- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എ.എ.പി. അല്ലെങ്കിൽ ബിജെപി'; ഗോവയിലെ ജനങ്ങൾക്ക് മുന്നിൽ രണ്ട് വഴികൾ മാത്രമെന്ന് അരവിന്ദ് കെജ്രിവാൾ
പനാജി: ഗോവയിലെ ജനങ്ങൾക്ക് മുന്നിൽ രണ്ട് വഴികൾ മാത്രമെയുള്ളൂവെന്നും അത് ബിജെപിയും ആം ആദ്മി പാർട്ടിയുമാണെന്നും ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. എഎപിക്ക് വോട്ട് ചെയ്യുന്നില്ലെങ്കിൽ അവർ പരോക്ഷമായി ബിജെപിക്ക് വോട്ട് ചെയ്യുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയിൽ അദ്ദേഹം പറഞ്ഞു.
'നിരവധി സ്ഥലങ്ങളിൽ ബിജെപി പ്രവർത്തകർ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നുണ്ടെന്ന് ഞാൻ കേട്ടു. അവർക്ക് പിന്നീട് ബിജെപിയിൽ ചേരാം. എ.എ.പിക്ക് വോട്ട് ചെയ്യുന്നില്ലെങ്കിൽ അവർ ബിജെപിക്ക് പരോക്ഷമായി വോട്ട് ചെയ്യുകയാണെന്ന് ജനങ്ങൾ തിരിച്ചറിയണം. ഗോവയിലെ ജനങ്ങൾക്ക് മുന്നിൽ രണ്ട് വഴികളേയുള്ളൂ എ.എ.പി. അല്ലെങ്കിൽ ബിജെപി.' - അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
നാല് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അരവിന്ദ് കെജ്രിവാൾ ഗോവയിലെത്തിയത്. മുമ്പ് ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതോടെ അവർ ബിജെപിയിൽ ചേർന്നുവെന്ന് പനാജിയിലെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കെജ്രിവാൾ പറഞ്ഞു. എഎപിക്ക് വോട്ട് ചെയ്യുന്നത് ഗോവയിൽ ശുദ്ധവും സത്യസന്ധവുമായ ഭരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു




