- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെയുഡബ്ല്യുജെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ എച്ച് ആർ മാനേജർ; വർക്കിങ് ജേർണലിസ്റ്റെന്ന് കാണിച്ച് വ്യാജരേഖയുണ്ടാക്കി പത്രപ്രവർത്തക പെൻഷൻ പദ്ധതിയിലും കടന്നുകൂടി; അനധികൃതമായി യൂണിയൻ മെമ്പർഷിപ്പ് കരസ്ഥമാക്കിയത് ഏഷ്യാനെറ്റിനെ ഉന്നതൻ ജില്ലാ ഭാരവാഹിയായിരിക്കേ
തിരുവനന്തപുരം: നേരോടെ നിർഭയം നിരന്തരം മാധ്യമപ്രവർത്തനം നടത്തുന്ന ഏഷ്യാനെറ്റ് ന്യൂസിൽ ജേണലിസ്റ്റുകളെന്ന വ്യാജനേ സർക്കാറിന്റെയും യൂണിയന്റെയും ആനുകൂല്യങ്ങൾ പറ്റുന്നത് എച്ച്ആർ മാനേജർ. പത്രപ്രവർത്തക യൂണിയനിലും പത്രപ്രവർത്തക പെൻഷൻ പദ്ധതിയിലും അംഗമായാണ് എച്ചആർ മാനേജർ വിലസുന്നത്. ഇവർ ഇത്തവണ സംഘടന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടു പോലും കെയുഡബ്ല്യുജെ ഭാരവാഹികളോ വരണാധികാരിയോ യാതൊരു നടപടിയും കൈക്കൊണ്ടില്ല. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പത്രക്കാർക്കും പ്രാദേശിക മാധ്യമ പ്രവർത്തകർക്കും സംഘടനയിൽ അംഗത്വം നിഷേധിക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ സംഘടനയിൽ ഏഷ്യാനെറ്റ് ന്യൂസിലെ എച്ച് ആർ മാനേജർ കഴിഞ്ഞ 15 വർഷമായി അംഗമായി തുടരുന്നു. കഴിഞ്ഞ ആഴ്ച നടന്ന കെയുഡബ്ല്യുജെ തെരഞ്ഞെടുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലെ അഡ്‌മിനിസ്‌ട്രേഷൻ കം എച്ച്ആർ ഡെപ്യൂട്ടി ജനറൽ മാനേജറായ കെ.കെ രാജലക്ഷമി പത്രക്കാർക്ക് വോട്ടും ചെയ്തു. വോട്ടർ പട്ടികയിൽ 106ാമത്തെ പേരുകാരിയാണ് രാജലക്ഷ്മി. അന്വേഷണാത്മക പത്രക്കാരെന്ന് സ്വയം ചമഞ്ഞ് നടക്കുന്ന ആരും തന
തിരുവനന്തപുരം: നേരോടെ നിർഭയം നിരന്തരം മാധ്യമപ്രവർത്തനം നടത്തുന്ന ഏഷ്യാനെറ്റ് ന്യൂസിൽ ജേണലിസ്റ്റുകളെന്ന വ്യാജനേ സർക്കാറിന്റെയും യൂണിയന്റെയും ആനുകൂല്യങ്ങൾ പറ്റുന്നത് എച്ച്ആർ മാനേജർ. പത്രപ്രവർത്തക യൂണിയനിലും പത്രപ്രവർത്തക പെൻഷൻ പദ്ധതിയിലും അംഗമായാണ് എച്ചആർ മാനേജർ വിലസുന്നത്. ഇവർ ഇത്തവണ സംഘടന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടു പോലും കെയുഡബ്ല്യുജെ ഭാരവാഹികളോ വരണാധികാരിയോ യാതൊരു നടപടിയും കൈക്കൊണ്ടില്ല.
കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പത്രക്കാർക്കും പ്രാദേശിക മാധ്യമ പ്രവർത്തകർക്കും സംഘടനയിൽ അംഗത്വം നിഷേധിക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ സംഘടനയിൽ ഏഷ്യാനെറ്റ് ന്യൂസിലെ എച്ച് ആർ മാനേജർ കഴിഞ്ഞ 15 വർഷമായി അംഗമായി തുടരുന്നു. കഴിഞ്ഞ ആഴ്ച നടന്ന കെയുഡബ്ല്യുജെ തെരഞ്ഞെടുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലെ അഡ്‌മിനിസ്‌ട്രേഷൻ കം എച്ച്ആർ ഡെപ്യൂട്ടി ജനറൽ മാനേജറായ കെ.കെ രാജലക്ഷമി പത്രക്കാർക്ക് വോട്ടും ചെയ്തു.
വോട്ടർ പട്ടികയിൽ 106ാമത്തെ പേരുകാരിയാണ് രാജലക്ഷ്മി. അന്വേഷണാത്മക പത്രക്കാരെന്ന് സ്വയം ചമഞ്ഞ് നടക്കുന്ന ആരും തന്നെ ഈ വ്യാജ വോട്ടറെ ചലഞ്ച് ചെയ്തിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിലെ രണ്ട് മൂന്ന് പേർ ഇത്തവണ ജില്ലാ കമ്മിറ്റിയിലേക്കും സംസ്ഥാന സമിതിയിലേക്കും മത്സരിച്ചിരുന്നു. ഈ വ്യാജ അംഗത്വത്തിന് പുറമെ രാജലക്ഷമി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പത്രപ്രവർത്തക പെൻഷൻ പദ്ധതിയിലും അംഗമാണ്. ഈ വർഷം ഡിസംബർ വരെയുള്ള അംശാദായവും ഇവർ അടച്ചതായിട്ടാണ് രേഖകൾ തെളിയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസിലെ പത്രക്കാർക്ക് ഇവർ ഒരു പേടി സ്വപ്നമാണ്. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കടിച്ച് കുടയുന്ന ചാനലിലെ അവതാരകർ ഉൾപ്പടെയുള്ളവർ രാജലക്ഷമിയെ കാണുമ്പോൾ വാലും ചുരുട്ടി ഇരിക്കുകയാണ് പതിവ്. ചാനലിലെ ജീവനക്കാര ഉപദ്രവിക്കുന്നതിൽ മുൻപന്തിയിലാണ് ഇവരെന്ന മാധ്യമപ്രവർത്തകർ തന്നെ ആരോപിക്കുന്നുണ്ട്. ജേർണലിസ്റ്റുകളെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഷോക്കോസും മെമോയും കൊടുക്ക ന്ന ഇവരെങ്ങനെ പത്രക്കാരുടെ സംഘടനയിൽ അംഗമായി എന്ന ചോദ്യത്തിന് സംഘടന നേതാക്കൾക്കും ഏഷ്യാനെറ്റിലെ ജീവനക്കാർക്കും മറുപടി ഇല്ല.
ഏഷ്യാനെറ്റ് ന്യൂസിലെ ഒരു പ്രമുഖൻ കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ച കാലത്താണ് രാജലക്ഷമിക്ക് അംഗത്വം കിട്ടിയെന്നാണ് പറയുന്നത്. ഒരിക്കൽ പോലും ജേർണലിസ്റ്റായി ജോലി ചെയ്യാത്ത ഇവരെങ്ങനെ പത്രക്കാരുടെ പെൻഷൻ പദ്ധതിയിൽ കടന്നു കൂടി എന്ന ചോദ്യത്തിനും സംഘടനാ നേതൃത്വത്തിന് ഉത്തരമില്ല. ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരായ മാധ്യമ പ്രവർത്തർക്ക് പോലും കെയുഡബ്ല്യുജെ അംഗത്വം നൽക്കാത്തവരാണ് എച്ച്ആർ മാനേജരെ പത്രക്കാരിയാക്കി വാഴിക്കുന്നത്.
ജേർണലിസ്റ്റായി സ്ഥിരം ജോലി നോക്കുന്നതിന്റെ അപ്പോയിന്റ്‌മെന്റ് ലെറ്ററും സാലറി സർട്ടിഫിക്കേറ്റും സമർപ്പിച്ചാൽ മാത്രമേ സംഘടനാ അംഗത്വത്തിന് പരിഗണിക്കയുള്ളു. സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെയുഡബ്ല്യുജെ ഡൽഹി ഘടകത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റ് സെക്രട്ടറി ധനസുമോദ് പരസ്വമായി വോട്ട് രേഖപ്പെടുത്തിയിട്ടു പോലും നടപടി എടുക്കാൻ സംസ്ഥാന വരണാധികാരി തയ്യാറായില്ല.
5 വർഷം മുമ്പ് മാധ്യമ പ്രവർത്തനം ഉപേക്ഷിച്ച് മറ്റ് തൊഴിൽ തേടിപ്പോയവർ പോലും ഇത്തവണ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. രാജലക്ഷമിയെ പെൻഷൻ പദ്ധതിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിനും മുഖ്യമന്ത്രിക്കും പിആർഡി ഡയറക്ടർക്കും പരാതി നല്കിയതായിട്ടാണ് ഇപ്പോൾ അറിയുന്നത്.