- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു വർഷത്തിനുശേഷം പിണക്കം മാറ്റി കെജ്രിവാളും യോഗേന്ദ്ര യാദവും; ആപ്പും സ്വരാജ് അഭിയാനും ഒന്നിക്കുന്നത് വലതു ഫാസിസത്തിനെതിരായ കൂട്ടായ്മയിൽ; ഡെൽഹിയിൽ സംയുക്ത റാലി നടത്താനും തീരുമാനം
ന്യൂഡെൽഹി: രണ്ടു വർഷം നീണ്ട വഴിപിരിയലിനൊടുവിൽ അഭിപ്രായഭിന്നതകൾ മറന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും പാർട്ടിയിലെ പഴയ നേതാവ് യോഗേന്ദ്ര യാദവും വീണ്ടും ഒന്നിക്കുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും വലതു ഫാസിസത്തിനെതിരെ ഒറ്റക്കെട്ടായി പോരാടൻ തീരുമാനിച്ചതാണ് രണ്ടു വർഷത്തെ പിണക്കത്തിനൊടുവിൽ ഒന്നിക്കാൻ കെജ്രിവാളിനും യാദവിനും വഴിയൊരുക്കിയത്. പുതിയ കൂട്ടായ്മയുടെ ആദ്യയോഗം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആം ആദ്മി പാർട്ടിക്കു വേണ്ടി ദിലീപ് പാണ്ഡെ, സ്വരാജ് അഭിയാനു വേണ്ടി യാദവ്, ദളിത് നേതാവ് ജിഗ്നേഷ് മെവാനി, റെഡ്സ്റ്റാർ നേതാവ് കെഎൻ രാമചന്ദ്രൻ, സാമൂഹിക പ്രവർത്തകനായ ഹർഷ് മന്ദർ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. ജനാധിപത്യത്തെ രക്ഷിക്കാൻ ജനാധിപത്യ കൂട്ടായ്മ എന്നാണ് പുതിയ കൂട്ടുകെട്ടിനെ നേതാക്കൾ വിശേഷിപ്പിച്ചത്. കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗൗരി ലങ്കേഷിന്റെ കൊലപാതകം ഉൾപ്പെടെയുള്ളവയ്‌ക്കെതിരെ ഒക്ടോബർ അഞ്ചിന് ഡെൽഹിയിൽ റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഡൽഹിയിൽ ചരിത്ര വിജയം നേട് അധികാ
ന്യൂഡെൽഹി: രണ്ടു വർഷം നീണ്ട വഴിപിരിയലിനൊടുവിൽ അഭിപ്രായഭിന്നതകൾ മറന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും പാർട്ടിയിലെ പഴയ നേതാവ് യോഗേന്ദ്ര യാദവും വീണ്ടും ഒന്നിക്കുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും വലതു ഫാസിസത്തിനെതിരെ ഒറ്റക്കെട്ടായി പോരാടൻ തീരുമാനിച്ചതാണ് രണ്ടു വർഷത്തെ പിണക്കത്തിനൊടുവിൽ ഒന്നിക്കാൻ കെജ്രിവാളിനും യാദവിനും വഴിയൊരുക്കിയത്.
പുതിയ കൂട്ടായ്മയുടെ ആദ്യയോഗം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആം ആദ്മി പാർട്ടിക്കു വേണ്ടി ദിലീപ് പാണ്ഡെ, സ്വരാജ് അഭിയാനു വേണ്ടി യാദവ്, ദളിത് നേതാവ് ജിഗ്നേഷ് മെവാനി, റെഡ്സ്റ്റാർ നേതാവ് കെഎൻ രാമചന്ദ്രൻ, സാമൂഹിക പ്രവർത്തകനായ ഹർഷ് മന്ദർ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്.
ജനാധിപത്യത്തെ രക്ഷിക്കാൻ ജനാധിപത്യ കൂട്ടായ്മ എന്നാണ് പുതിയ കൂട്ടുകെട്ടിനെ നേതാക്കൾ വിശേഷിപ്പിച്ചത്. കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗൗരി ലങ്കേഷിന്റെ കൊലപാതകം ഉൾപ്പെടെയുള്ളവയ്‌ക്കെതിരെ ഒക്ടോബർ അഞ്ചിന് ഡെൽഹിയിൽ റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഡൽഹിയിൽ ചരിത്ര വിജയം നേട് അധികാരത്തിലെത്തിയതിനു പിന്നാലെയാണ് യോഗേന്ദ്ര യാദവും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും ആം ആദ്മി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടത്. ഇതിനുശേഷം രൂപീകരിക്കപ്പെട്ട സ്വരാജ് അബിയാൻ ഇപ്പോൾ സ്വരാജ് ഇന്ത്യ എന്ന രാഷ്ട്രീയ പാർട്ടിയായി മാറിയിരിക്കുകയാണ്.