- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനം താൽപര്യം അറിയിച്ചുകഴിഞ്ഞാൽ പിന്നെ സമ്പൂർണ നിയന്ത്രണം കേന്ദ്രത്തിന്: കുറിഞ്ഞി സാങ്ച്വറിയുടെ വിസ്തീർണ്ണം കുറച്ച് ജോയ്സിന്റെ അനധികൃത ഭൂമി രക്ഷിക്കാനുള്ള നീക്കം വിജയിക്കില്ല; ഗവൺമെന്റ് സെക്രട്ടറിയേക്കാൾ അധികാരം സബ് കളക്ടർക്ക്; കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും അന്വേഷണത്തിന്
തിരുവനന്തപുരം: നീലക്കുറിഞ്ഞി-വന്യജീവി സങ്കേതത്തിന് വേണ്ടി ഏറ്റെടുത്തതെന്ന് പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകിക്കഴിഞ്ഞ ഭൂമിയിൽ ഇനി സമ്പൂർണ നിയന്ത്രണം കേന്ദ്രസർക്കാരിന് ആയിരിക്കെ ഇതിൽ സങ്കേതത്തിന്റെ വ്യാപതി കുറച്ച് ഇതിലെ കയ്യേറ്റ ഭൂമി രക്ഷിച്ചെടുക്കാനുള്ള ഒരു നീക്കങ്ങളെല്ലാം പാഴാവുമെന്ന് രേഖകൾ. ദേശീയോദ്യാനമായി അതിർത്തികൾ നിശ്ചയിച്ച് കേന്ദ്ര സർക്കാരിന് നൽകിക്കഴിഞ്ഞ സാഹചര്യത്തിൽ ഇതിൽ ഇനി സംസ്ഥാന സർക്കാരിന് ഇടപെട്ട് ഒരു ഭേദഗതിയും വരുത്താനാവില്ല. കേന്ദ്ര നിയമം അനുശാസിക്കുന്നത് ഇങ്ങനെ ആയതിനാൽ തന്നെ ജോയ്‌സ് ജോർജ് എംപിയുടേ ഉൾപ്പെടെ ദേശീയോദ്യാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ ഭൂമി രക്ഷിച്ചെടുക്കാനുള്ള ഒരു നീക്കവും വിജയിക്കില്ലെന്നും ഉറപ്പായി. ഭൂമി ഏറ്റെടുത്ത് കൈമാറിയതായി ഔദ്യോഗികമായി കേന്ദ്രത്തെ അറിയിച്ചതോടെ തന്നെ ഇക്കാര്യത്തിൽ കേരള ഗവ. സെക്രട്ടറിയേക്കാൾ അധികാരം പ്രദേശത്തിന്റെ ചുമതലയുള്ള സബ്കളക്ടർക്ക് ആയി മാറിക്കഴിഞ്ഞു. ഈ ഭൂമിയുടെ സംരക്ഷണ കാര്യത്തിലും റവന്യൂ അധികാരിയായ സബ് കള
തിരുവനന്തപുരം: നീലക്കുറിഞ്ഞി-വന്യജീവി സങ്കേതത്തിന് വേണ്ടി ഏറ്റെടുത്തതെന്ന് പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകിക്കഴിഞ്ഞ ഭൂമിയിൽ ഇനി സമ്പൂർണ നിയന്ത്രണം കേന്ദ്രസർക്കാരിന് ആയിരിക്കെ ഇതിൽ സങ്കേതത്തിന്റെ വ്യാപതി കുറച്ച് ഇതിലെ കയ്യേറ്റ ഭൂമി രക്ഷിച്ചെടുക്കാനുള്ള ഒരു നീക്കങ്ങളെല്ലാം പാഴാവുമെന്ന് രേഖകൾ.
ദേശീയോദ്യാനമായി അതിർത്തികൾ നിശ്ചയിച്ച് കേന്ദ്ര സർക്കാരിന് നൽകിക്കഴിഞ്ഞ സാഹചര്യത്തിൽ ഇതിൽ ഇനി സംസ്ഥാന സർക്കാരിന് ഇടപെട്ട് ഒരു ഭേദഗതിയും വരുത്താനാവില്ല. കേന്ദ്ര നിയമം അനുശാസിക്കുന്നത് ഇങ്ങനെ ആയതിനാൽ തന്നെ ജോയ്‌സ് ജോർജ് എംപിയുടേ ഉൾപ്പെടെ ദേശീയോദ്യാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ ഭൂമി രക്ഷിച്ചെടുക്കാനുള്ള ഒരു നീക്കവും വിജയിക്കില്ലെന്നും ഉറപ്പായി.
ഭൂമി ഏറ്റെടുത്ത് കൈമാറിയതായി ഔദ്യോഗികമായി കേന്ദ്രത്തെ അറിയിച്ചതോടെ തന്നെ ഇക്കാര്യത്തിൽ കേരള ഗവ. സെക്രട്ടറിയേക്കാൾ അധികാരം പ്രദേശത്തിന്റെ ചുമതലയുള്ള സബ്കളക്ടർക്ക് ആയി മാറിക്കഴിഞ്ഞു. ഈ ഭൂമിയുടെ സംരക്ഷണ കാര്യത്തിലും റവന്യൂ അധികാരിയായ സബ് കളക്ടർക്കാണ് ചുമതല. നിയമം ഇങ്ങനെ ആയിരിക്കെ കൊട്ടക്കാമ്പൂർ, വട്ടവട വില്ലേജുകളിൽ നടന്ന കയ്യേറ്റത്തിൽ ഇടപെടൽ നടത്തി ഭൂമി കൈവശക്കാർക്ക് പതിച്ചുകൊടുക്കാനുള്ള ഇപ്പോഴത്തെ നീക്കം വിജയിക്കില്ലെന്ന് വ്യക്തമായി. ഇതോടെ കയ്യേറ്റക്കാർക്ക് അനുകൂലമായി നടക്കുന്ന നീക്കങ്ങളിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും അന്വേഷണത്തിന് ഒരുങ്ങുകയാണ്.
കേന്ദ്ര വനം പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമാണ് ഈ ഭൂമി ഇനി കൈകാര്യം ചെയ്യപ്പെടുക. ഈ നിയമത്തിലെ സെക്ഷൻ 18-1 പ്രകാരം നീലക്കുറിഞ്ഞി-വന്യജീവി സങ്കേതത്തിന്റെ പ്രഖ്യാപനം ഗവ. ഉത്തരവിലൂടെ നടന്നുകഴിഞ്ഞു. സെക്്ഷൻ 18-ബി പ്രകാരം കളക്ടറെ ചുമതലയേൽപിക്കലും സെക്ഷൻ 21 പ്രകാരം അന്തിമ പ്രഖ്യാപനവും നടന്നുകഴിഞ്ഞു.
ഇതോടെ തന്നെ ഈ വന്യജീവി സങ്കേതം നിലവിൽ വന്നു. ഇന്ത്യയിൽ നിലവിലുള്ള വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും ഭൂരിഭാഗവും ഇപ്പോൾ പ്രവർത്തിക്കുന്നതിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിൽ ആയിട്ടുള്ളതും ഇതേ നടപടിക്രമങ്ങൾ പാലിച്ചാണ്. കേരളത്തിൽ തന്നെ മതികെട്ടാനിലും പാപ്പാത്തിച്ചോലയിലുമെല്ലാം വനം ഏറ്റെടുത്തതും ഇതേ രീതിയിലാണ്.
കേന്ദ്ര വനംനിയമം 18 ബി പ്രകാരം മറ്റൊരു പ്രധാന കാര്യംകൂടി ഉണ്ട്. എന്ന് പ്രഖ്യാപനം നടക്കുന്നോ ആ ദിവസം മുതൽ പ്രാബല്യത്തിൽ വന്ന നിബന്ധനകൾ പ്രകാരം അനുവാദം ഇല്ലാതെ ഈ പ്രദേശത്തിന് അകത്ത് കയറുന്നതുപോലും കുറ്റകരമാണ്. ആയുധമായി കയറിയാൽ അറസ്റ്റുചെയ്യാൻ വരെ വകുപ്പുണ്ട്. ഇതുൾപ്പെടെ ശക്തമായ വകുപ്പുകൾ ഉള്ളതിനാൽ തന്നെ ഈ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട സ്ഥലത്തിൽ ഇനി സംസ്ഥാന സർക്കാരിന് ഇടപെടാൻപോലും ആവില്ല.
2009 സെപ്റ്റംബർ എട്ടിനാണ് ഇങ്ങനെ പ്രഖ്യാപനം 21-ാം വകുപ്പു പ്രകാരം പുറത്തിറങ്ങിയത്. വനംവകുപ്പിന്റെ നോട്ടിഫിക്കേഷനും 2007 ഡിസംബർ 22ലെ കേരള ഗസറ്റ് വിജ്ഞാപനവും പ്രകാരം ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടക്കമ്പൂർ വില്ലേജുകളിലെ നീലക്കുറിഞ്ഞി വന്യജീവി സംരക്ഷണത്തിന് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയിൽ അവകാശവാദങ്ങൾ ഉണ്ടെങ്കിൽ അതിന് സബ്കളക്ടറെ സമീപിച്ച് പരാതിപ്പെടണമെന്ന് നിർദേശിച്ചാണ് വന്യജീവി സങ്കേത പ്രഖ്യാപന ഉത്തരവ് ഇറങ്ങിയത്. പരാതി രണ്ടുമാസത്തിനകം നൽകാനും നിർദേശിച്ചിരുന്നു.
അതിനാൽ തന്നെ അന്ന് മുതൽ ഈ പ്രഖ്യാപനത്തിൽ പറഞ്ഞ പ്രദേശമെല്ലാം വന്യജീവി സങ്കേതമായി മാറിക്കഴിഞ്ഞു എന്നർത്ഥം. സങ്കേതത്തിന്റെ നാല് അതിരുകളും വിസ്തൃതിയും കൃത്യമായി പറഞ്ഞാണ് ഈ പ്രഖ്യാപനം ഇറങ്ങിയത്. പിന്നീട് ഇതിൽ ഇപ്പോൾ അവകാശവാദവുമായി പോയാൽ അത് കേന്ദ്രനിയമത്തിന്റെ ലംഘനമാവുമെന്ന് ചുരുക്കം.
എന്നാൽ ഇതിനെല്ലാം ശേഷവും ഈ പ്രദേശത്തുനിന്ന് മരംവെട്ട് ഉൾപ്പെടെ നടന്നുവെന്ന വിവരവും ഇപ്പോൾ ചർച്ചയായിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രം അന്വേഷണത്തിനും ഒരുങ്ങുകയാണ്. 2013 നവംബറിൽ ആണ് നൂറുകണക്കിന് ലോഡ് മരംമുറിച്ച് കടത്തിയ സംഭവം ഉണ്ടായത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ ഡിഎഫ്ഒയ്ക്ക് ഇപ്പോഴും സർവീസിൽ തിരികെ കയറാൻ ആയിട്ടില്ല.
വന്യജീവി സങ്കേതത്തിൽ നിന്ന് വനംമുറിച്ച് കടത്തിയെന്നാണ് കേസ്. അക്കാലത്ത് ഉണ്ടായിരുന്ന സബ്കളക്ടറെ സ്വാധീനിച്ചാണ് ഇങ്ങനെ മരംമുറി നടന്നതെന്നും ആക്ഷേപമുണ്ട്. അന്നത്തെ വൈൽഡ് ലൈഫ് വാർഡൻ ഇതിന് അനുമതി നൽകാതിരുന്നതിനെ തുടർന്ന് അദ്ദേഹം ഇപ്പോഴും രാഷ്ട്രീയക്കാർക്ക് അനഭിമതനായി തുടരുകയും ചെയ്യുന്നു.
വനംകയ്യേറ്റത്തിന് എതിരെ ശക്തമായി നിലകൊണ്ട പ്രസാദ് എന്ന വൈൽഡ്‌ലൈഫ് വാർഡനെ ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാറ്റി എറണാകുളം ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഓ ആക്കി. ഇതിന് ശേഷമാണ് ലക്ഷ്മി എന്ന വാർഡൻ ചുമതലയേൽക്കുന്നത്. ഇവർ ജോയ്‌സ് ജോർജ് ഉൾപ്പെടെയുള്ളവർക്ക് അനുകൂല നിലപാട് സ്വീകരിച്ചതോടെ ഇക്കാര്യം ചർച്ചയായി മാറി. വാർഡന്റെ നിലപാട് വന്യജീവി സങ്കേതത്തിന് എതിരാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ഇക്കാര്യമെല്ലാം കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് വിവരം. ഇഇതോടെ ഈ ഉദ്യോഗസ്ഥയ്ക്ക് എതിരെയുള്ള പരാതിയിൽ നടപടി ഉണ്ടാവുമെന്ന വിവരവും ലഭിക്കുന്നു.
ഇക്കാര്യത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെ കണ്ട് പരാതി നൽകിയിട്ടുണ്ട്. പ്രശ്‌നത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടായാലേ കയ്യേറ്റക്കാരിൽ നിന്ന് വനം സംരക്ഷിക്കാനാവൂ എന്ന് രേഖകൾ സഹിതമാണ് പരാതി നൽകിയത്. ദിവസങ്ങൾക്കകം തന്നെ കേന്ദ്രം ഈ വിഷയത്തിൽ ഇടപെടുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
ഒരു പ്രദേശം വന്യജീവിസങ്കേതമായി പ്രഖ്യാപിക്കുന്നതിന്റെ നടപടികൾ തുടങ്ങുന്നത് സംസ്ഥാന സർക്കാർ ആണെങ്കിലും അതിർത്തി നിർണയിച്ച് അക്കാര്യം കേന്ദ്രത്തെ അറിയിച്ചു കഴിഞ്ഞാൽ പിന്നീട് ഒരു കാരണവശാലും അതിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കേന്ദ്ര വനം നിയമത്തിൽ വ്്യക്തമായിതന്നെ നിർദേശിക്കുന്നു. ഇതിന് വേണമെങ്കിൽ നാഷണൽ ബോർഡിനെ സമീപിക്കാനേ ഇനി സംസ്ഥാന സർക്കാരിന് കഴിയൂ എന്ന് ചുരുക്കം. ദേശീയോദ്യാനമോ വന്യജീവി സങ്കേതമോ ആയി പ്രഖ്യാപിക്കപ്പെട്ട പ്രദേശത്ത് ഒരു പ്രവർത്തനവും ചെയ്യരുത്.
തീയിടുന്നതും കുറ്റകരമാണെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരിക്കെ ജോയ്‌സ് ജോർജിന്റെയുൾപ്പെടെ കയ്യേറ്റം ഉണ്ടെന്ന് വ്യക്തമാക്കുന്ന ഇടങ്ങളിൽ കുറിഞ്ഞിക്കാടുകൾ തീയിട്ട് നശിപ്പിച്ചുവെന്ന ആക്ഷേപം ഉയർന്നതോടെ ഇക്കാര്യത്തിലും കേന്ദ്ര അന്വേഷണം ഉണ്ടാകും. ഇത്തരത്തിൽ ദേശീയോദ്യാനമോ വന്യജീവി സങ്കേതമോ ആയി കേന്ദ്രത്തിനെ അറിയിച്ച ഭൂമിയുടെ കാര്യത്തിൽ ഇനി എന്ത് മാറ്റം വരുത്താനും കേന്ദ്രസർക്കാരിനേ കഴിയൂ.
അതിനാലാണ് പ്രദേശത്തെ സബ്കളക്ടറും കളക്ടറും സർക്കാരിന് അനുകൂലമായ നിലപാട് എടുക്കാൻ തയ്യാറാവാത്തതും. കേന്ദ്ര വനം-പരിസ്ഥിതി നിയമം കർശനമായതിനാൽ തന്നെ ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വനം, റവന്യൂ അധികൃതരാകും അതിന് മറുപടി പറയേണ്ടിവരിക. അതിനാൽ തന്നെ മന്ത്രിതലത്തിൽ ഇടുക്കി സന്ദർശനം നടത്തി കയ്യേറ്റങ്ങൾക്ക് സാധൂകരണം നൽകാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ വിജയിക്കില്ല. മാത്രമല്ല, പ്രഖ്യാപനം വന്ന ശേഷം സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച സ്ഥലത്ത് നടത്തിയ മരംവെട്ടും തീയിടലും ഉൾപ്പെടെ വനം നശിപ്പിച്ചുകൊണ്ടുള്ള ഏതൊരു നടപടിയിലും കേസും ഉണ്ടാകുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.