- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർധ സെഞ്ച്വറിയുമായി ഡേവിഡ് മലാനും ജോ റൂട്ടും; ആഷസിൽ ഓസ്ട്രേലിയക്കെതിരെ രണ്ടാം ഇന്നിങ്ങ്സിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഒന്നാം ഇന്നിങ്ങ്സ് ലീഡ് മറികടക്കാൻ ഇംഗ്ലണ്ടിന് വേണ്ടത് 58 റൺസ്
ബ്രിസ്ബേൻ: ആഷസിൽ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. ഗാബയിൽ ഓസീസിന്റെ ഒന്നാം ഇന്നിങ്സ് ഇംഗ്ലീഷ് ബൗളർമാർ 425ന് അവസാനിപ്പിച്ചിരുന്നു. രണ്ടാം ഇന്നിങ്സ് ആരംഭിച്ച സന്ദർശകർ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോൾ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 220 റൺസെടുത്തിട്ടുണ്ട്. ഡേവിഡ് മലാൻ (80), ജോ റൂട്ട് (86) എന്നിവരാണ് ക്രീസിൽ. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 147ന് പുറത്തായിരുന്നു. 278 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇംഗ്ലണ്ട് വഴങ്ങിയിരുന്നത്. ഇപ്പോൾ 58 റൺസ് മാത്രം പിറകിലാണ് ഇംഗ്ലണ്ട്.
ഏഴിന് 343 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസ് ഇന്ന് 82 റൺസാണ് കൂട്ടിച്ചേർത്തത്. 152 റൺസ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്ട്രേലിയയെ മുന്നിൽ നിന്ന് നയിച്ചത്. നാല് സിക്സും 14 ഫോറും ഉൾപ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിങ്സ്. ഹെഡിനെ മാർക്ക് വുഡ് ബൗൾഡാക്കി.
മിച്ചൽ സ്റ്റാർക്ക് (35), നഥാൻ ലിയോൺ (15) എന്നിവരാണ് ഇന്ന് പുറത്തായ താരങ്ങൾ. ജോഷ് ഹേസൽവുഡ് (0) പുറത്താവാതെ നിന്നു. ഒല്ലി റോബിൻസൺ, മാർക് വുഡ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ക്രിസ് വോക്സിന് രണ്ട് വിക്കറ്റുണ്ട്. നേരത്തെ ഡേവിഡ് വാർണർ (94), മർനസ് ലബുഷെയ്ൻ ( 74) എന്നിവരും ഓസീസിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
പിന്നാലെ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഓപ്പണർമാരായ ഹസീബ് ഹമീദ് (27), റോറി ബേൺസ് (13) എന്നിവരെ പെട്ടന്ന് നഷ്ടമായി. ഹസീബിനെ സ്റ്റാർക്ക് വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയുടെ കൈകളിലെത്തിച്ചു. ബേൺസ് പാറ്റ് കമ്മിൻസിന്റെ പന്തിൽ ക്യാരിയുടെ തന്നെ കൈകളിലൊതുങ്ങി. റൂട്ട്- മലാൻ സഖ്യം ഇതുവരെ 159 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഇരുവരും 10 വീതം ബൗണ്ടറികൾ നേടി.
സ്പോർട്സ് ഡെസ്ക്