- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ റസ്ലിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് പ്രതീക്ഷനൽകി സാക്ഷി; ഇന്ത്യൻ താരനിരയിൽ ഒളിംപ്യൻ സന്ദീപ് തോമാറും ബജ്രംഗ് പൂനിയയും; മത്സരം നടക്കുന്നത് 24 ഇനങ്ങളിൽ
ന്യൂഡൽഹി: ഇന്നു തുടങ്ങുന്ന ഏഷ്യൻ റസ്ലിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷ ഒളിംപിക് മെഡൽ ജേതാവ് സാക്ഷി മാലിക്കിൽ. യോഗേശ്വർ ദത്ത്, സുശീൽ കുമാർ, ഗീത ഫോഗട്ട്, ബബിത ഫോഗട്ട് എന്നിവരുടെ അഭാവത്തിൽ സാക്ഷിയുടെ പ്രകടനമാകും ഇന്ത്യ പ്രതീക്ഷയോടെ ഉറ്റുനോക്കുക. ഒളിംപ്യൻ സന്ദീപ് തോമാറും ബജ്രംഗ് പൂനിയയും ഇന്ത്യയുടെ 24 അംഗ നിരയിലുണ്ട്. ഒരു സ്വർണമടക്കം ഒൻപതു മെഡലുകൾ നേടിയ കഴിഞ്ഞ വർഷത്തെ പ്രകടനം മെച്ചപ്പെടുത്താനാകും ന്യൂഡൽഹിയിൽ ഇന്ത്യയുടെ ശ്രമം. ബാങ്കോക്കിൽ നടന്ന ടൂർണമെന്റിൽ പുരുഷവിഭാഗം 57 കിലോ ഫ്രീസ്‌റ്റൈലിൽ സന്ദീപായിരുന്നു സ്വർണം നേടിയത്. ഇന്ത്യൻ താരങ്ങളെ സംബന്ധിച്ചിടത്തോളം ഈ വർഷത്തെ ആദ്യത്തെ പ്രധാന ഗുസ്തി ടൂർണമെന്റാണിത്. 24 ഇനങ്ങളിലാണു മൽസരം.
ന്യൂഡൽഹി: ഇന്നു തുടങ്ങുന്ന ഏഷ്യൻ റസ്ലിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷ ഒളിംപിക് മെഡൽ ജേതാവ് സാക്ഷി മാലിക്കിൽ. യോഗേശ്വർ ദത്ത്, സുശീൽ കുമാർ, ഗീത ഫോഗട്ട്, ബബിത ഫോഗട്ട് എന്നിവരുടെ അഭാവത്തിൽ സാക്ഷിയുടെ പ്രകടനമാകും ഇന്ത്യ പ്രതീക്ഷയോടെ ഉറ്റുനോക്കുക.
ഒളിംപ്യൻ സന്ദീപ് തോമാറും ബജ്രംഗ് പൂനിയയും ഇന്ത്യയുടെ 24 അംഗ നിരയിലുണ്ട്. ഒരു സ്വർണമടക്കം ഒൻപതു മെഡലുകൾ നേടിയ കഴിഞ്ഞ വർഷത്തെ പ്രകടനം മെച്ചപ്പെടുത്താനാകും ന്യൂഡൽഹിയിൽ ഇന്ത്യയുടെ ശ്രമം.
ബാങ്കോക്കിൽ നടന്ന ടൂർണമെന്റിൽ പുരുഷവിഭാഗം 57 കിലോ ഫ്രീസ്‌റ്റൈലിൽ സന്ദീപായിരുന്നു സ്വർണം നേടിയത്. ഇന്ത്യൻ താരങ്ങളെ സംബന്ധിച്ചിടത്തോളം ഈ വർഷത്തെ ആദ്യത്തെ പ്രധാന ഗുസ്തി ടൂർണമെന്റാണിത്. 24 ഇനങ്ങളിലാണു മൽസരം.
Next Story