- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വാഗ്ദാനവുമായി മൂന്ന് വർഷം പീഡിപ്പിച്ചു; മടുത്തപ്പോൾ സിം വരെ മാറ്റി ഒഴിഞ്ഞുമാറി; മൃതദേഹം കാമുകനെ കാണിച്ച ശേഷമേ മറവു ചെയ്യാവൂയെന്ന് ആത്മഹത്യാക്കുറിപ്പും; ആശയുടെ മരണമറിഞ്ഞപ്പോൾ അനൂപ് നാടുവിട്ടു; വലവീശി പൊലീസും
കോവളം: കാമുകന്റെ പ്രണയ വഞ്ചനയിൽ മനംനൊന്ത് യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു. ആത്മഹത്യാക്കുറിപ്പിലൂടെ കാമുകന്റെ കള്ളക്കളിയറിഞ്ഞ നാട്ടുകാർ മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി. ഇതറിഞ്ഞ് ഇയാളും കുടുംബവും സ്ഥലം വിടുകയും ചെയ്തു. തുടർന്ന് വിഴിഞ്ഞം റോഡിൽ ഉച്ചക്കട ജംഗ്ഷനിൽ നാട്ടുകാർ കുത്തിയിരുന്നു പ്രതിഷേധിച്ചു. കാമുകനെതിരെ പൊലീസ് നടപടി ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. കോട്ടുകാൽ പുലിയൂർകോണം ആശാ ഭവനിൽ ചന്ദ്രന്റെയും സുജാതയുടെയും മകൾ ആശാ ചന്ദ്രനാണ് (24)കാമുകന്റെ പ്രണയച്ചതിയിൽ മനം നൊന്ത് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. എം.എസ്.സി മാത്‌സ് പഠനശേഷം പി.എസ്.സി കോച്ചിംഗിന് പോകുകയായിരുന്ന ആശയെ ഇന്നലെ രാത്രി ഏഴോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ബെഡ് റൂമിനോട് ചേർന്ന കുളിമുറിയിൽ ഷാളിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. വീട്ടുകാർ ഒരു വിവാഹസൽക്കാരചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു സംഭവം. മടങ്ങി എത്തിയ വീട്ടുകാർ യുവതിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കുളി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ക
കോവളം: കാമുകന്റെ പ്രണയ വഞ്ചനയിൽ മനംനൊന്ത് യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു. ആത്മഹത്യാക്കുറിപ്പിലൂടെ കാമുകന്റെ കള്ളക്കളിയറിഞ്ഞ നാട്ടുകാർ മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി. ഇതറിഞ്ഞ് ഇയാളും കുടുംബവും സ്ഥലം വിടുകയും ചെയ്തു. തുടർന്ന് വിഴിഞ്ഞം റോഡിൽ ഉച്ചക്കട ജംഗ്ഷനിൽ നാട്ടുകാർ കുത്തിയിരുന്നു പ്രതിഷേധിച്ചു. കാമുകനെതിരെ പൊലീസ് നടപടി ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
കോട്ടുകാൽ പുലിയൂർകോണം ആശാ ഭവനിൽ ചന്ദ്രന്റെയും സുജാതയുടെയും മകൾ ആശാ ചന്ദ്രനാണ് (24)കാമുകന്റെ പ്രണയച്ചതിയിൽ മനം നൊന്ത് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. എം.എസ്.സി മാത്‌സ് പഠനശേഷം പി.എസ്.സി കോച്ചിംഗിന് പോകുകയായിരുന്ന ആശയെ ഇന്നലെ രാത്രി ഏഴോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ബെഡ് റൂമിനോട് ചേർന്ന കുളിമുറിയിൽ ഷാളിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. വീട്ടുകാർ ഒരു വിവാഹസൽക്കാരചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു സംഭവം. മടങ്ങി എത്തിയ വീട്ടുകാർ യുവതിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കുളി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻതന്നെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഇത് പൊലീസിന് കൈമാറി. ആശ നാലുപേജുകളിലായി എഴുതിയ ആത്മഹത്യാക്കുറിപ്പാണ് ചതിയുടെ വഴികളുള്ളത്. ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കുളിമുറിയോട് ചേർന്ന ബെഡ് റൂമിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ആശയെഴുതിയ കത്ത് കണ്ടെത്തിയത്. ആത്മഹത്യചെയ്യുമെന്ന സൂചന കത്തിൽ ഒരിടത്തും നൽകിയിട്ടില്ലെങ്കിലും പ്രണനൈരാശ്യം കാമുകന്റെ കൊടുംചതി തന്റെ ജീവിതം തകർത്തതിന്റെയും സൂചനകൾ കത്തിൽ പലയിടത്തുമായി ആവർത്തിക്കുന്നുണ്ട്.
എനിക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്ന തുറന്നുപറച്ചിലോടെ ആരംഭിക്കുന്ന കത്ത് 2012 മുതലുള്ള പ്രണയത്തിന്റെ നാൾവഴികളെല്ലാം വിവരിക്കുന്നുണ്ട്. പ്രിയമുള്ളവരെ എന്ന് സംബോധനയോടെ ആരംഭിക്കുന്ന കത്ത് ആശയുടെ ബാഗിലാണ് സൂക്ഷിച്ചിരുന്നത്. വിഴിഞ്ഞം സിസിലിപുരം സ്വദേശിയായ അനൂപെന്ന യുവാവിനെതിരെയാണ് കത്തിലെ പരാമർശങ്ങൾ. വിവാഹവാഗ്ദാനം നൽകി ആശയെ അനൂപ് പ്രണയ വലയിൽ കുടുക്കിയതോടെ ഇരുവീട്ടുകാരും തമ്മിലും അടുപ്പമായി. ഇരുവരും പരസ്പരം വീടുകളിൽ പോകുകയും ഭക്ഷണ സാധനങ്ങളും മറ്റും തയ്യാറാക്കി കൊണ്ടുപോകുകയും ചെയ്യുന്നത് പതിവാക്കി.
വിവാഹ വാഗ്ദാനം നൽകിയ അനൂപ് തന്നെ കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ പലസ്ഥലത്തും കൊണ്ടുപോയതായും പീഡിപ്പിച്ചു. എന്നാൽ, കഴിഞ്ഞ മൂന്നുമാസമായി ഇയാൾ തന്നിൽ നിന്ന് അകലാൻ തുടങ്ങിയതാണ് തന്നെ തളർത്തിയത്. ഫോൺ കോളുകളോട് പ്രതികരിക്കാതായായി. അനൂപിന്റെ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴൊന്നും അയാളെ കാണാനായില്ല. പിന്നീട് സിം കാർഡും മാറ്റിയ ഇയാളുടെ പുതിയ സിം നമ്പർ അമ്മയുടെ പക്കൽ നിന്ന് തരപ്പെടുത്തി വിളിച്ചെങ്കിലും തന്നെ വിലക്കിയതായും കത്തിൽപറയുന്നു. പൊലീസ് കസ്റ്റഡിയിലായ കത്തിന് പുറമേ ആശയുടെതായ മറ്റൊരു കത്തും ഇന്ന് ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്.
പ്രണയവും വിരഹവും വിവരിക്കുന്നതിനൊപ്പം മരണത്തിന്റെ പാത തിരഞ്ഞെടുക്കുന്ന സൂചനകളും അതിലുണ്ട്. താൻ മരണപ്പെട്ടാൽ തന്റെ അവയവങ്ങൾ ദാനം ചെയ്യാവുന്നതെല്ലാം ദാനം ചെയ്യണമെന്നും തന്റെ നല്ല വസ്ത്രങ്ങൾ അനാഥർക്ക് നൽകണമെന്നും അനൂപ് തന്റെ മൃതശരീരം കണ്ടശേഷമേ മറവുചെയ്യാവൂവെന്നും വെളിപ്പെടുത്തിയാണ് കത്ത് അവസാനിക്കുന്നത്. ഈ കത്തും ബന്ധുക്കൾ ഇന്ന് പൊലീസിന് കൈമാറിയിട്ടുണ്ട്. വിഴിഞ്ഞം സി.ഐ ന്യൂമാന്റെ നേതൃത്വത്തിൽ അനൂപിനായി തെരച്ചിൽ ഊർജിതമാക്കിയെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച വീട്ടുകാർ ഒരു വിവാഹസൽക്കാരചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നുആശ തൂങ്ങിമരിച്ചത്.
മടങ്ങിയെത്തിയ വീട്ടുകാർ യുവതിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ കുളി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ മൃതദേഹം അനൂപിന്റെ വീട്ടിലേക്കു കൊണ്ടുപോയെങ്കിലും ഇയാളും വീട്ടുകാരും വീട് പൂട്ടി സ്ഥലം വിട്ടിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ബാലരാമപുരം വിഴിഞ്ഞം റോഡിൽ ഉച്ചക്കട ജംഗ്ഷനിൽ മൃതദേഹവുമായി കുത്തിയിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.
വിഴിഞ്ഞം സി.ഐ നാട്ടുകാരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.