- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ വീട്ടിനുള്ളിലേക്ക് പോയപ്പോൾ കുട്ടിയെ എടുത്തു കൊണ്ട് സ്വന്തം വീട്ടിലേക്ക് ഓടി; അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം പുറത്തു പറഞ്ഞാൽ ശരിയാക്കുമെന്ന ഭീഷണിയും; ഭയന്ന് വിറച്ചുള്ള കുട്ടിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി പൊലീസ്; 61-കാരനായ ഓട്ടോ ഡ്രൈവറെ പോക്സോ ചുമത്തി ജയിലിലടച്ചു; ആര്യങ്കോടിനെ ഞെട്ടിച്ച ബാലപീഡനം ഇങ്ങനെ
തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സ്‌കാരിയെ അയൽവാസി പീഡിപ്പിച്ചതായി പരാതി. സംഭവത്തിന് ശേഷം ഒളിവിൽ പോയ അറുപത്തൊന്നുകാരനായ ഓട്ടോ ഡ്രൈവർ പൊലീസിന്റെ പിടിയിലായി. പുതുവൽസര ദിനത്തിൽ വൈകിട്ട് മൂന്നരമണിയോടെയാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ കാണാതെ കുട്ടിയെ എടുത്തുകൊണ്ട് സലിം ഓടി. പിന്നീട് സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട് വീട്ടിൽ വന്ന് കാര്യം പറഞ്ഞതിന് പിന്നലെ പൊലീസിൽ കുട്ടിയുടെ അമ്മ പരാതി നൽകുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടുകാരുമായി നല്ല സൗഹൃദമുണ്ടെന്നതിലെ വിശ്വാസ്യത മുതലെടുത്താണ് അയൽവാസിയായ സലിം പീഡനം നടത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ പുതുവത്സര ദിവസം വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. പെൺകുട്ടിയും മൂത്ത സഹോദരിയുമാണ് അമ്മയുടെ ഒപ്പം വീട്ടിൽ താമസിക്കുന്നത്. കുട്ടികളുടെ പിതാവ് വിദേശത്താണ്. അയൽവാസികളായി താമസിക്കുന്നത് ഓട്ടോ ഡ്രവൈറും ഭാര്യയുമാണ്. ഇരു വീട്ടുകാരും തമ്മിൽ അയൽ വാസികളെന്ന നിലയിൽ നല്ല സഹകരണമാണ്. വീട
തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സ്‌കാരിയെ അയൽവാസി പീഡിപ്പിച്ചതായി പരാതി. സംഭവത്തിന് ശേഷം ഒളിവിൽ പോയ അറുപത്തൊന്നുകാരനായ ഓട്ടോ ഡ്രൈവർ പൊലീസിന്റെ പിടിയിലായി.
പുതുവൽസര ദിനത്തിൽ വൈകിട്ട് മൂന്നരമണിയോടെയാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ കാണാതെ കുട്ടിയെ എടുത്തുകൊണ്ട് സലിം ഓടി. പിന്നീട് സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട് വീട്ടിൽ വന്ന് കാര്യം പറഞ്ഞതിന് പിന്നലെ പൊലീസിൽ കുട്ടിയുടെ അമ്മ പരാതി നൽകുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടുകാരുമായി നല്ല സൗഹൃദമുണ്ടെന്നതിലെ വിശ്വാസ്യത മുതലെടുത്താണ് അയൽവാസിയായ സലിം പീഡനം നടത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ
പുതുവത്സര ദിവസം വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. പെൺകുട്ടിയും മൂത്ത സഹോദരിയുമാണ് അമ്മയുടെ ഒപ്പം വീട്ടിൽ താമസിക്കുന്നത്. കുട്ടികളുടെ പിതാവ് വിദേശത്താണ്. അയൽവാസികളായി താമസിക്കുന്നത് ഓട്ടോ ഡ്രവൈറും ഭാര്യയുമാണ്. ഇരു വീട്ടുകാരും തമ്മിൽ അയൽ വാസികളെന്ന നിലയിൽ നല്ല സഹകരണമാണ്.
വീട്ടിൽ ഭാര്യ ഇല്ലാതിരുന്ന സമയം നോക്കിയാണ് അയൽവാസിയായ കുട്ടിയോട് ഓട്ടോ ഡ്രൈവർ ക്രൂരത കാണിച്ചത്. വീടിന് പുറത്ത് അമ്മയും മക്കളും ഇരിക്കുന്നത് സലിം ശ്രദ്ധിച്ചിരുന്നു.കുട്ടിയുടെ അമ്മ അകത്തേക്ക് പോകുന്നത് വരെ ഇയാൾ നോക്കിയിരുന്നു. കുട്ടിയുടെ അമ്മ അകത്തേക്ക് പോയ തക്കം നോക്കി ഇയാൾ സ്വന്തം വീട്ടിൽ നിന്നും പതിയെ പുറത്തിറങ്ങി ആരും കാണാതെ കുട്ടിയുടെ വീടിന് മുന്നിലെത്തി കുട്ടിയുടെ വാ പൊത്തിപിടിച്ച ശേഷം ചുമലിലേക്ക് എടുത്തിട്ട് ഓടി സ്വന്തം വീട്ടിലേക്ക് എത്തി മുറിക്കുള്ളിൽ വെച്ച് പീഡനം നടത്തുകയായിരുന്നു.
ഇയാളുടെ ഭാര്യ വീട്ടിലില്ലാത്ത തക്കം നോക്കിയാണ് പീഡനം നടത്തിയത്. പിന്നീട് ആരോടും ഇത് പറയരുതെന്ന് കുട്ടിയെ ഇയാൾ പറഞ്ഞ് പേടിപ്പിക്കുകയും ചെയ്തു. എന്നാൽ ഭയന്ന് വിറച്ച് കരഞ്ഞ് കൊണ്ട് കുട്ടി ഓടി വീട്ടിലെത്തി അമ്മയോട് കാര്യം പറഞ്ഞു. കുട്ടി വീട്ടിലെത്തി കാര്യം പറഞ്ഞെന്ന് മനസ്സിലാക്കിയ അയൽവാസി അപ്പോൾ തന്നെ അവിടെ നിന്നും മുങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ കുട്ടിയുടെ അമ്മ അയൽവാസിയുടെ ഭാര്യയോട് കാര്യം പറഞ്ഞ ശേഷം ആര്യങ്കോട് പൊലീസിന് പരാതി നൽകി പൊലീസ് അന്വേഷിച്ചെത്തിയെങ്കിലും ഓട്ടോഡ്രൈവർ വീട്ടിലില്ലായിരുന്നു.
നഗരത്തിലുള്ള ഒരുബന്ധുവിന്റെ വീട്ടിൽ നിന്നുമാണ് ഇന്നലെ വൈകുന്നേരത്തോട് പെലീസ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോയും ബലാൽസംഗം ഉൾപ്പടെയുള്ള കുറ്റം ചുമത്തി റിമാൻഡ് ചെയ്തതായി ആര്യങ്കോട് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.