- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപുമായി ഇനി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ ആസിഫ് ഒടുവിൽ മലക്കം മറിഞ്ഞു; ദിലീപിന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടെന്നും ആസിഫ്
നടി ആഖ്രമിക്കപ്പെട്ട കേസിൽ ജയിലിലായ ദിലീപിന്റെ കൂടെ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞ യുവനടൻ ആസിഫ് അലി ഇപ്പോൾ മറുകണ്ടം ചാടി. അമ്മയുടെ അടിയന്തിര യോഗത്തിൽ പങ്കെടുത്ത ശേഷമാണ് ആസിഫ് മാധ്യമങ്ങൾക്ക് മുമ്പിൽ ഇങ്ങനെ ഒരു പ്രതികരണം നടത്തിയത്. എന്നാൽ ഇപ്പോൾ ആസിഫ് തന്റെ നിലപാട് മാറ്റിയിരിക്കുകയാണ്. ദിലീപിന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണെന്ന് ആസിഫ് അലി പറഞ്ഞു. ഇത്ര നീചനായ ഒരാൾക്കൊപ്പം ഇനി അഭിനയിക്കുന്നതെങ്ങനെയാണ്? ദിലീപുമായി ഇനി ഒരു ബന്ധവുമില്ലെന്നായിരുന്നു ആസിഫിന്റെ ആദ്യ പ്രതികരണം. അക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നും അവർക്കുണ്ടായ ദുരനുഭവം തനിക്ക് വ്യക്തിപരമായി ഏറെ വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദിലീപിനെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കാൻ തീരുമാനമെടുത്ത അടിയന്തിര എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ആസിഫിന്റെ പ്രതികരണം. അതിന് ശേഷമാണ് നിലപാടിൽ മാറ്റംവരുത്തി താരം വീണ്ടും രംഗ
നടി ആഖ്രമിക്കപ്പെട്ട കേസിൽ ജയിലിലായ ദിലീപിന്റെ കൂടെ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞ യുവനടൻ ആസിഫ് അലി ഇപ്പോൾ മറുകണ്ടം ചാടി. അമ്മയുടെ അടിയന്തിര യോഗത്തിൽ പങ്കെടുത്ത ശേഷമാണ് ആസിഫ് മാധ്യമങ്ങൾക്ക് മുമ്പിൽ ഇങ്ങനെ ഒരു പ്രതികരണം നടത്തിയത്. എന്നാൽ ഇപ്പോൾ ആസിഫ് തന്റെ നിലപാട് മാറ്റിയിരിക്കുകയാണ്.
ദിലീപിന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണെന്ന് ആസിഫ് അലി പറഞ്ഞു. ഇത്ര നീചനായ ഒരാൾക്കൊപ്പം ഇനി അഭിനയിക്കുന്നതെങ്ങനെയാണ്? ദിലീപുമായി ഇനി ഒരു ബന്ധവുമില്ലെന്നായിരുന്നു ആസിഫിന്റെ ആദ്യ പ്രതികരണം.
അക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നും അവർക്കുണ്ടായ ദുരനുഭവം തനിക്ക് വ്യക്തിപരമായി ഏറെ വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദിലീപിനെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കാൻ തീരുമാനമെടുത്ത അടിയന്തിര എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ആസിഫിന്റെ പ്രതികരണം.
അതിന് ശേഷമാണ് നിലപാടിൽ മാറ്റംവരുത്തി താരം വീണ്ടും രംഗത്തെത്തിയത്. വാക്കുകൾക്കിടയിലൂടെ സഞ്ചരിക്കരുത് ദിലീപേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ്' എന്നാണ് ഫേസ്‌ബുക്കിൽ ആസിഫ് അലി കുറിച്ചത്.