- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ: ആശാൻ സ്മാരക അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി എ കെ ഗോപാലൻ അന്തരിച്ചു. 93 വയസായിരുന്നു. നാളെ രാവിലെ പത്തുമുതൽ മൂന്നുവരെ ആശാൻ സ്മാരക സീനിയർ സെക്കൻഡറി സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചശേഷം വൈകിട്ട് നാലിന് ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിൽ സംസ്‌കാരം നടത്തും. ആലപ്പുഴ കുട്ടനാട് തലവടി സ്വദേശിയായ അദ്ദേഹം 1950കളിലാണ് ചെന്നൈയിൽ എത്തുന്
ചെന്നൈ: ആശാൻ സ്മാരക അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി എ കെ ഗോപാലൻ അന്തരിച്ചു. 93 വയസായിരുന്നു. നാളെ രാവിലെ പത്തുമുതൽ മൂന്നുവരെ ആശാൻ സ്മാരക സീനിയർ സെക്കൻഡറി സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചശേഷം വൈകിട്ട് നാലിന് ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിൽ സംസ്‌കാരം നടത്തും.
ആലപ്പുഴ കുട്ടനാട് തലവടി സ്വദേശിയായ അദ്ദേഹം 1950കളിലാണ് ചെന്നൈയിൽ എത്തുന്നത്. സർക്കാർ കോൺട്രാക്ടറായാണ് ജോലി നോക്കിയിരുന്നത്. 1965ൽ സുഹൃത്തുക്കൾക്കൊപ്പം ആശാൻ സ്മാരക അസോസിയേഷന് രൂപംനൽകി. കവിതയ്ക്ക് നൽകുന്ന ആശാൻ സ്മാരക പുരസ്‌കാരം ഏർപ്പെടുത്തുന്നതിനും മുൻകൈയെടുത്തു. ആശാൻ സ്മാരക മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്‌കൂൾ, ആശാൻ സ്മാരക സീനിയർ സെക്കൻഡറി സ്‌കൂൾ, ആശാൻ സ്മാരക എൻജിനിയറിങ് കോളേജ്, ഡെന്റൽ കോളേജ്, കാറ്ററിങ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സാരഥിയായിരുന്നു.
Next Story