മുംബൈ: ആദർശ് ഫ്ളാറ്റ് അഴിമതിക്കേസിൽ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യുന്നത് മുംബൈ ഹൈക്കോടതി തടഞ്ഞു. നേരത്തെ ഗവർണർ വിദ്യാസാഗർ റാവു ചവാനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് അദ്ദേഹം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.

പുതുതായി ഒരു തെളിവും ചവാനെതിരെ പുതുതായി ഒരു തെളിവും ഹാജരാക്കാൻ കേസ് അന്വേഷിച്ച സിബിഐക്ക് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗവർണർ പ്രോസിക്യൂഷൻ അനുമതി നൽകിയത്.

ഫഡ്നാവിസ് സർക്കാരിന്റെ നിർദേശപ്രകാരമായിരുന്നു ഇത്. കോടതി വിധി പിസിസി പ്രസിഡന്റായ അശോക് ചവാന് ആശ്വാസമായിരിക്കുകയാണ്.