- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ മേരി കോമിന് വെള്ളി; 51 കിലോ വിഭാഗം ഫൈനലിൽ പരാജയപ്പെട്ടത് കസാഖിസ്ഥാന്റെ നാസിം കിസായിബേയോട്; ചാമ്പ്യൻഷിപ്പിൽ മേരി കോമിന്റെ മെഡൽ നേട്ടത്തിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും
ദുബായ്: ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോമിന് വെള്ളി. ദുബായിൽ നടന്ന 51 കിലോ വിഭാഗം ഫൈനൽ മത്സരത്തിൽ മേരി കോം കസഖ്സ്ഥാന്റെ നാസിം കിസായിബേയ് ആയിരുന്നു നേരിട്ടത്.
3-2 നാണ് കസ്ഖ്സ്ഥാൻ താരം നാസിം കിസായിബേയ് ജയിച്ചത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ മേരി കോമിന്റെ എഴാമത്തെ മെഡലാണിത്. അഞ്ച് സ്വർണവും രണ്ട് വെള്ളിയുമാണ് താരത്തിന് ഇതുവരെ ലഭിച്ചത്.
വ്യാഴാഴ്ച നടന്ന സെമി ഫൈനലിൽ മേരി മംഗോളിയയുടെ ലുറ്റ്‌സായ്ഖാൻ അൽറ്റാൻസെങിനെ തോൽപ്പിച്ചായിരുന്നു ഫൈനലിൽ പ്രവേശിച്ചത്.
തിങ്കളാഴ്ച നടക്കുന്ന പുരുഷ താരങ്ങളുടെ ഫൈനലുകളിൽ അമിത് പാംഗൽ (52 കിലോ), ശിവ ഥാപ്പ (64 കിലോ), സൻജീത് (91 കിലോ) എന്നിവരും മത്സരിക്കുന്നുണ്ട്.
ഒളിംപിക്സിന് മുമ്പുള്ള ' മികച്ച പരിശീലനം' കൂടിയായിട്ടാണ് മത്സരത്തെ മേരി കോം നോക്കിക്കണ്ടത്.
മുമ്പ് രണ്ട് തവണ മേരിയുടെ ഇടിച്ചൂട് നാസിം നേരിട്ട് അനുഭവിച്ചിട്ടുണ്ട്.
ഇന്ത്യൻ താരങ്ങളിൽ 75 കിലോഗ്രാം വിഭാഗത്തിൽ പൂജ റാണിയും 81 കിലോഗ്രാമിൽ അനുപമയും ഫൈനലിൽ എത്തിയിരുന്നു.