- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ ഗെയിംസ്: മെഡൽ പ്രതീക്ഷയുണർത്തി സൈന ക്വാർട്ടറിൽ; പി വി സിന്ധു പുറത്ത്
ഇഞ്ചിയോൺ: ഇന്ത്യൻ ബാഡ്മിന്റണിലെ സൂപ്പർ താരമായ സൈന നെഹ്‌വാൾ ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വനിത വിഭാഗം ക്വാർട്ടർ ഫൈനലിൽ കടന്നു. അതേസമയം മെഡൽ പ്രതീക്ഷയായ പി വി സിന്ധു പ്രീ ക്വാർട്ടറിൽ തോറ്റു പുറത്തായി. ആറാം സീഡായ സൈന ഇറാന്റെ സോറായ അഘായ്ഹാജിയാഘയെ വെറും 18 മിനിറ്റ് കൊണ്ടാണ് തോൽപ്പിച്ചത്. സ്‌കോർ: 21-7, 21-6. ആദ്യ ഗെയിം 14 മിനിറ്റ് നീണ്ടപ്പോൾ രണ്ടാം ഗെ
ഇഞ്ചിയോൺ: ഇന്ത്യൻ ബാഡ്മിന്റണിലെ സൂപ്പർ താരമായ സൈന നെഹ്‌വാൾ ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വനിത വിഭാഗം ക്വാർട്ടർ ഫൈനലിൽ കടന്നു. അതേസമയം മെഡൽ പ്രതീക്ഷയായ പി വി സിന്ധു പ്രീ ക്വാർട്ടറിൽ തോറ്റു പുറത്തായി.
ആറാം സീഡായ സൈന ഇറാന്റെ സോറായ അഘായ്ഹാജിയാഘയെ വെറും 18 മിനിറ്റ് കൊണ്ടാണ് തോൽപ്പിച്ചത്. സ്‌കോർ: 21-7, 21-6. ആദ്യ ഗെയിം 14 മിനിറ്റ് നീണ്ടപ്പോൾ രണ്ടാം ഗെയിമിൽ നാല് മിനിറ്റ് മാത്രമാണ് ഇറാൻ താരത്തിന് സൈനയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാനായത്.
അതേസമയം ലോക പത്താം നമ്പറും ടൂർണമെന്റിലെ എട്ടാം സീഡുമായ പി വി സിന്ധു ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് ഇന്തോനേഷ്യയുടെ ബെല്ലാട്രിക്‌സ് മനുപുട്ടിയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. ഒരു മണിക്കൂറും രണ്ടുമിനിറ്റും നീണ്ട പോരാട്ടത്തിൽ 22-20, 16-21, 20-22 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ തോൽവി.
ലോക ചാമ്പ്യൻഷിപ്പിൽ രണ്ടുതവണ വെങ്കലം നേടിയിട്ടുള്ള സിന്ധു മുന്നിട്ടുനിന്ന ശേഷമാണ് ഇന്തോനേഷ്യൻ താരത്തിന് കീഴടങ്ങിയത്. ആദ്യ ഗെയിം നേടിയ ഇന്ത്യൻ താരം രണ്ടാം ഗെയിമിൽ 10-2ന്റെ ലീഡ് നേടിയ ശേഷമാണ് ലോക 34-ാം റാങ്കുകാരിയോട് തോൽവി ഏറ്റുവാങ്ങിയത്. തുടർച്ചയായി വരുത്തിയ പിഴവുകളാണ് സിന്ധുവിന് വിനയായത്.
ടെന്നീസിൽ ഇന്ത്യൻ താരങ്ങൾ പുരുഷ വനിതാ വിഭാഗങ്ങളിൽ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. സനംസിങ്, യുകി ഭാംബ്രി, അങ്കിത റെയ്‌ന എന്നിവരാണ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.
ഇന്ത്യയുടെ സ്‌ക്വാഷ് ടീമുകളും ഏഷ്യാഡിന്റെ സെമിയിൽ കടന്നിട്ടുണ്ട്. ഇതോടെ ഈയിനത്തിൽ രണ്ടു മെഡൽ ഇന്ത്യക്ക് ഉറപ്പായി. ജപ്പാനെ 3-0ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ പുരുഷ ടീം മെഡൽമേഖലയിൽ പ്രവേശിച്ചത്. വനിതാടീം 3-0ന് ചൈനയെ തോൽപ്പിച്ചാണ് സെമിയിലെത്തിയത്.