- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ന് സ്വപ്ന പോരാട്ടം; കലാശ കളിയിൽ ഇന്ത്യ മല്ലിടുന്നത് പാക്കിസ്ഥാനുമായി; മത്സരം രാത്രി 10.40ന്; ഇന്ത്യ ഫൈനലിൽ മാർച്ച് ചെയ്തത് നിലവിലെ ജേതാക്കളായ ജപ്പാനെ തകർത്ത്
മസ്‌കറ്റ്: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ന് കാത്തിരുന്ന പോരാട്ടത്തിന് കളമൊരുങ്ങും. ഒമാനിൽ ഇന്ത്യൻ സമയം രാത്രി 10.40ന് നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും നേർക്കു നേർ വരും.സെമിയിൽ ഏഷ്യൻ ഗെയിംസ് ജേതാക്കളായ ജപ്പാനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ ജയിച്ചത്. മലേഷ്യയെ തോൽപ്പിച്ചാണ് പാക്കിസ്ഥാൻ ഫൈനലിലെത്തിയത്. ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ടിൽ ഇന്ത്യ ജപ്പാനെ 9-0 എന്ന നിലയിൽ തോൽപ്പിച്ചിരുന്നു. ടൂർണമെന്റിൽ ഇന്ത്യ പാക്കിസ്ഥാനെ 3-1 എന്ന സ്‌കോറിന് തകർത്തിരുന്നു. പാക്കിസ്ഥാനെതിരെ ഇന്ത്യ തുടർച്ചയായ വിജയം നേടിയിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ 4-0ത്തിനും ഏഷ്യൻ ഗെയിംസിൽ 2-1നും ഇന്ത്യ ചിരവൈരികളെ തോൽപ്പിച്ചു.
മസ്‌കറ്റ്: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ന് കാത്തിരുന്ന പോരാട്ടത്തിന് കളമൊരുങ്ങും. ഒമാനിൽ ഇന്ത്യൻ സമയം രാത്രി 10.40ന് നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും നേർക്കു നേർ വരും.സെമിയിൽ ഏഷ്യൻ ഗെയിംസ് ജേതാക്കളായ ജപ്പാനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ ജയിച്ചത്. മലേഷ്യയെ തോൽപ്പിച്ചാണ് പാക്കിസ്ഥാൻ ഫൈനലിലെത്തിയത്.
ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ടിൽ ഇന്ത്യ ജപ്പാനെ 9-0 എന്ന നിലയിൽ തോൽപ്പിച്ചിരുന്നു. ടൂർണമെന്റിൽ ഇന്ത്യ പാക്കിസ്ഥാനെ 3-1 എന്ന സ്‌കോറിന് തകർത്തിരുന്നു. പാക്കിസ്ഥാനെതിരെ ഇന്ത്യ തുടർച്ചയായ വിജയം നേടിയിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ 4-0ത്തിനും ഏഷ്യൻ ഗെയിംസിൽ 2-1നും ഇന്ത്യ ചിരവൈരികളെ തോൽപ്പിച്ചു.
Next Story