ന്യൂഡൽഹി: നീതി അയോഗ് വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ രാജിവെച്ചു. രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. അദ്ധ്യാപന രംഗത്തേക്ക് മടങ്ങിപ്പോകുകയാണെന്നും അദ്ദേഹം അറിയിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ സെപ്റ്റംബർ അഞ്ച് മുതൽ ഇക്കണോമിക്സ് പ്രഫസറായി അദ്ദേഹം ജോലിയിൽ പ്രവേശിക്കും.

ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ട് പകരം നീതി ആയോഗ് കൊണ്ടുവന്നപ്പോൾ സാമ്പത്തിക പരിഷ്‌കരണങ്ങൾ നടപ്പിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്ത് നിയമിച്ച വ്യക്തിയായിരുന്നു പനഗരിയ.

62കാരനായ പനഗരിയ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനും കൊളംബി സർവകലാശാലയിൽ അദ്ധ്യാപകനുമായിരുന്നു. ലോക ബാങ്ക്, ഐ.എം.എഫ്, വേൾഡ് ട്രേഡ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.