- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിഞ്ചുപോലും വിട്ടുനൽകാതെ പോർമുഖം തുറന്ന് രണ്ട് അയൽക്കാർ; ചൈന-പാക്കിസ്ഥാൻ കൂട്ടുകെട്ട് പൊളിക്കാൻ പരാജയപ്പെട്ടതോടെ ഇന്ത്യ നേരിടുന്നത് വൻവെല്ലുവിളി; മറ്റാർക്കും കൊടുക്കാത്ത ആണവ മിസൈൽ ഒപ്ടിക്കൽ ട്രാക്കിങ് സംവിധാനം സമ്മാനിച്ച് ചൈന പാക് സ്നേഹം വീണ്ടും തെളിയിക്കുമ്പോൾ ദ്വിമുഖ യുദ്ധത്തിന് ഇന്ത്യ നിർബന്ധിതമായേക്കുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: ശക്തരായ അയൽക്കാർ. വെറും ശക്തരല്ല. ആണവശേഷിയുള്ള രണ്ടുഅയൽക്കാർ. ഇരുവരുമായുള്ള സംഘർഷമാകട്ടെ നാൾക്കുനാൾ കൂടുന്നതല്ലാതെ കുറയുന്നുമില്ല. ഡോക്ലാമിൽ ചൈനയും, കശ്മീരിൽ പാക്കിസ്ഥാനും ഉയർത്തുന്ന വെല്ലുവിളികൾ ഒരുചർച്ചയ്ക്ക് പോലും സാധ്യതയില്ലാത്ത വിധമാണ്. ഇത് യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് നയിക്കുന്നതെന്ന് പ്രതിരോധ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. അയൽക്കാരുമായി ഇന്ത്യ ദ്വിമുഖ പോരാട്ടത്തിന് തയ്യാറെടുക്കണമെന്നാണ് ഇന്ത്യൻ സേനയിൽ നിന്ന് വിരമിച്ച ബ്രിഗേഡിയർ വി.മഹാലിംഗത്തിന്റെ അഭിപ്രായം. നിലവിലെ സാഹചര്യത്തിൽ പാക് സർക്കാരുമായി ചർച്ചകൾക്കുള്ള ഒരുവഴിയും തെളിഞ്ഞിട്ടില്ല. കശ്മീരിലായാലും അഫ്ഗാനിസ്ഥാനിലായാലും ഒരിഞ്ചുവിട്ടുകൊടുക്കാൻ തയ്യാറാകാത്ത സൈനിക ഭരണകൂടമാണ് ആ രാജ്യത്ത് നിലനിൽക്കുന്നത്. അതേസമയം, ഒബ്‌സർവർ റിസർച്ച് ഫൗണ്ടേനിൽ ഫെല്ലോ ആയ മനോജ് ജോഷിയുടെ അഭിപ്രായത്തിൽ, പാക്കിസ്ഥാൻ -ചൈന ബന്ധം തകർക്കാൻ കഴിയാത്തതാണ് ഇന്ത്യയെ അലട്ടുന്ന മുഖ്യപ്രശ്‌നം. എന്നാണ് ഒരു രാഷ്ട്രം ദ്വിമുഖയുദ്ധം ജയിച്ചിട്ടുള്ളതെന്നും ചോ
ന്യൂഡൽഹി: ശക്തരായ അയൽക്കാർ. വെറും ശക്തരല്ല. ആണവശേഷിയുള്ള രണ്ടുഅയൽക്കാർ. ഇരുവരുമായുള്ള സംഘർഷമാകട്ടെ നാൾക്കുനാൾ കൂടുന്നതല്ലാതെ കുറയുന്നുമില്ല. ഡോക്ലാമിൽ ചൈനയും, കശ്മീരിൽ പാക്കിസ്ഥാനും ഉയർത്തുന്ന വെല്ലുവിളികൾ ഒരുചർച്ചയ്ക്ക് പോലും സാധ്യതയില്ലാത്ത വിധമാണ്. ഇത് യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് നയിക്കുന്നതെന്ന് പ്രതിരോധ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
അയൽക്കാരുമായി ഇന്ത്യ ദ്വിമുഖ പോരാട്ടത്തിന് തയ്യാറെടുക്കണമെന്നാണ് ഇന്ത്യൻ സേനയിൽ നിന്ന് വിരമിച്ച ബ്രിഗേഡിയർ വി.മഹാലിംഗത്തിന്റെ അഭിപ്രായം. നിലവിലെ സാഹചര്യത്തിൽ പാക് സർക്കാരുമായി ചർച്ചകൾക്കുള്ള ഒരുവഴിയും തെളിഞ്ഞിട്ടില്ല. കശ്മീരിലായാലും അഫ്ഗാനിസ്ഥാനിലായാലും ഒരിഞ്ചുവിട്ടുകൊടുക്കാൻ തയ്യാറാകാത്ത സൈനിക ഭരണകൂടമാണ് ആ രാജ്യത്ത് നിലനിൽക്കുന്നത്.
അതേസമയം, ഒബ്‌സർവർ റിസർച്ച് ഫൗണ്ടേനിൽ ഫെല്ലോ ആയ മനോജ് ജോഷിയുടെ അഭിപ്രായത്തിൽ, പാക്കിസ്ഥാൻ -ചൈന ബന്ധം തകർക്കാൻ കഴിയാത്തതാണ് ഇന്ത്യയെ അലട്ടുന്ന മുഖ്യപ്രശ്‌നം. എന്നാണ് ഒരു രാഷ്ട്രം ദ്വിമുഖയുദ്ധം ജയിച്ചിട്ടുള്ളതെന്നും ചോദിക്കുന്നു ജോഷി.സംഘർഷം വർദ്ധിച്ചാൽ, ഇന്ത്യന്മഹാസമുദ്രത്തിന്റെ ഭൂമിശാസ്ത്രപരമായ ആനുകൂല്യം ഇന്ത്യ പ്രയോജനപ്പെടുത്തണമെന്നാണ് റിട്ടയേഡ് വൈസ് അഡ്‌മിറൽ സതീഷ് സോണിയുടെ അഭിപ്രായം.
ഇന്ത്യയുടെ ആശങ്ക കൂട്ടിക്കൊണ്ടാണ് കഴിഞ്ഞാഴ്ച ചൈന മിസൈൽ പരീക്ഷണത്തിനുള്ള ഒപ്റ്റിക്കൽ ട്രാക്കിങ് സംവിധാനം പാക്കിസ്ഥാന് വിറ്റതായി സ്ഥിരീകരിച്ചത്. ഇതാദ്യമായാണ ചൈന മറ്റൊരു രാജ്യത്തിന് ഇത്തരമൊരു സംവിധാനം കൈമാറുന്നത്. അതേസമയം , പാക്കിസ്ഥാന് ഇന്ത്യ മറുപടി നൽകുന്നത് ദീർഘദൂരം സഞ്ചരിക്കാനുള്ള ആണവമിസൈൽ പരീക്ഷണങ്ങളിലൂടെയാണ്. ജനുവരിയിലായിരുന്നു ഏറ്റവും ഒടുവിലത്തേത്.
രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിന് വേഗം കൂട്ടുന്നതാണ് പരീക്ഷണങ്ങളെന്ന് മന്ത്രാലയം അവകാശപ്പെടുകയും ചെയ്തു.നിലവിൽ പാക്കിസ്ഥാൻ ലക്ഷ്യമാക്കാൻ ശേഷിയുള്ള ആണവി മിസൈൽ ശേഖരം ഇന്ത്യയുടെ കൈവശമുണ്ട്.എന്നാൽ, ചൈന പാകി്‌സഥാന് കൈമാറിയ എംഐആർവി സാങ്കേതിക വിദ്യ ഇന്ത്യക്ക് ഭീഷണിയാണ്. ഈ സംവിധാനത്തിന് പ്രഹരശേഷി കൂടുതുതലായതിനാൽ ഇന്ത്യൻ മിസൈൽ പ്രതിരോധ സംവിധാനത്തെ മറികടക്കുമോയെന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ കൂടുതൽ തയ്യാറെടുക്കേണ്ടിയിരിക്കുന്നു എന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം.