- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗോള കോർപ്പറേറ്റുകൾക്ക് ഇന്ത്യൻ കാർഷികമേഖല തുറന്നുകൊടുത്തത് വൻ പ്രതിസന്ധി സൃഷ്ടിക്കും: ഇൻഫാം
കൊച്ചി: ഫിലിപ്പൈൻസിൽ നടന്ന ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ ഇന്ത്യയുടെ കാർഷികമേഖല വൻനിക്ഷേപങ്ങൾക്കായി ആഗോള കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുത്തതും നികുതിരഹിത അനിയന്ത്രിത കാർഷിക ഇറക്കുമതി അംഗീകരിച്ചതും വരുംനാളുകളിൽ വൻപ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. 2014 നവംബർ 13ന് ഒപ്പിട്ട ഇന്ത്യ-ആസിയാൻ നിക്ഷേപക്കരാറിന്റെ തുടർച്ചയായിട്ടാണ് ആസിയാൻ രാജ്യങ്ങളിൽ നിന്ന് കാർഷികമേഖലയിലേയ്ക്കുള്ള വൻ നിക്ഷേപത്തിന് പ്രധാനമന്ത്രി പച്ചക്കൊടി കാണിച്ചിരിക്കുന്നത്. കോർപ്പറേറ്റുകൾ ഇന്ത്യൻ കാർഷികമേഖല കീഴടക്കുമ്പോൾ ചെറുകിട കർഷകർ ചരിത്രത്തിന്റെ ഭാഗമാകും. 2005-06ൽ ആസിയാൻ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 21.29 ബില്യൺ യുഎസ് ഡോളറായിരുന്നു. കൃത്യമായി പറഞ്ഞാൽ ഇന്ത്യയുടെ കയറ്റുമതി 10.41 ബില്യണും ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി 10.88 ബില്യണും. കയറ്റുമതിയും ഇറക്കുമതിയും എതാണ്ട് ഒരുപോലെ. കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യ-ആസിയാൻ വ്
കൊച്ചി: ഫിലിപ്പൈൻസിൽ നടന്ന ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ ഇന്ത്യയുടെ കാർഷികമേഖല വൻനിക്ഷേപങ്ങൾക്കായി ആഗോള കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുത്തതും നികുതിരഹിത അനിയന്ത്രിത കാർഷിക ഇറക്കുമതി അംഗീകരിച്ചതും വരുംനാളുകളിൽ വൻപ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
2014 നവംബർ 13ന് ഒപ്പിട്ട ഇന്ത്യ-ആസിയാൻ നിക്ഷേപക്കരാറിന്റെ തുടർച്ചയായിട്ടാണ് ആസിയാൻ രാജ്യങ്ങളിൽ നിന്ന് കാർഷികമേഖലയിലേയ്ക്കുള്ള വൻ നിക്ഷേപത്തിന് പ്രധാനമന്ത്രി പച്ചക്കൊടി കാണിച്ചിരിക്കുന്നത്. കോർപ്പറേറ്റുകൾ ഇന്ത്യൻ കാർഷികമേഖല കീഴടക്കുമ്പോൾ ചെറുകിട കർഷകർ ചരിത്രത്തിന്റെ ഭാഗമാകും. 2005-06ൽ ആസിയാൻ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 21.29 ബില്യൺ യുഎസ് ഡോളറായിരുന്നു. കൃത്യമായി പറഞ്ഞാൽ ഇന്ത്യയുടെ കയറ്റുമതി 10.41 ബില്യണും ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി 10.88 ബില്യണും. കയറ്റുമതിയും ഇറക്കുമതിയും എതാണ്ട് ഒരുപോലെ. കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യ-ആസിയാൻ വ്യാപാരം 2015-16ൽ 65.06 ബില്യൻ യുഎസ് ഡോളറാണ്. 25.15 ബില്യൻ കയറ്റുമതിയും 39.91 ബില്യൻ ഇറക്കുമതിയും. ഇന്ത്യയുടെ കയറ്റുമതിയേക്കാൾ ഇരട്ടിയോളമടുക്കുകയാണ് ഇറക്കുമതി. 2016-17ൽ ഇന്ത്യ ആസിയാൻ വ്യാപാരത്തുക 71.7 ബില്യൺ യുഎസ് ഡോളറാണ്. 2022 ഓടുകൂടി 200 ബില്യൻ യുഎസ് ഡോളറായി വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ-ആസിയാൻ വ്യാപാരക്കൂട്ടായ്മ.
10 വർഷത്തിനുള്ളിൽ 10.4 ബില്യനിൽ നിന്ന് 25.2 ബില്യനായി ഇന്ത്യയുടെ കയറ്റുമതി ആസിയാൻ സ്വതതന്ത്രവ്യാപാരക്കരാറിലൂടെ ഉയർന്നുവെന്ന് സർക്കാർ സംവിധാനങ്ങൾ കൊട്ടിഘോഷിക്കുമ്പോൾ ഇക്കാലയളവിൽ 10.88 ബില്യനിൽ നിന്ന് 39.91 ബില്യനായി ഇറക്കുമതി ഉയർന്നതിനെക്കുറിച്ച് മനഃപൂർവ്വം മൗനം പാലിക്കുന്നത് വഞ്ചനാപരമാണ്. കരാർ നടപടികൾ 2004 ൽ ആരംഭിച്ചതിന് ശേഷം ഇറക്കുമതി നാലിരട്ടിയായി കുതിച്ചുയർന്നപ്പോൾ തകർന്നടിഞ്ഞിരിക്കുന്നത് ഇന്ത്യയുടെ കാർഷികസമ്പദ്ഘടനയും ആഭ്യന്തര കമ്പോളവുമാണ്. ഇന്ത്യ ആസിയാൻ സ്വതന്ത്ര വ്യാപാരക്കരാറിനെത്തുടർന്ന് ആസിയാൻ രാജ്യങ്ങളിൽ നിന്നുമുള്ള ഉല്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം 2019 ഡിസംബർ 31നു മുമ്പ് എടുത്തുമാറ്റപ്പെടുമ്പോൾ വഴിതെളിയുന്നത് ഇന്ത്യയുടെ കയറ്റുമതിസാധ്യതകളെ തടഞ്ഞുനിർത്തുന്ന വൻ ഇറക്കുമതിയാണ്. വിദേശനിക്ഷേപവും നിയന്ത്രണമില്ലാത്ത ഇറക്കുമതിയും കാർഷികമേഖല കീഴടക്കുമ്പോൾ തകർന്നടിയുന്നത് ഇന്ത്യയിലെ കർഷകരാണ്. കടക്കെണിയും വിലത്തകർച്ചയും മൂലം കർഷക ആത്മഹത്യകൾ തുടരുമ്പോൾ കർഷകർക്ക് സംരക്ഷണം നൽകുവാൻ സാധിക്കാത്ത സർക്കാർ വൻകിട കോർപ്പറേറ്റുകൾക്ക് കാർഷികമേഖലയെ തീറെഴുതുന്നതിനെ കർഷകർ സംഘടിച്ച് എതിർക്കണമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു