- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷോർട്ട്ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികൾ മറ്റ് പാർട്ടികളുടെ പ്രചരണത്തിനിറങ്ങി; പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞ് സഭയും: പി സി ജോർജ്ജിന്റെ അഴിമതി വിരുദ്ധ മുന്നണിയിൽ തുടക്കത്തിലെ അടിപൂരം
തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ വിജയ-പരാജയങ്ങൾ നിർണയിക്കുന്നതിൽ നാടാർ സമുദായത്തിന് നിർണ്ണായക പങ്കു തന്നെയാണ് ഉള്ളത്. ഇത് കണ്ടറിഞ്ഞ് സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് വി എസ്ഡിപിയെ കൂട്ടുപിടിച്ച് പി സി ജോർജ്ജ് അഴിമതി വിരുദ്ധ മുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സിഎസ്‌ഐ നാടാരായ കെ ദാസാണ് അരുവിക്കരയിലെ സ്ഥാനാർത്ഥി. ക
തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ വിജയ-പരാജയങ്ങൾ നിർണയിക്കുന്നതിൽ നാടാർ സമുദായത്തിന് നിർണ്ണായക പങ്കു തന്നെയാണ് ഉള്ളത്. ഇത് കണ്ടറിഞ്ഞ് സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് വി എസ്ഡിപിയെ കൂട്ടുപിടിച്ച് പി സി ജോർജ്ജ് അഴിമതി വിരുദ്ധ മുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സിഎസ്‌ഐ നാടാരായ കെ ദാസാണ് അരുവിക്കരയിലെ സ്ഥാനാർത്ഥി. കെ ദാസ് പിടിക്കുന്ന വോട്ട് യുഡിഎഫ് പെട്ടിയിൽ വീഴേണ്ടതാണെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചു തുടങ്ങിയതോടെ ജോർജ്ജിന്റെ അഴിമതി വിരുദ്ധ മുന്നണിയിലും വിള്ളൽ വീണു തുടങ്ങി. സ്ഥാനാർത്ഥിയെ നിർത്താൻ ഹിതപരിശോധനക്ക് വേണ്ടി ഷോട്ട്‌ലിസ്റ്റ് ചെയ്തവരുടെ കൂടത്തിൽ ഉണ്ടായിരുന്ന ആൾ യുഡിഎഫിനൊപ്പം ചേർന്നതാണ് പ്രചരണം തുടങ്ങിയതാണ് ജോർജ്ജിന് തിരിച്ചടിയായത്.
വി എസ്ഡിപി പ്രവർത്തകൻ ബി സത്യജോസാണ് ശബരിനാഥിന് വേണ്ടി പ്രചരണ രംഗത്തെത്തിയത്. വെള്ളടാന് പഞ്ചായത്തില് വിവിധ പ്രദേശങ്ങളിൽ ഇയാൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ടുപിടിക്കാൻ എത്തി. തേവിയാരുകുന്ന് സ്‌കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപകനാണ് സത്യജോസ്. മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവുകൂടിയായ ഇദ്ദേഹം അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി മത്സരിച്ചിരുന്നു. സ്ഥാനാർത്ഥിത്വം കെ ദാസിനാണെന്ന് വ്യക്തമായതോടെയാണ് സത്യജോസ് യുഡിഎഫ് പാളയത്തിലേക്ക് പോയത്. ഇത് അഴിമതി വിരുദ്ധ മുന്നണിക്കേറ്റ തിരിച്ചടിയായി.
അതേസമയം വി എസ്ഡിപി പൂർണ്ണമായും ജോർജ്ജിനൊപ്പമുണ്ടാകുമെന്ന വാദത്തെ തള്ളിക്കൊണ്ട് സഭയും രംഗത്തെത്തി. എസ്.ഐ.യു.സി നാടാർ വിഭാഗത്തിന് അരുവിക്കരയിൽ സ്ഥാനാർത്ഥി ഇല്ലെന്ന് ബിഷപ്പ് എ. ധർമ്മരാജ് റസാലമാണ് വ്യക്തമക്കിയത്. വിവിധ സാമുദായിക, മത വിഭാഗങ്ങൾ ഐക്യത്തോടെ ജീവിക്കുന്ന അരുവിക്കരയിൽ ജാതി പറഞ്ഞ് വിഭാഗീയത സൃഷ്ടിക്കാൻ നടത്തുന്ന നീക്കങ്ങൾ ദൗർഭാഗ്യകരമാണ്. പിന്നാക്കാവസ്ഥ പരിഗണിച്ച് എസ്.ഐ.യു.സി നാടാർ വിഭാഗത്തിന് 1935 മുതൽ ലഭിച്ചുവരുന്ന അവകാശങ്ങൾ കവർന്നെടുക്കാൻ ചന്ദ്രശേഖരനൊപ്പം പണിപ്പെടുന്ന പി.സി. ജോർജ്, എസ്.ഐ.യു.സി സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ തങ്ങളുടെ വക്താവോ രക്ഷകനോ അല്ല. രാജഭരണകാലം മുതൽക്കേ എസ്.ഐ.യു.സി നാടാർവിഭാഗം അനുഭവിച്ചുവരുന്ന സംവരണം അട്ടിമറിക്കാൻ നടക്കുന്ന നീക്കം അപലപനീയമാണ്.
സി.എസ്.ഐയിലെ വിവിധ സമുദായങ്ങളിലൊന്നായ എസ്.ഐ.യു.സി നാടാർ വിഭാഗത്തിന്റെ സംരക്ഷണവും പരിപാലനവും സി.എസ്.ഐ സഭയിലും അതിന്റെ അദ്ധ്യക്ഷനിലും നിക്ഷിപ്തമാണ്. നാടാർ വിഭാഗത്തിന്റെ കണക്ക് പറഞ്ഞ് അരുവിക്കരയിൽ രാഷ്ട്രീയക്കളി നടത്താനുള്ള ശ്രമം വിലപ്പോവില്ല. എസ്.ഐ.യു.സി ജനസമൂഹം അവകാശങ്ങൾ നേടിയെടുക്കാൻ ഉചിതമായ തീരുമാനമെടുത്ത് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ബിഷപ് ധർമ്മരാജ് റസാലം പ്രസ്താവനയിൽ പറഞ്ഞു.
തെരഞ്ഞെുടുപ്പ് അടുത്ത വേളയിൽ ബിഷപ്പിന്റെ വാക്കുകൾ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. അരുവിക്കരയിലെ വിവിധ പഞ്ചായത്തുകളിൽ ഹിത പരിശോധന നടത്തിയാണ് ദാസിനെ അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തിരുന്നത്.
മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 10,000 ബാലറ്റ് പേപ്പർ അച്ചടിച്ചാണ് വോട്ടെടുപ്പ് നടന്നത്. 8640 വോട്ടുകൾ പോൾ ചെയ്തതിൽ കെ.ദാസിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു.
അഴിമതി വിരുദ്ധ പോരാട്ടം നയിക്കാനെന്ന പേരിൽ പി.സി ജോർജ് രൂപീകരിച്ചിട്ടുള്ള മുന്നണിയിൽ കേരളാ കോൺഗ്രസ് സെക്യുലർ, എസ്.ഡി.പി.ഐ, ഡി.എച്ച്.ആർ.എം എന്നീ പാർട്ടികളാണുള്ളത്. വി എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരനാണ് സംഘടനയുടെ പ്രസിഡന്റ്.