- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസങ്ങൾ മാത്രം പ്രായമായ നായക്കുഞ്ഞുങ്ങളെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ; ഉപേക്ഷിക്കപ്പെട്ടത് എട്ടോളം നായക്കുഞ്ഞുങ്ങൾ; നായക്കുഞ്ഞുങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി പൊതുപ്രവർത്തകർ രംഗത്ത്
കാസർകോട് :ഉളിയത്തടുക്ക ചൗക്കി റോഡിൽ പതിനെട്ടാം വാർഡിൽ പെടുന്ന സ്ഥലത്ത് രണ്ട് ദിവസമായി 10 ദിവസം പ്രായമുള്ള എട്ടോളം നായ്ക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് സംരക്ഷിക്കുന്നതിനായി മധൂർ പഞ്ചായത്ത് അധികൃതരെയും വാർഡ് മെമ്പർമാരെയും മൃഗആശുപത്രി അധികൃതരെയും ബന്ധപ്പെട്ടെങ്കിലും ഫലം നിരാശയെന്ന് പൊതു പ്രവർത്തകൻ അസീഫ് പട്ല പറയുന്നു.
ഇതുവരെ നായ് കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള യാതൊരു നീക്കവും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.തുടർച്ചയായി ബന്ധപ്പെട്ടപ്പോൾ ഞങ്ങൾക്ക് അതിനെ സംരക്ഷിക്കാനുള്ള യാതൊരു ബാധ്യതയോ നിയമമോ ഇല്ലെന്ന് പറഞ്ഞ് മൃഗാശുപത്രി അധികൃതരും കൈമലർത്തുകയായിരുന്നുവെന്ന് പൊതു പ്രവർത്തകർ ആരോപിക്കുന്നു,
നായ്ക്കുട്ടിയെ സംരക്ഷിക്കാനുള്ള സൗകര്യം മധൂർ പഞ്ചായത്തിലും ഇല്ലെന്നാണ് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കിയത്. ആരും തിരിഞ്ഞുനോക്കാത്തയതോടെ രണ്ട് നായ്കുട്ടികള് മരണപ്പെട്ടു . ഇതോടെ പൊതുപ്രവർത്തകൻ സംരക്ഷണം ആവശ്യപ്പെട്ടു വാവിട്ടു അധികാരികൾ മുമ്പിൽ കരഞ്ഞു. കനിവ് ഉണ്ടായില്ലെന്നു മാത്രം. തനിക്ക് സംരക്ഷിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും കൊണ്ടുപോകുമായിരുന്നുവെന്നും ഇദേഹം കൂട്ടിച്ചേർക്കുന്നു. ചെറിയ ടാർ പാടുകൾ ഒരുക്കി ഇതിനെ സംരക്ഷിച്ചു വരികയാണ് ആസിഫ്.
നായക്കുട്ടി അമ്മയോടൊപ്പം ഇല്ലാത്തതാണ് പൊതുപ്രവർത്തകരെ വേദനിപ്പിക്കുന്നത്. കൃത്യസമയത്ത് പാലോ ഭക്ഷണമോ കിട്ടിയില്ലെങ്കിൽ മറ്റുള്ളവയും മരിച്ചു പോകാൻ ഇടയുണ്ട്. ഇപ്പോൾ നായ്ക്കുട്ടികൾക്ക് ചെറിയ രീതിയിലുള്ള സംരക്ഷണം ഇവർ ഒരുക്കിയിട്ടുണ്ടെങ്കിലും ഒരു രണ്ടു മാസം വരെ കൃത്യമായ പരിപാലനം കിട്ടിയില്ലെങ്കിൽ ഇവർക്ക് ജീവിക്കാൻ സാധിക്കുമെന്നാണ് ഇവരുടെ പരിഭവം
മറുനാടന് മലയാളി ബ്യൂറോ