ക്വാൻടാൻ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ചൈനയ്‌ക്കെതിരെ ഇന്ത്യക്കു തകർപ്പൻ ജയം. എതിരില്ലാത്ത ഒമ്പതു ഗോളിനാണ് ഇന്ത്യ ചൈനയെ തകർത്തത്.

ഒമ്പതാം മിനിട്ടിൽ ആകാശ് ദീപാണ് ഇന്ത്യക്കായി ആദ്യ ഗോൾ നേടിയത്. 56-ാം മിനിറ്റിൽ ആകാശ് തന്റെ രണ്ടാം ഗോളും നേടി. അഫ്ഫാൻ, ജസ്ജിത് കുലാർ എന്നിവരും രണ്ടു ഗോൾ വീതം നേടി. രുപീന്ദർ പാൽ, നിക്കിൻ, ലളിത് എന്നിവരാണു മറ്റു സ്‌കോറർമാർ.