- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി; ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമി ഉറപ്പിച്ച് ഇന്ത്യ; ജപ്പാനെയും തകർത്ത് എതിരില്ലാത്ത ആറ് ഗോളുകൾക്ക്
ധാക്ക: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് പോരാട്ടത്തിൽ ജപ്പാനെ ഗോൾ മഴയിൽ മുക്കി ഇന്ത്യ. എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമി ഉറപ്പിച്ചത്.
ഹർമൻപ്രീത് സിങ് (10, 53), ദിൽപ്രീത് സിങ് (23), ജർമൻപ്രീത് സിങ് (34), സുമിത് (46), ഷംസേർ സിങ് (54) എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോർ ചെയ്തത്.
നാല് കളിയിൽനിന്ന് 10 പോയന്റുള്ള ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ കൊറിയയോട് സമനില വഴങ്ങിയ ഇന്ത്യ പിന്നീട് തുടർച്ചയായി മൂന്ന് കളികൾ ജയിച്ചാണ് ഒന്നാമതെത്തിയത്.
Next Story