- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കപിൽമിശ്ര വീട്ടിൽ വന്നത് അറിഞ്ഞിരുന്നെങ്കിൽ ഒരു കപ്പ് ചായ കൊടുത്തേനെ; മിശ്ര വിശ്വാസ വഞ്ചകനെന്നും സുനിത കെജ്രിവൾ; സുനിതയ്ക്ക് ഭർത്താവിന്റെ വരുമാനം നഷ്ടപ്പെടുമെന്ന ആശങ്കയെന്ന് കപിൽ മിശ്ര
ന്യൂഡൽഹി: ഡൽഹി മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ട കപിൽ മിശ്രയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിതാ കെജ്രിവാളും തമ്മിൽ ട്വിറ്ററിൽ വാക്പോര്. ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് പറഞ്ഞ സുനിത കെജ്രിവാൾ കപിൽ മിശ്രക്കെതിരെ പരിഹാസവുമായി രംഗത്തെത്തുകയും ചെയ്തു. മെയ് 5ന് എപ്പോഴാണ് മിശ്ര വീട്ടിൽ വന്നത്. ഞാനറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ഒരു കപ്പ് ചായ എല്ലാഴ്പ്പോഴും ലഭിക്കുമായിരുന്നെന്നും സുനിത ട്വീറ്റ് ചെയ്തു. കപിൽ മിശ്ര ഒരു വിശ്വാസ വഞ്ചകനാണ്. തന്റെ പ്രവർത്തികളുടെ പരിണിത ഫലം മിശ്ര തന്നെ അനുഭവിക്കേണ്ടി വരുമെന്നും കെജ് രിവാളിന്റെ ഭാര്യ മുന്നറിയിപ്പ് നൽകി.പ്രകൃതിയുടെ നിയമം ഒരിക്കലും തെറ്റുകയില്ല. വഞ്ചനയുടെ വിത്തുകൾ വിതച്ചവർ തന്നെ അതിന്റെ പ്രതിഫലം കൊയ്യേണ്ടി വരുമെന്നും അവർ ചൂണ്ടിക്കാട്ടി. സുനിതാ കെജ്രിവാളിന്റെ വിമർശനങ്ങൾക്ക് കപിൽ മിശ്ര ട്വിറ്ററിലൂടെ തന്നെ മറുപടി നൽകി. ആരോപണത്തിന്റെ പിന്നിലുള്ള സത്യത്തെ കുറിച്ച് അവർക്കറിയില്ല. സുനിതാ കെജ്രിവാ
ന്യൂഡൽഹി: ഡൽഹി മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ട കപിൽ മിശ്രയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിതാ കെജ്രിവാളും തമ്മിൽ ട്വിറ്ററിൽ വാക്പോര്. ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് പറഞ്ഞ സുനിത കെജ്രിവാൾ കപിൽ മിശ്രക്കെതിരെ പരിഹാസവുമായി രംഗത്തെത്തുകയും ചെയ്തു. മെയ് 5ന് എപ്പോഴാണ് മിശ്ര വീട്ടിൽ വന്നത്. ഞാനറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ഒരു കപ്പ് ചായ എല്ലാഴ്പ്പോഴും ലഭിക്കുമായിരുന്നെന്നും സുനിത ട്വീറ്റ് ചെയ്തു.
കപിൽ മിശ്ര ഒരു വിശ്വാസ വഞ്ചകനാണ്. തന്റെ പ്രവർത്തികളുടെ പരിണിത ഫലം മിശ്ര തന്നെ അനുഭവിക്കേണ്ടി വരുമെന്നും കെജ് രിവാളിന്റെ ഭാര്യ മുന്നറിയിപ്പ് നൽകി.
പ്രകൃതിയുടെ നിയമം ഒരിക്കലും തെറ്റുകയില്ല. വഞ്ചനയുടെ വിത്തുകൾ വിതച്ചവർ തന്നെ അതിന്റെ പ്രതിഫലം കൊയ്യേണ്ടി വരുമെന്നും അവർ ചൂണ്ടിക്കാട്ടി.
സുനിതാ കെജ്രിവാളിന്റെ വിമർശനങ്ങൾക്ക് കപിൽ മിശ്ര ട്വിറ്ററിലൂടെ തന്നെ മറുപടി നൽകി. ആരോപണത്തിന്റെ പിന്നിലുള്ള സത്യത്തെ കുറിച്ച് അവർക്കറിയില്ല. സുനിതാ കെജ്രിവാളിന് ഭർത്താവിന്റെ വരുമാനം നഷ്ടപ്പെടുന്നതിലുള്ള ആശങ്കയാണുള്ളതെന്നും മിശ്ര പറഞ്ഞു.
അടുത്തിടെ കെജ്രിവാളിനെതിരെ ശക്തമായ വിമർശനവുമായി മിശ്രയുടെ അമ്മ തുറന്ന കത്തെഴുതിയിരുന്നു. കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരെ കൂടുതൽ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി കപിൽ മിശ്ര രംഗത്തെത്തിയതിന് പിന്നാലെയാണ് സുനിത കെജ്‌രിവാൾ കടുത്ത പരാമർശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
കടലാസ് കമ്പനികൾ വഴി കോടിക്കണക്കിനു രൂപയാണ് എഎപിയുടെ അക്കൗണ്ടിലെത്തിയതെന്ന് കഴിഞ്ഞ ദിവസം മിശ്ര ആരോപിച്ചിരുന്നു. കെജ്രിവാൾ ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്‌നിൽനിന്ന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങുന്നതിന് ദൃക്‌സാക്ഷിയാണെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ഞായറാഴ്ചയാണ് ഏവരെയും ഞെട്ടിച്ച് കപിൽമിശ്ര രംഗത്തുവന്നത്.
ആം ആദ്മി പാർട്ടി നേതാക്കളുടെ വിദേശയാത്രാരേഖകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച മിശ്ര നിരാഹാരമാരംഭിക്കുകയും ചെയ്തു.