- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയിനിയെ കൊണ്ട് ഫോണിൽ വീട്ടിലേക്ക് വിളിച്ചു വരുത്തി; നഗ്‌നനാക്കി ഫോട്ടോ എടുത്ത ശേഷം മുഖത്ത് കത്തി കൊണ്ടും ബ്‌ളേഡു കൊണ്ടും വരഞ്ഞു; മർദ്ദിച്ച് അവശനാക്കിയ ശേഷം റോഡിൽ ഉപേക്ഷിച്ചു; പ്‌ളസ് വൺ വിദ്യാർത്ഥിനിയെ പ്രേമിച്ച ആഷിബിനെ ബന്ധുക്കൾ നേരിട്ടത് ഇങ്ങനെ
വരന്തരപ്പിള്ളി: പ്‌ളസ് വൺ വിദ്യാർത്ഥിനിയെ പ്രണയിച്ചതിന്റെ പേരിൽ യുവാവിനെ മുഖത്ത് കത്തി കൊണ്ടും ബ്‌ളേഡു കൊണ്ടും വരഞ്ഞ് മുറിവേല്പിച്ച് വഴിയിലുപേക്ഷിച്ചു. തൃശൂർ വരന്തരപ്പള്ളി വേലൂപ്പാടം മഠം സ്വദേശി ആഷിബിനാണ് (21) മർദ്ദനമേറ്റത്. വിളിച്ചുവരുത്തിയ ശേഷമായിരുന്ന ആക്രമണം. ആഷിബ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖം വികൃതമാക്കിയത് ഭേദമാക്കാൻ പ്‌ളാസ്റ്റിക് സർജറി നടത്തി. തീവ്ര ആശയങ്ങൾ പ്രകടിപ്പിക്കുന്ന ഒരു സംഘടനയിൽപ്പെട്ടവരാണ് മർദ്ദനത്തിന് പിന്നിൽ. ഇവരിൽ നിന്ന് ഭീഷണി ഉള്ളതിനാൽ യുവാവ് പൊലീസിന് മൊഴി നൽകിയിട്ടില്ല. എന്നാൽ ബന്ധുക്കൾ ഫോണിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വധശ്രമത്തിന് കേസെടുത്തതായി ചാലക്കുടി ഡിവൈ.എസ്‌പി ഷാഹുൽ ഹമീദ് പറഞ്ഞു. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പ്‌ളസ് വൺ വിദ്യാർത്ഥിനിയുമായി ആഷിബ് പ്രണയത്തിലായിരുന്നു. ഇതറിയാമായിരുന്ന അക്രമിസംഘം കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടിയെക്കൊണ്ട് ആഷിബിന്റെ ഫോണിൽ വിളിപ്പിച്ച് വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ യുവാവിനെ ബന്ദിയാക്ക
വരന്തരപ്പിള്ളി: പ്‌ളസ് വൺ വിദ്യാർത്ഥിനിയെ പ്രണയിച്ചതിന്റെ പേരിൽ യുവാവിനെ മുഖത്ത് കത്തി കൊണ്ടും ബ്‌ളേഡു കൊണ്ടും വരഞ്ഞ് മുറിവേല്പിച്ച് വഴിയിലുപേക്ഷിച്ചു. തൃശൂർ വരന്തരപ്പള്ളി വേലൂപ്പാടം മഠം സ്വദേശി ആഷിബിനാണ് (21) മർദ്ദനമേറ്റത്. വിളിച്ചുവരുത്തിയ ശേഷമായിരുന്ന ആക്രമണം. ആഷിബ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖം വികൃതമാക്കിയത് ഭേദമാക്കാൻ പ്‌ളാസ്റ്റിക് സർജറി നടത്തി.
തീവ്ര ആശയങ്ങൾ പ്രകടിപ്പിക്കുന്ന ഒരു സംഘടനയിൽപ്പെട്ടവരാണ് മർദ്ദനത്തിന് പിന്നിൽ. ഇവരിൽ നിന്ന് ഭീഷണി ഉള്ളതിനാൽ യുവാവ് പൊലീസിന് മൊഴി നൽകിയിട്ടില്ല. എന്നാൽ ബന്ധുക്കൾ ഫോണിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വധശ്രമത്തിന് കേസെടുത്തതായി ചാലക്കുടി ഡിവൈ.എസ്‌പി ഷാഹുൽ ഹമീദ് പറഞ്ഞു. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
പ്‌ളസ് വൺ വിദ്യാർത്ഥിനിയുമായി ആഷിബ് പ്രണയത്തിലായിരുന്നു. ഇതറിയാമായിരുന്ന അക്രമിസംഘം കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടിയെക്കൊണ്ട് ആഷിബിന്റെ ഫോണിൽ വിളിപ്പിച്ച് വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ യുവാവിനെ ബന്ദിയാക്കി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആദ്യം വടികൊണ്ട് അടിച്ചു വീഴ്‌ത്തിയ ശേഷം മുഖത്ത് വരയുകയായിരുന്നു.
മുഖം മൂടി ധരിച്ചവരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. മർദ്ദനത്തിന് മുമ്പ് യുവാവിനെ നഗ്‌നനാക്കി ഫോട്ടോ എടുത്തു. ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. മണിക്കൂറുകൾ നീണ്ട മർദ്ദനത്തിന് ശേഷം യുവാവിനെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് പാതിരാത്രിയിൽ സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് ബൈക്ക് മറിഞ്ഞ് പരിക്ക് പറ്റിയെന്ന് അറിയിച്ചു. തുടർന്ന് സുഹൃത്തിന്റെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലും അപകടത്തിൽ പരിക്കേറ്റെന്നാണ് യുവാവ് പറഞ്ഞത്. അപകടം പറ്റിയെന്ന യുവാവിന്റെ വാക്കിൽ വീട്ടുകാർക്കും ബന്ധുക്കൾക്കും അവിശ്വസനീയത തോന്നി. പിന്നീടാണ് സത്യം പുറത്തറിയുന്നത്.