- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടി.ജെ.ആഞ്ചലോസിനെ മീൻ പെറുക്കി ചെറുക്കൻ എന്നു വിളിച്ച് ആക്ഷേപിച്ചത് സാക്ഷാൽ സഖാവ് വി എസ് ആണ്; സിപിഎമ്മിൽ ഉള്ളത്ര ജാതി നോട്ടം വേറെ ഒരുപാർട്ടിയിലും ഇല്ല; രാഷ്ട്രീയ കൊലപാതകങ്ങളിൽ എന്തേ അണികളുടെ ജീവൻ മാത്രം പോകുന്നു എന്നും ആശ ലോറൻസ്
കൊച്ചി: തലശ്ശേരി പുന്നോലിൽ ഹരിദാസന്റെ കൊലപാതകം മത്സ്യത്തൊഴിലാളി ആയതുകൊണ്ടാണെന്നും ആർഎസ്എസുകാർക്ക് സവർണ മേധാവിത്തം ആണെന്നും കഴിഞ്ഞ ദിവസം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വിജയരാജൻ പറഞ്ഞിരുന്നു. ഈ പരാമർശത്തിന് മറുപടിയുമായി സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മകൾ ആശ ലോറൻസ് രംഗത്തെത്തി.
പുന്നോലിന്റെ സമീപപ്രദേശങ്ങളിൽ കെ.വി.ബാലൻ, ടി.പവിത്രൻ, ദാസൻ, ജിതേഷ്, ലതേഷ് എന്നിവരെ ഇതിനു മുൻപ് ആർഎസ്എസുകാർ കൊലപ്പെടുത്തിയിട്ടുണ്ട്. ഹരിദാസനടക്കം 6 പേരിൽ, 3 പേർ മത്സ്യത്തൊഴിലാളികളാണ്. ദലിതരോടും മത്സ്യത്തൊഴിലാളികളോടും ബിജെപിക്കുള്ള പ്രത്യേക വിരോധമാണിതിനു പിന്നിലെന്നായിരുന്നു ജയരാജന്റെ പ്രസ്താവന.
ടി.ജെ.ആഞ്ചലോസിനെ മീൻ പെറുക്കി ചെറുക്കൻ എന്നു വിളിച്ച് ആക്ഷേപിച്ചത് ആർഎസ്എസ് നേതാവല്ല, സിപിഎമ്മിന്റെ എല്ലാമെല്ലാമായ സാക്ഷാൽ സഖാവ് വി എസ്.അച്യുതാനന്ദൻ ആണെന്ന് ആശ ലോറൻസ് ഓർമിപ്പിക്കുന്നു. സഖാക്കൾ ജാതി പറയുന്നത് താൻ കേട്ടിട്ടുണ്ട്. സിപിഎമ്മിൽ ഉള്ളത്ര വർണ, ഗ്രോത, ജാതിമത, സാമ്പത്തിക തറവാട് മഹിമ വിവേചനം ലോകത്ത് ഒരു പാർട്ടിയിലും കാണില്ലെന്നും ഫേസ്‌ബുക് കുറിപ്പിൽ ആശ അഭിപ്രായപ്പെട്ടു. നേതാക്കന്മാരുടെ മക്കൾ വിദേശത്ത് അല്ലെങ്കിൽ സ്വദേശത്ത് സുരക്ഷിതർ. എന്തേ അണികളുടെ ജീവൻ മാത്രം പോകുന്നു എന്നും ആശ ലോറൻസ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
ആശ ലോറൻസിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
എം വിജയരാജൻ, ഞാൻ ജയരാജേട്ട എന്നു തന്നെയാ വിളിക്കുന്നത്. മുതിർന്ന സഹോദരസ്ഥാനത്ത് തന്നെയാ കാണുന്നത്. കരുതലോടെ അല്ലാതെ ഒരിക്കൽ പോലും എന്നോടും മിലനോടും സംസാരിച്ചിട്ടില്ല. ഒരിക്കൽ പരിചയപ്പെട്ടവർക്ക് എല്ലാം നല്ല അനുഭവങ്ങൾ മാത്രം ആണ് പറഞ്ഞു കേട്ടിട്ടുള്ളത്. ചെയ്യാൻ പറ്റുന്ന സഹായങ്ങൾ ചെയ്തു കൊടുക്കും, വിളിക്കാം എന്ന് പറഞ്ഞാൽ കൃത്യമായി തിരിച്ച് വിളിച്ചിരിക്കും. എതിർ രാഷ്ട്രീയക്കാർ പോലും എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ള അഭിപ്രായമാണ്.
മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രവർത്തിച്ചിരുന്നപ്പോൾ പലവട്ടം കണ്ടിട്ടുണ്ട്. തിരക്കോട് തിരക്ക്. പക്ഷേ എല്ലാ കാര്യവും കൃത്യമായി ഓർത്തുചെയ്യുന്നു. അവിടെ 'സഖാവത്തം' കണ്ടില്ല. സഖാവാണ്, പാർട്ടി കഴിഞ്ഞിട്ടേ എന്തും ഉണ്ടാവുള്ളൂ. പൊലീസ് സ്റ്റേഷന്റെ മുന്നിൽ പോയി വെല്ലുവിളിക്കാൻ ജയരാജേട്ടനെ പോലൊരു സഖാവിനെ സാധിക്കൂ.
കുറ്റപ്പെടുത്താൻ പറ്റില്ല. നേതാവ് അണികൾക്ക് ആവേശവും സുരക്ഷിതത്വവും കൊടുക്കാൻ ബാധ്യസ്ഥനാണ്. ഇത്രയും എഴുതിയത് ജയരാജേട്ടനെ പുകഴ്‌ത്തിയതല്ല, പുകഴ്‌ത്തി പറഞ്ഞ് എനിക്കൊന്നും നേടാനുമില്ല. കഴിഞ്ഞ ദിവസവും അദ്ദേഹത്തിന് കാർ അപകടം നടന്നതറിഞ്ഞപ്പോൾ വിളിച്ചു വിവരം തിരക്കിയിരുന്നു. ഇന്നലെ ഹരിദാസ് എന്നയാളിന്റെ കൊലപാതകവും ആയി ബന്ധപ്പെട്ട് എം വിജയരാജൻ പറയുന്നത് കേട്ടു, ആർഎസ്എസുകാർക്ക് സവർണ മേധാവിത്തം ആണ്, മത്സ്യത്തൊഴിളിലാളി ആയതുകൊണ്ടാണ് ഹരിദാസിനെ ആർഎസ്എസുകാർ കൊന്നത് എന്നെല്ലാം!
ടി.ജെ.ആഞ്ചലോസിനെ മീൻ പെറുക്കി ചെറുക്കൻ എന്നു വിളിച്ച് ആക്ഷേപിച്ചത് ആർഎസ്എസ് നേതാവല്ല. സിപിഎമ്മിന്റെ എല്ലാമെല്ലാമായ സാക്ഷാൽ സഖാവ് വി എസ്.അച്യുതാനന്ദൻ ആണ്! സഖാക്കൾ ജാതി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. സിപിഎമ്മിൽ ഉള്ളത്ര വർണ ഗ്രോത ജാതി മത സാമ്പത്തിക തറവാട് മഹിമ വിവേചനം ലോകത്ത് ഒരു പാർട്ടിയിലും കാണില്ല. പാർട്ടി നേതാക്കന്മാരെ പരിചയപ്പെടുത്തുന്നത് പോലും ബ്രാഹ്മണൻ ആണ് മേനോൻ ആണ് നായരാണ് കത്തോലിക്കനാണ് തറവാടി ആണ് എന്നു പറഞ്ഞല്ലേ സഖാക്കളെ?
ഉച്ചനീചത്വം സിപിഎമ്മിൽ അല്ലേ ഏറ്റവും കൂടുതൽ നിലനിൽക്കുന്നത് 2022ൽ പോലും? അവൻ ... അല്ലേ അങ്ങിനെയെ പെരുമാറൂ എന്ന് സവർണ സിപിഎം നേതാക്കന്മാർ അവർണ സിപിഎംകാരെ പറയാറില്ലേ. സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ച് കള്ളം പറയരുത്. കിഴക്കമ്പലത്തെ ദീപു ദലിതനാണ്, കൊല്ലപ്പെട്ടതാണ്. പ്രതിസ്ഥാനത്ത് സിപിഎമ്മുകാരാണ്. സിപിഎമ്മുകാർക്ക് പണ്ടേ സവർണ മേധാവിത്തം ആണല്ലോ?
അപ്പോൾ പിന്നെ ദലിതനായ ദീപുവിനോട് അവർക്ക് തൊട്ടുകൂടായ്മ ഉണ്ടാവുക സ്വാഭാവികം.
അതു കൊണ്ടാവാം ആർഎസ്എസുകാരും സിപിഎമ്മിനെ പോലെ സവർണ മേധാവിത്തം ഉള്ളവരാണ് എന്ന് എം വിജയരാജൻ പറഞ്ഞത്. ഹരിദാസ് കൊല്ലപ്പെട്ടു ആ ജീവൻ പോയി. പാർട്ടികൊടി പുതപ്പിച്ചു
'ലാൽസലാം സഖാവേ
ഇല്ല ഇല്ല മരിച്ചിട്ടില്ല
സഖാവ് ഹരിദാസ് മരിച്ചിട്ടില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ'
പതിവ് ചടങ്ങുകൾ കഴിഞ്ഞു. ഇനി സ്മാരകമായി, സ്മാരകത്തിന് ചുവപ്പ് നിറം ആയി, അവിടെയും മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിയായി. സമ്മേളനങ്ങളിൽ മൗനം ആചരിക്കലായി. നേതാക്കന്മാരുടെ മക്കൾ വിദേശത്ത് അല്ലെങ്കിൽ സ്വദേശത്ത് സുരക്ഷിതർ. എന്തേ അണികളുടെ ജീവൻ മാത്രം പോകുന്നു?
അറിഞ്ഞുകൊണ്ട് നടക്കുന്ന കൊലപാതകങ്ങൾ അല്ലേ ഇതെല്ലാം?
നേതാക്കൾ അറിയാതെ ഒരു രാഷ്ട്രീയ കൊലപാതകവും നടക്കില്ല
Well planned ആണ്
Pre planned ആണ്
ഓരോ രാഷ്ട്രീയ കൊലപാതകങ്ങളും !