- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ ഗെയിംസ് : തുഴച്ചിലിൽ ഇന്ത്യയുടെ ഡി.ദുഷ്യന്തിന് വെങ്കലം
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ പുരുഷവിഭാഗം ലൈറ്റ് വെയ്റ്റ് സിംഗിൾ സ്‌കള്ളിൽ ഇന്ത്യയുടെ ഡി.ദുഷ്യന്ത് വെങ്കലം നേടി. രണ്ടായിരം മീറ്റർ ദൂരം ഏഴു മിനിറ്റ് 26.57 സെക്കന്റിലാണ് ദുഷ്യന്ത് ഫിനിഷ് ചെയ്തത്. ആയിരം മീറ്റർ ദൂരം പിന്നിട്ടപ്പോൾ മുന്നിലായിരുന്ന ദുഷ്യന്ത് അവസാന അഞ്ഞൂറു മീറ്ററിലാണ് മൂന്നാം സ്ഥാനത്തായത്. ഈ വിഭാഗത്തിൽ ഹോങ്കോങ് സ്വർണവും കൊറി
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ പുരുഷവിഭാഗം ലൈറ്റ് വെയ്റ്റ് സിംഗിൾ സ്‌കള്ളിൽ ഇന്ത്യയുടെ ഡി.ദുഷ്യന്ത് വെങ്കലം നേടി. രണ്ടായിരം മീറ്റർ ദൂരം ഏഴു മിനിറ്റ് 26.57 സെക്കന്റിലാണ് ദുഷ്യന്ത് ഫിനിഷ് ചെയ്തത്. ആയിരം മീറ്റർ ദൂരം പിന്നിട്ടപ്പോൾ മുന്നിലായിരുന്ന ദുഷ്യന്ത് അവസാന അഞ്ഞൂറു മീറ്ററിലാണ് മൂന്നാം സ്ഥാനത്തായത്.
ഈ വിഭാഗത്തിൽ ഹോങ്കോങ് സ്വർണവും കൊറിയ വെള്ളിയും നേടി. ഗ്വാങ്ചൗവിൽ നടന്ന കഴിഞ്ഞ ഗെയിംസിൽ ഈയിനത്തിൽ ബജ്‌റംഗലാൽ ടാക്കറിലൂടെ ഇന്ത്യ സ്വർണം നേടിയിരുന്നു. ഇതോടെ ഗെയിംസിൽ ഇന്ത്യക്ക് പന്ത്രണ്ട് മെഡലായി.
Next Story