- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേമത്ത് കെ.മുരളീധരൻ; വട്ടിയൂർക്കാവിൽ വി.കെ.പ്രശാന്ത്; തലസ്ഥാനത്ത് ഇടതുമുന്നണിക്ക് 11 സീറ്റ് വരെ കിട്ടാമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-സിഫോർ എക്‌സിറ്റ് പോൾ സർവേ; കുണ്ടറയിൽ മേഴ്‌സിക്കുട്ടിയമ്മയെ വിഷ്ണുനാഥ് അട്ടിമറിക്കാൻ സാധ്യത; കൊല്ലം ജില്ലയിൽ യുഡിഎഫിന് കാര്യമായ മുന്നേറ്റമെന്നും ഫലം
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്-സിഫോർ പോസ്റ്റ് എക്‌സിറ്റ് പോൾ സർവേയുടെ തെക്കൻ മേഖലാ ഫലങ്ങൾ പുറത്തുവിട്ടപ്പോൾ തിരുവനന്തപുരത്ത് ഇടതിന് നേട്ടം. പതിനാല് നിയമസഭാ മണ്ഡലങ്ങളുള്ള തിരുവനന്തപുരത്ത് 10 മുതൽ 11 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രചനം. യുഡിഎഫിന് രണ്ട് മുതൽ മൂന്ന് സീറ്റുകളിൽ വരെ മാത്രമാണ് ജില്ലയിൽ മുൻതൂക്കമുള്ളത്. എൻഡിഎ ഒന്ന് മുതൽ രണ്ട് വരെ സീറ്റുകൾ നേടാം.
ഏറെ ശ്രദ്ധയാകർഷിച്ച നേമത്ത് നേരിയ മുൻതൂക്കം കെ.മുരളീധരനാണെന്ന് സർവേയിൽ പറയുന്നു. ഇവിടെ ബിജെപിയും കോൺഗ്രസും തമ്മിൽ മത്സരം നടക്കുമ്പോൾ എൽഡിഎഫ് മൂന്നാമതാണ്. കോവളത്ത് യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ്. കാട്ടാക്കടയിലും സാധ്യത എൽഡിഎഫിനാണ്.
ഐ ബി സതീഷ് മുന്നിലെന്ന് സർവ്വേയിൽ പറയുന്നു. പാറശ്ശാലയിലും എൽഡിഎഫിന്റെ സി കെ ഹരീന്ദ്രനാണ് മുന്നിൽ. എന്നാൽ മത്സരം അരുവിക്കരയിൽ പ്രവചനാതീതമാണ്. ഇവിടെയും ഇഞ്ചോടിഞ്ച് മത്സരമാണ്. തിരുവനന്തപുരം മണ്ഡലത്തിൽ യുഡിഎഫിന്റെ വി എസ് ശിവകുമാർ തന്നെയാണ് മുന്നിൽ.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ വി.കെ.പ്രശാന്ത് മുന്നിലെത്തുമ്പോൾ ബിജെപി രണ്ടാമത് വരും. കഴക്കൂട്ടത്ത് നേരിയ മുൻതൂക്കം കടകംപള്ളിക്കാണ്. ശോഭാസുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തുമ്പോൾ എസ് എസ് ലാൽ മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെടും. വാമനപുരംത്ത് ഇടത് മുന്നണിയുടെ ഡി കെ മുരളിക്കും, നെടുമങ്ങാട് മണ്ഡലത്തിൽ ജി ആർ അനിലിനും മുൻതൂക്കം.
ചിറയിൻകീഴിൽ ഇടതിന്റെ വി ശശിക്ക് ജയസാധ്യതെ. യുഡിഎഫിന്റെ ബി എസ് അനൂപ് പിന്തളപ്പെടും. ആറ്റിങ്ങൽ മണ്ഡലത്തിൽ മുൻതൂക്കം ഒ എസ് അംബികയ്ക്കും വർക്കലയിൽ വി ജോയിക്കും മുൻതൂക്കമെന്നും ഏഷ്യാനെറ്റ് സർവേയിൽ പറയുന്നു.
കൊല്ലം
കൊല്ലം ജില്ലയിൽ യുഡിഎഫ് കാര്യമായ മുന്നേറ്റമുണ്ടാക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേ ഫലം പറയുന്നു. നാല് മുതൽ അഞ്ച് സീറ്റ് വരെ യുഡിഎഫ് നേടാം. എന്നാൽ മുൻതൂക്കം എൽഡിഎഫിന് തന്നെയാണ്. ആറ് മുതൽ ഏഴ് സീറ്റ് വരെയാണ് പ്രവചനം.
കുണ്ടറയിൽ അട്ടിമറി സംഭവിക്കാം. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ കോൺഗ്രസിന്റെ പി സി വിഷ്ണുനാഥ് തോൽപ്പിക്കുമെന്നാണ് പ്രവചനം.
കൊല്ലം മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ എം മുകേഷ് തന്നെയാണ് മുന്നിൽ. ബിന്ദുകൃഷ്ണ രണ്ടാം സ്ഥാനത്തേക്ക് പിന്തളപ്പെടും. പത്തനാപുരം മണ്ഡലത്തിൽ കെ ബി ഗണേശ് കുമാർ തന്നെയാണ് മുന്നിൽ. ചാത്തന്നൂരിൽ ഇടത് മുന്നണിയുടെ ജിഎസ് ജയലാലും എ എൻഡിഎയുടെ ബിബി ഗോപകുമാറും തമ്മിലാണ് കടുത്ത പോരാട്ടം. നേരിയ മുൻതൂക്കം മാത്രമാണ് ഇടതിന് ഇവിടെ ഉള്ളത്.
ചടയമംഗലത്ത് ഇടതിന്റെ ജെ ചിഞ്ചുറാണിക്ക് തന്നെ മുൻതൂക്കം. പുനലൂരിൽ സിപിഐയുടെ പി എസ് സുപാൽ ജയിക്കുമെന്നാണ് പ്രവചനം.കൊട്ടാരക്കര മണ്ഡലത്തിൽ കെ എൻ ബാലഗോപാൽ മുന്നിലാണ്. കുന്നത്തൂർ മണ്ഡലത്തിൽ കോവൂർ കുഞ്ഞുമോനും ഉല്ലാസ് കോവൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ചവറയിൽ യുഡിഎഫിന് ഷിബു ബേബി ജോണിനും കരുനാഗപ്പള്ളിയിൽ യുഡിഎഫിന്റെ സി ആർ മഹേഷിനും മുൻതൂക്കമെന്ന് ഏഷ്യാനെറ്റ് സർവേയിൽ പറയുന്നു.