മുംബൈ: മുത്തലാഖിനെക്കുറിച്ച് പ്രസംഗിക്കവെ അസദുദീൻ ഒവൈസിക്കുനേരെ മുംബൈയിൽ ചെരിപ്പേറ്. ദക്ഷിണ മുംബൈയിലെ നാഗ്പാഡിൽ ചൊവ്വാഴ്ച രാത്രിയാണ് എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ ഒവൈസിക്കു നേരെ ഷൂ എറിഞ്ഞത്. പ്രസംഗിക്കുന്നതിനിടെ ജനക്കൂട്ടത്തിനിടയിൽനിന്ന് ഒരാൾ ഷൂ എറിയുകയായിരുന്നു.

ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ജീവൻ വെടിയാൻ ഞാൻ ഒരുക്കമാണ്. രാജ്യത്തെ ജനങ്ങൾ പ്രത്യേകിച്ച് മുസ്ലിംകൾ, മുത്തലാഖ് അംഗീകരിക്കുന്നില്ലെന്ന കാര്യം ഇക്കൂട്ടർ മനസിലാക്കുന്നില്ല. അവർ അസഹിഷ്ണുത കാട്ടുന്നു. മഹാത്മഗാന്ധി, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധബോൽക്കർ എന്നിവരെ കൊലപ്പെടുത്തിയവർ ഇഷ്ടപ്പെടുന്ന അതേ സിദ്ധാന്തം തന്നെയാണ് ഇക്കൂട്ടരും ഇഷ്ടപ്പെടുന്നത്. ഈ വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ടാണ് രാജ്യത്ത് തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നതെന്നും ഒവൈസി പറഞ്ഞു.

ഇത്തരം ആക്രമണങ്ങൾക്ക് തന്നെ സത്യം വിളിച്ചുപറയുന്നതിൽനിന്നു തടയാൻ കഴിയില്ലെ ഒവൈസി പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.