- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദി അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന രാഹുലിന്റെ ഉപദേശം ശരിയെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; അബ്കി ബാർ.. ട്രംപ് സർക്കാർ'എന്ന് പ്രഖ്യാപിച്ച മോദിയെ ലാക്കാക്കി അശോക് ഗെഹ്ലോട്ട്; ബൈഡന്റെ വിജയത്തോടെ അവസരം മുതലെടുത്ത് രാജസ്ഥാൻ മുഖ്യമന്ത്രി
ജയ്പൂർ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയത്തിന്റെ അനുരണനങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് ഈ അവസരം മുതലെടുത്ത് മോദി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടരുത് എന്ന രാഹുൽ ഗാന്ധിയുടെ ഉപദേശം ശരിയായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം തെളയിച്ചതായി ഗെഹ്ലോട്ട് പറഞ്ഞു. ഇക്കാര്യം വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനോടും രാഹുൽ പറഞ്ഞിരുന്നു. ഈ ഉപദേശത്തിനും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്കും രാഹുലിന് വലിയ പിന്തുണ ലഭിച്ചിരുന്നതായും ഗെഹ്ലോട്ട് ഓർമിപ്പിച്ചു.
പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ട്രംപ് ഈ വർഷം ആദ്യം ഇന്ത്യയിലെത്തുകയും ഗുജറാത്തിൽ നടന്ന നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. 2019 ൽ പ്രധാനമന്ത്രി മോദി അമേരിക്കയിലെത്തി ടെക്സാസിൽ നടന്ന ഹൗഡി മോദി ചടങ്ങിലും സംബന്ധിച്ചിരുന്നു. ഇരുനേതാക്കളുടെയും ജനപ്രീതി വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പരിപാടികളെന്ന വിമർശനം ഉയർന്നിരുന്നു. ഇത്തരം നീക്കങ്ങൾ ഒഴിവാക്കണമെന്ന രാഹുലിന്റെ ഉപദേശം ശരിയായിരുന്നുവെന്ന് തെളിഞ്ഞെന്ന് അവകാശപ്പെട്ടാണ് ഗെഹ്ലോട്ട് രംഗത്തെത്തിയിട്ടുള്ളത്.
അബ്കി ബാർ.. ട്രംപ് സർക്കാർ' - എന്നു പറഞ്ഞു കൊണ്ട് മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ പരസ്യമായി ഇടപെട്ട പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. പതിനായിരങ്ങളെ സാക്ഷിയാക്കി ഹൂസ്റ്റണിലെ സ്റ്റേഡിയിൽ അങ്ങനെ പറഞ്ഞതിന് നരേന്ദ്ര മോദിക്ക് ഇപ്പോൾ ജാള്യത ഉണ്ടായിരിക്കാം. കാരണം താൻ പിന്തുണച്ച ട്രംപ് അമ്പേ പരാജയപ്പെട്ടിരിക്കുന്നു. നേതാക്കൾ ആരായാലും രാഷ്ട്രങ്ങൾ തമ്മിലാണ് ബന്ധങ്ങൾ സ്ഥാപിക്കുന്നത് എന്നതിനാൽ ട്രംപില്ലെങ്കിൽ ബൈഡൻ എന്നതു തന്നയാകും ഇനി ഇന്ത്യയുടെയും മോദിയുടെയും നിലപാട്. ബറാക്ക് ഒബാമയുടെ കീഴിൽ വൈസ് പ്രസിഡന്റായിരുന്ന ബൈഡൻ ഇന്ന് അമരക്കാരനാകുമ്പോൾ മുമ്പുണ്ടായിരുന്ന ഊഷ്മള ബന്ധം തന്നെ തുടരാൻ സാധിക്കുമെന്നാണ് കരുതുന്നത്.
ഇനി വരാനിരിക്കുന്നത് മോദി-ബൈഡൻ കൂട്ടുകെട്ട് തന്നെയാകും എന്നാണ് ന്യൂഡൽഹി നൽകുന്ന സൂചന. പ്രസിഡന്റ് ബൈഡന് പ്രധാനമന്ത്രി മോദി ആശംസകൾ നേർന്നു കഴിഞ്ഞു. ഇന്ത്യയോട് ബൈഡന് എന്നും താൽപ്പര്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരിഞ്ഞെടുത്തതും. 2020ൽ ഇന്ത്യയും അമേരിക്കയുമാകണം ലോകത്തെ ഏറ്റവും സൗഹൃദ രാജ്യങ്ങൾ എന്ന് 2006ൽ ബൈഡൻ പറഞ്ഞിട്ടുണ്ട്
മറുനാടന് മലയാളി ബ്യൂറോ