- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിത മാർഗം തേടി ഒന്നിച്ച് ഗൾഫിലെത്തിയ ബാല്യകാല സുഹൃത്തുക്കൾ മരണത്തിലും ഒരുമിച്ചു; പ്രവാസ ലോകത്തേക്ക് മലപ്പുറം സ്വദേശികളായ ശരത്തും, മനീഷും എത്തിയത് ഒരേ വിമാനത്തിൽ; ജീവനറ്റ് നാട്ടിലേക്കുള്ള മടക്കയാത്രയും ഒരുമിച്ച് ഒരേ വിമാനത്തിൽ; നൊമ്പരമായി ഒരു കുറിപ്പ്
ദുബായ്: കഴിഞ്ഞയാഴ്ച ദുബായിൽ ഉണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടമായത് പ്രവാസ ലോകത്തേക്ക് ഒരുമിച്ച് ജീവിതമാർഗം തേടിയെത്തിയ ബാല്യകാല സുഹൃത്തുക്കൾക്ക്. മലപ്പുറം സ്വദേശികളായ ശരത്, മനീഷ് എന്നിവരാണ് വാഹനാപകടത്തിൽ മരണത്തിന് കീഴടങ്ങിയത്. ജീവൻ നഷ്ടപ്പെട്ട് നാട്ടിലേക്കുള്ള മടക്കയാത്രയും ഒരേ വിമാനത്തിലാണ് എന്നത് യാഥൃശ്ചികമായി. ഈ സാഹചര്യത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശേരി.
കുറിപ്പിന്റെ പൂർണരൂപം,
കഴിഞ്ഞയാഴ്ച ഖോർഫക്കാൻ റോഡിലുണ്ടായ അപകടത്തെ തുടർന്ന് മരണമടഞ്ഞ യുവാക്കളായ സുഹൃത്തുക്കളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയച്ചു. അപകടത്തിൽ മരിച്ചുപോയ ശരത്തും,മനീഷും ബല്യകാല സുഹൃത്തുക്കളാണ്.കുട്ടിക്കാലം മുതൽ ഒരുമ്മിച്ച് കളിച്ച് വളർന്നവർ,ഇരുവരും ജീവിത മാർഗ്ഗം അന്വേഷിച്ച് ഗൾഫിലേക്ക് വരുന്നത് ഒരേ വിമാനത്തിൽ, തികച്ചും യാദൃശ്ചികമെന്ന് പറയട്ടെ മരിച്ച് നിശ്ചലമായി കിടക്കുമ്പോഴും അവസാന യാത്രയും ഒരുമ്മിച്ച് ഒരേ വിമാനത്തിൽ.
ഷാൻ്രജയിലെ മുവൈല നാഷ്ണൽ പെയിന്റ്സ് സമീപമാണ് മനീഷ് താമസിക്കുന്നത്.പിതാവുമായി ചേർന്ന് സ്വന്തമായി ബിസ്സിനസ്സ് നടത്തുകയാണ് മനീഷ്, കമ്പനിയുടെ ആവശ്യത്തിനായി അജ്മാനിൽ നിന്നും റാസൽ ഖൈമ ഭാഗത്തേക്ക് വാഹനം ഓടിച്ച് പോകുമ്പോൾ പിന്നിൽ നിന്നും മറ്റൊരു വാഹനം വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവർക്കും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.
മനീഷിന് മൂന്ന് മാസം പ്രായമുള്ള ഒരു കുട്ടി ഉണ്ട്,ഭാര്യ നിമിത,നാട്ടിലുള്ള പിതാവ് വന്നതിന് ശേഷം നാട്ടിലേക്ക് പോകുവാൻ ഇരിക്കുകയായിരുന്നു മനീഷ്,പെട്ടെന്ന് യാത്ര വിലക്ക് കാരണം പിതാവിന്റെ യാത്ര മുടങ്ങുകയായിരുന്നു.ആദ്യമായി കുഞ്ഞിനെ ഒരു നോക്ക് കാണുവാൻ മനീഷ് നാട്ടിലേക്ക് പോകുവാൻ ഇരിക്കുമ്പോഴാണ് ഈ ദാരുണ്യമായ അന്ത്യം സംഭവിക്കുകയായിരുന്നു.
ഒരു ഫാർമസിയിൽ അക്കൗണ്ടായി ജോലി ചെയ്യുകയായിരുന്നു ശരത്.മലപ്പുറം മഞ്ചേരി കാട്ടിൽ ശശിധരന്റെ മകനാണ് ശരത്.അടുത്ത കാലത്താണ് ശരത്തിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഗോപിക.
ഇരുവരുടെയും ആത്മാവിന് നിത്യശാന്തിക്ക് പ്രാർത്ഥിക്കുന്നു.
അഷ്റഫ് താമരശ്ശേരി
ന്യൂസ് ഡെസ്ക്