- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എരഞ്ഞിപ്പാലം മിനി ബൈപ്പാസിൽ ആശിർവാദ് ലോൺസിന്റെ അനധികൃത ഓഡിറ്റോറിയം നിർമ്മാണം; ഓഡിറ്റോറിയവും പാർക്കിങ് മേഖലയും നിർമ്മിക്കുന്നത് ചട്ടലംഘനം നടത്തി; നടപടിക്കായി കോർപറേഷന് നിർദ്ദേശം നൽകി റീജിയണൽ ടൗൺ പ്ലാനിങ് ഓഫീസർ
കോഴിക്കോട്: കോഴിക്കോട് കാരപ്പറമ്പ് എരഞ്ഞിപ്പാലം മിനിബൈപ്പാസിൽ ആശിർവാദ് ലോൺസിന്റെ അനധികൃത കെട്ടിട നിർമ്മാണം. നിലവിലെ ആശിർവാദ് ലോൺസ് എന്ന ഓഡിറ്റോറിയത്തിന്റെ വടക്കുഭാഗത്തും തെക്കുഭാഗത്തുമായി ഇവരുടെ തന്നെ ഉടമസ്ഥതയിലാണ് നിർമ്മാണം നടക്കുന്നത്. ഓഡിറ്റോറിം, പാർക്കിങ് മേഖല എന്നിവയുടെ നിർമ്മാണമാണ് ഇപ്പോൾ ചട്ടം ലംഘിച്ചുകൊണ്ട് നടക്കുന്നത്. ഇതിനു സമീപത്തുള്ള ഒതയമംഗലം റോഡ് റസിഡൻഷ്യൽ അസോസിയേഷൻ നൽകിയ പരാതിയിൽ കോഴിക്കോട് നഗരാസൂത്രണ വിഭാഗം പരിശോധന നടത്തി ഇപ്പോൾ നടക്കുന്ന നിർമ്മാണങ്ങൾ അനധികൃതമാണെന്ന് കണ്ടെത്തുകയും കൂടുതൽ നടപടികൾക്കായി കോഴിക്കോട് കോർപറേഷന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. സിവി ബാലൻ, ആരാധന, പോളി ക്വാർട്ടേഴ്സ്, വെസ്റ്റ് ഹിൽ കോഴിക്കോട് എന്ന വിലാസത്തിലുള്ള ആളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇപ്പോൾ രണ്ട് അനധികൃത നിർമ്മാണങ്ങൾ നടക്കുന്നത്. ഇതിനു പുറമെ നേരത്തെയുണ്ടായിരുന്ന ആശിർവാദ് ലോൺസ് എന്ന ഓഡിറ്റോറിയത്തിന്റെ ചിലഭാഗങ്ങളും അനധികൃതമായും ചട്ടംലംഘിച്ചുകൊണ്ടും നിർമ്മിച്ചതാണെന്ന് നഗരാസൂത്രണ വിഭാഗം നടത്ത
കോഴിക്കോട്: കോഴിക്കോട് കാരപ്പറമ്പ് എരഞ്ഞിപ്പാലം മിനിബൈപ്പാസിൽ ആശിർവാദ് ലോൺസിന്റെ അനധികൃത കെട്ടിട നിർമ്മാണം. നിലവിലെ ആശിർവാദ് ലോൺസ് എന്ന ഓഡിറ്റോറിയത്തിന്റെ വടക്കുഭാഗത്തും തെക്കുഭാഗത്തുമായി ഇവരുടെ തന്നെ ഉടമസ്ഥതയിലാണ് നിർമ്മാണം നടക്കുന്നത്. ഓഡിറ്റോറിം, പാർക്കിങ് മേഖല എന്നിവയുടെ നിർമ്മാണമാണ് ഇപ്പോൾ ചട്ടം ലംഘിച്ചുകൊണ്ട് നടക്കുന്നത്. ഇതിനു സമീപത്തുള്ള ഒതയമംഗലം റോഡ് റസിഡൻഷ്യൽ അസോസിയേഷൻ നൽകിയ പരാതിയിൽ കോഴിക്കോട് നഗരാസൂത്രണ വിഭാഗം പരിശോധന നടത്തി ഇപ്പോൾ നടക്കുന്ന നിർമ്മാണങ്ങൾ അനധികൃതമാണെന്ന് കണ്ടെത്തുകയും കൂടുതൽ നടപടികൾക്കായി കോഴിക്കോട് കോർപറേഷന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
സിവി ബാലൻ, ആരാധന, പോളി ക്വാർട്ടേഴ്സ്, വെസ്റ്റ് ഹിൽ കോഴിക്കോട് എന്ന വിലാസത്തിലുള്ള ആളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇപ്പോൾ രണ്ട് അനധികൃത നിർമ്മാണങ്ങൾ നടക്കുന്നത്. ഇതിനു പുറമെ നേരത്തെയുണ്ടായിരുന്ന ആശിർവാദ് ലോൺസ് എന്ന ഓഡിറ്റോറിയത്തിന്റെ ചിലഭാഗങ്ങളും അനധികൃതമായും ചട്ടംലംഘിച്ചുകൊണ്ടും നിർമ്മിച്ചതാണെന്ന് നഗരാസൂത്രണ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രാധമിക സ്ഥലപരിശോധനയിൽ ആശിർവാദ് ലോൺസിന് നൽകിയിട്ടുള്ള കെട്ടിട നിർമ്മാണ അനുമതിയിൽ നിന്ന് വ്യതിചലിച്ചാണ് ഇപ്പോൾ നിർമ്മാണ നടക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
കോർപറേഷനിൽ സമർപ്പിച്ചിട്ടുള്ള പ്ലാനിലും നൽകിയ അനുമതിയിലും റോഡിനേക്കാൾ ഉയരത്തിലാണ് തറനിരപ്പ് കാണിച്ചിരിക്കുന്നത്. എന്നാൽ നിലവിലിത് റോഡിനോട് സമമായിട്ടാണുള്ളത്. ഇതുപ്രകാരം നൽകിയിട്ടുള്ള അനുമതി ലംഘിച്ചുകൊണ്ടാണ് കെട്ടിടത്തിന്റെ ഉയരം വരുന്നത്. ഇതിനു പുറമെ നിലവിലുള്ള ആശിർവാദ് ലോൺ ഓഡിറ്റോറിയത്തിന്റെ വടക്കുഭാഗത്തുള്ള നിർമ്മാണങ്ങളും ആശിർവാദ് ലോണിനോട് കൂട്ടിച്ചേർത്തുണ്ടാക്കിയ പലഭാഗങ്ങളും അധികൃതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റോറിയത്തിന്റെ മുൻവശത്ത് റോഡിലേക്ക് ഇറക്കിക്കൊണ്ട് 11 മീറ്റർ നീളത്തിൽ ഷീറ്റുകൊണ്ടുണ്ടാക്കിയ നിർമ്മാണം, ഓഡിറ്റോറിയത്തിന്റെ തെക്കുവശത്തുള്ള ടോയ്ലറ്റ് ബ്ലോക്ക്, വടക്ക് ഭാഗത്ത് ഓഡിറ്റോറിയത്തിനോട് ചേർന്ന് നിർമ്മിച്ച ഷീറ്റുകൊണ്ടുള്ള മേൽക്കൂര തുടങ്ങിയവയെല്ലാം അനധികൃതമാണെന്നും പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
പരിശോധന സമയത്ത് കെട്ടിട ഉടമ നൽകിയിട്ടുള്ള അനുമതി ഹാജരാക്കുകയും ചെയ്തില്ല. കോഴിക്കോട് അർബൻ ഏരിയയുടെ മാസ്റ്റർപ്ലാൻ അനുസരിച്ച് ഈ സ്ഥലം റെസിഡൻഷ്യൽ സോൺ 1ൽ പെടുന്നതാണ്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ ഇത്തരത്തിലുള്ള നിർമ്മാണം ഇവിടുത്തെ സ്ഥിരതാമസക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതുമാണ്. പാർക്കിഗം, മാലിന്യം തുടങ്ങിയ കാര്യങ്ങളിൽ ഈ പ്രദേശത്തെ ആളുകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുത്താണ് നാട്ടുകാർ പരാതി നൽകിയിരുന്നത്
അതേ സമയം ഓഡിറ്റോറിയം നിർമ്മാണവുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങളൊന്നുമില്ലെന്നും പാർക്കിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഓഡിറ്റോറിയം ഉടമകൾ പറയുന്നു. കോർപറേൻ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കും. നിലവിൽ പ്രശ്നങ്ങളുള്ളതായി അധികൃതരുടെ ഭാഗത്ത് നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല. പാർക്കിങ് സംവിധാനമൊരുക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഉടമസ്ഥർ പറഞ്ഞു.
എന്നാൽ വിഷയം പഠിക്കുകയാണെന്നും ടൗൺപ്ലാനിങ് ഓഫീസർ നൽകിയ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു