- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസ്ഥികൂടമായ വയോധിക മരിച്ചത് നോട്ട് നിരോധനത്തിന് മുമ്പ്; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ ആശാസഹാനിയുടെ മരണം സ്വാഭാവികമല്ലെന്ന് തിരിച്ചറിഞ്ഞ് പൊലീസ്; മുംബൈയിലെ ഫ്ളാറ്റിൽ അസാധു നോട്ടിന്റെ കെട്ടും
മുംബൈ: തനിച്ചുകഴിയുകയായിരുന്ന വയോധികയുടെ അസ്ഥികൂടം കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. അമേരിക്കയിലായിരുന്ന മകൻ റിതുരാജ് സഹാനി ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ഞായറാഴ്ച വീട്ടിലെത്തിയപ്പോഴാണ് അമ്മയുടെ മൃതദേഹം അഴുകി അസ്ഥികൂടം മാത്രമായനിലയിൽ കണ്ടത്. പരിശോധനയിൽ ഫ്ലാറ്റിൽനിന്ന് ആത്മഹത്യക്കുറിപ്പും അസാധുനോട്ടിന്റെ കെട്ടും പൊലീസ് കണ്ടെടുത്തു. ഇതോടെ അന്ധേരി ലോഖണ്ഡ്വാലയിലെ ആശാ സഹാനി(63)യുടേത് സ്വാഭാവിക മരണമല്ലെന്ന നിഗമനത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്. അരലക്ഷം രൂപയാണ് ഫ്ളാറ്റിൽനിന്നു കിട്ടിയത്. അസാധുവാക്കപ്പെട്ട 500 രൂപ നോട്ടുകളാണ് ഇവയെല്ലാം. കഴിഞ്ഞ നവംബറിൽ നോട്ടുനിരോധനം പ്രഖ്യാപിക്കുംമുമ്പ് മരണം സംഭവിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. ആശയുടേത് സ്വാഭാവികമരണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. ആശയുടെ മുറിയിൽനിന്ന് ഹിന്ദിയിലെഴുതിയ ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡയറിക്കുറിപ്പിലെ കൈയക്ഷരവുമായി അതു താരതമ്യംചെയ്ത് ഉറപ്പാക്കിയിട്ടുണ്ട്. കുറിപ്പിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്
മുംബൈ: തനിച്ചുകഴിയുകയായിരുന്ന വയോധികയുടെ അസ്ഥികൂടം കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. അമേരിക്കയിലായിരുന്ന മകൻ റിതുരാജ് സഹാനി ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ഞായറാഴ്ച വീട്ടിലെത്തിയപ്പോഴാണ് അമ്മയുടെ മൃതദേഹം അഴുകി അസ്ഥികൂടം മാത്രമായനിലയിൽ കണ്ടത്. പരിശോധനയിൽ ഫ്ലാറ്റിൽനിന്ന് ആത്മഹത്യക്കുറിപ്പും അസാധുനോട്ടിന്റെ കെട്ടും പൊലീസ് കണ്ടെടുത്തു. ഇതോടെ അന്ധേരി ലോഖണ്ഡ്വാലയിലെ ആശാ സഹാനി(63)യുടേത് സ്വാഭാവിക മരണമല്ലെന്ന നിഗമനത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്.
അരലക്ഷം രൂപയാണ് ഫ്ളാറ്റിൽനിന്നു കിട്ടിയത്. അസാധുവാക്കപ്പെട്ട 500 രൂപ നോട്ടുകളാണ് ഇവയെല്ലാം. കഴിഞ്ഞ നവംബറിൽ നോട്ടുനിരോധനം പ്രഖ്യാപിക്കുംമുമ്പ് മരണം സംഭവിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. ആശയുടേത് സ്വാഭാവികമരണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. ആശയുടെ മുറിയിൽനിന്ന് ഹിന്ദിയിലെഴുതിയ ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡയറിക്കുറിപ്പിലെ കൈയക്ഷരവുമായി അതു താരതമ്യംചെയ്ത് ഉറപ്പാക്കിയിട്ടുണ്ട്. കുറിപ്പിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് അതിൽ പറയുന്നുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.
ആശയെ കാണാനില്ലെന്നു കാണിച്ച് പരാതിനൽകിയിട്ടുണ്ടെന്നാണ് മകനും ഹൗസിങ് സൊസൈറ്റിയുടെ ഭാരവാഹികളും പറയുന്നത്. കഴിഞ്ഞവർഷം ഏപ്രിലിലാണ് ആശ അവസാനം സൊസൈറ്റിയുടെ മെയിന്റനൻസ് ബിൽ അടച്ചത്. ഈ വർഷം ഫെബ്രുവരിയിൽ ഭാരവാഹികളിൽ ചിലർ വാതിലിൽ മുട്ടിവിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഇതേത്തുടർന്ന് ഓഷിവാര പൊലീസിൽ പരാതിനൽകിയിരുന്നു. റിതുരാജിനെ ഇമെയിലിൽ വിവരം അറിയിച്ചു. തുടർന്ന് ഇദ്ദേഹവും ഓൺലൈനിൽ പരാതിനൽകി. എന്നാൽ, രണ്ടു പരാതിയും കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ബില്ലടയ്ക്കാത്തതുകൊണ്ട് റിതുരാജ് എത്തുമ്പോൾ വീട്ടിൽ വൈദ്യുതിയില്ലായിരുന്നു. തുറന്നുകിടന്ന ജനലിലൂടെ അകത്തുകയറിയ പ്രാവുകളായിരുന്നു വീട്ടിലെ അന്തേവാസികൾ. അവയ്ക്കിടയിൽ കസേരയിൽ ഇരിക്കുന്ന രീതിയിലായിരുന്നു അമ്മയുടെ മൃതദേഹം. അവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും അസ്ഥികൂടം മാത്രമായതുകൊണ്ട് കൃത്യമായ മരണസമയമോ കാരണമോ അറിയാനാവുമോ എന്നതിന് ഉറപ്പില്ല.
ആശയുടെ ആദ്യഭർത്താവിലെ മകനാണ് റിതുരാജെന്ന് അയൽവാസികൾ പറഞ്ഞു. രണ്ടാം ഭർത്താവിന്റെ കൂടെയായിരുന്നു ആശയുടെ താമസം. 2013-ൽ അദ്ദേഹം മരിച്ചതോടെ ജോലിക്കാരിയും ഡ്രൈവറും സ്ഥലംവിട്ടു. പിന്നീട് ആശ തനിച്ചായി. അവസാനം വിളിക്കുമ്പോൾ വയോധികസദനത്തിലേക്ക് പോകണമെന്ന് ആശ റിതുരാജിനോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഫോണിൽ കിട്ടാതിരുന്നതുകൊണ്ട് അങ്ങോട്ട് പോയതാവും എന്നാണ് കരുതിയത്. ബന്ധപ്പെടാൻ വിലാസമൊന്നും ഉണ്ടായിരുന്നുമില്ല. പത്തുവയസ്സുള്ള മകനോടൊപ്പം അമേരിക്കയിൽ കഴിയുന്ന റിതുരാജും കുടുംബപ്രശ്നങ്ങൾക്കു നടുവിലായിരുന്നു.