റ് വെസ്റ്റ്', ഫിയോണ മോസ്ലിയുടെ 'എംലെറ്റ്', ജോർജ് സാണ്ടേഴ്സിന്റെ 'ലിങ്കൺ ഇൻ ബാർഡോ', അലിസ്മിത്തിന്റെ 'ഓട്ടം' എന്നീ ആറ്് പുസ്തകങ്ങളാണ് മത്സരരംഗത്ത് അവശേഷിക്കുന്നത്. സമ്മാന ജേതാവിനെ ഒക്ടോബർ പതിനേഴിന് പ്രഖ്യാപിക്കും.