ന്യൂഡൽഹി:ഗുജറാത്തിൽ ഫലം എന്തായാലും ആത്യന്തികമായി ജയിച്ചത് കോൺഗ്രസാണെന്ന് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയും ഗുജറാത്തിന്റെ ചുമതലയുമുള്ള നേതാവ് അശോക് ഗെഹ് ലോട്ട് പറഞ്ഞു.

ഭാരതീയ ജനതാ പാർട്ടിയിൽ നിന്നും വ്യത്യസ്തമായി ഗുജറാത്തിൽ കോൺഗ്രസ് പൊരുതിയത് സത്യസന്ധമായിട്ടായിരുന്നു. ഫലം എന്തായാലും വിജയം കോൺഗ്രസിൻന്റേതാണ്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതും അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കിയതും കോൺഗ്രസാണ്. വികസനപ്രവർത്തനങ്ങൾ മുൻനിർത്തിയാണ് കോൺഗ്രസ് മത്സരിച്ചത്. ബിജെപിക്ക് അതേക്കുറിച്ച് ഒന്നും പറയാനില്ലായിരുന്നു. പ്രാദേശികമായി ജനങ്ങളുടെ വികാരങ്ങൾ മുതലെടുക്കുന്നതിനെ രാഷ്ട്രീയം എന്ന് പറയാനാവില്ലെന്നും ഗെഹ് ലോട്ട് പറഞ്ഞു