ജക്കാർത്ത: ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. ആദ്യ പാദത്തിന്റെ തുടക്കത്തിൽ രാജ്കുമാർ പാലാണ് ഇന്ത്യക്കായി സ്‌കോർ ചെയ്തത്.

ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയുടെ രണ്ടാം വെങ്കല മെഡലാണിത്. ഇന്ത്യൻ ക്യാപ്റ്റൻ ബീരേന്ദ്ര ലക്ര പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി.