- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂസ് ചാനലുകൾ സിനിമയെ തുടക്കത്തിലേ ഇല്ലാതാക്കുന്നു; ചിലർക്ക് അഭിമുഖം കൊടുക്കില്ലെന്ന് പറയുന്ന താരങ്ങൾ തന്നെയുണ്ട്; പ്രേക്ഷകനെ ചതിയിൽ പെടുത്തുന്ന സിനിമാട്രെയിലറുകൾക്കെതിരെയും വിമർശനം; തുറന്നടിച്ച് ആസിഫലി ഷോഗുരുവിൽ
ആസിഫലി അധികം സംസാരിക്കുന്ന ആളല്ല. ചിരിച്ചുകൊണ്ടാണെങ്കിലും പറയാനുള്ളത് തുറന്നുപറയുകയും ചെയ്യും. ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച ആസിഫലി ഹായ് അയാം ടോണി എന്ന ചിത്രം പരാജയപ്പെട്ടതിന്റെ ക്ഷീണം തീർക്കുന്ന വിധത്തിൽ ഒരുപിടിചിത്രങ്ങളുടെ വിജയാഘോഷത്തിലാണ്. എന്നാൽ മലയാളത്തിൽ പുതുതായി ഇറങ്ങുന്ന സി
ആസിഫലി അധികം സംസാരിക്കുന്ന ആളല്ല. ചിരിച്ചുകൊണ്ടാണെങ്കിലും പറയാനുള്ളത് തുറന്നുപറയുകയും ചെയ്യും. ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച ആസിഫലി ഹായ് അയാം ടോണി എന്ന ചിത്രം പരാജയപ്പെട്ടതിന്റെ ക്ഷീണം തീർക്കുന്ന വിധത്തിൽ ഒരുപിടിചിത്രങ്ങളുടെ വിജയാഘോഷത്തിലാണ്. എന്നാൽ മലയാളത്തിൽ പുതുതായി ഇറങ്ങുന്ന സിനിമകൾക്ക് ചില ന്യൂസ്ചാനലുകളുടെ സിനിമാവിമർശനം വിനയാകുന്നുണ്ടെന്ന് ആസിഫലി കരുതുന്നു. തുടക്കത്തിലേ സിനിമയെ കൊല്ലുന്ന വിമർശനപരിപാടികൾ ചില ചാനലുകൾ സംപ്രേഷണം ചെയ്യുന്നത് വേദനാജനകമാണെന്ന് മാതൃഭൂമി ന്യൂസിലെ ഷോഗുരുവിൽ പങ്കെടുത്തുകൊണ്ട് ആസിഫലി തുറന്നടിച്ചു.
കോടികൾ ചെലവഴിച്ച് ചോര വിയർപ്പാക്കിയെടുക്കുന്ന സിനിമകളെ റിലീസായി ആദ്യദിവസങ്ങളിൽ തന്നെ വിമർശിച്ച് ഒന്നുമല്ലാതാക്കുകയാണ് ചില ചാനലുകൾ. ഇത് നീതിയല്ലെന്നും സിനിമ കാണുന്നവർക്ക് അവരുടെ ഇഷ്ടത്തിന് വിലയിരുത്താൻ ഒന്ന രണ്ടാഴ്ചയെങ്കിലും സമയം അനുവദിക്കണമെന്നും ആസിഫലി പറഞ്ഞു. ഇത്തരം പരിപാടികൾ മൂലം ചില ചാനലുകൾക്ക് അഭിമുഖം നൽകില്ലെന്ന് പറയുന്ന താരങ്ങൾ വരെയുണ്ട്. അത്തരം താരങ്ങൾ എന്റെ മുന്നിൽ നിന്ന് തന്നെ പറഞ്ഞിട്ടുണ്ട്. അവനോട് ഞാൻ സംസാരിക്കില്ലെന്ന്. റിപ്പോർട്ടർ, ഇന്ത്യാവിഷൻ ചാനലുകളിലാണ് സിനിമാ വിമർശനം ഉൾക്കൊള്ളുന്ന പരിപാടികൾ സംപ്രേഷണം ചെയ്യുന്നത്. സിനിമാസംഘടനകൾ തന്നെ ഒരുവർഷം മുമ്പ് ഇത്തരം പരിപാടികൾ ചാനലകുൾ നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. ഈ സാഹചര്യത്തിലാണ് ഷോഗുരുവിലൂടെ ആസിഫലി തുറന്നടിച്ചത്.
അതേ സമയം ചില സിനിമകൾ പ്രേക്ഷകരെ പറ്റിക്കുന്നവയാണെന്ന് തുറന്നുപറയാനും ആസിഫലി തയാറായി. ഓരോ ആഴ്ചയും നിരവധി സിനിമകളാണ് പുറത്തിറങ്ങുന്നത്. പലചിത്രങ്ങളുടെയും ട്രെയിലറുകൾ കണ്ടാൽ കിടുങ്ങിപ്പോകും. എന്നാൽ സിനിമ കാണുമ്പോഴാണ് മനസ്സിലാകുക. അങ്ങനെയൊന്നുമില്ലെന്ന്. ഇങ്ങനെ ട്രെയിലറുകൾ പ്രേക്ഷകനെ ചതിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഇത്തരം ട്രെയിലറുകളുടെ ചതിക്കുഴിയിൽ പെടുന്ന പ്രേക്ഷകൻ കണ്ട് കണ്ടിപ്പോ ട്രെയിലറുടെ വിശ്വസിക്കാതായിക്കഴിഞ്ഞു. അതുകൊണ്ട് മികച്ച സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ കിട്ടുന്ന മൗത്ത് പബ്ലിസിറ്റിവഴി തന്നെയാണ് ഇക്കാലത്ത് ഹിറ്റാകുന്നത്. സിനിമ നല്ലാതാണെങ്കിൽ ഹിറ്റാകുമെന്നുറപ്പാണെന്നും പ്രേക്ഷകനെ ചതിക്കാതിരിക്കുകയാണ് വേണ്ടതെന്നും ആസിഫലി പറഞ്ഞു.
മൈലാഞ്ചി മൊഞ്ചുള്ളവീടാണ് ആസിഫലിയുടെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം. ജയാറാമിനെ പോലെ മുതിർന്ന താരത്തിനൊപ്പം അഭിനയിക്കുമ്പോൾ തനിക്കാദ്യം ചെറിയ ആശങ്കയുണ്ടായിരുന്നതായും ആസിഫലി പറഞ്ഞു. വലിയ സ്പീഡിൽ സിറ്റ്‌വേഷൻ കോമഡി കോമഡി കൈകാര്യം ചെയ്യുന്ന ജയറാമിനെ പോലുള്ള താരത്തിനൊപ്പം അഭിനയിക്കുമ്പോൾ തനിക്കെത്രത്തോളം അതിനോടൊത്ത് പോകാൻ കഴിയുമെന്നായിരുന്നു പേടി. എന്നാൽ ചിത്രീകരണം ആരംഭിച്ചപ്പോൾ തന്നെ. അത് മാറി. ജയാറമേട്ടന്റെ സഹകരണവും അതിൽ വലിയ സഹായം ചെയ്തിട്ടുണ്ട്.
നേരത്തെ ആസിഫലി നായകനായി ലാൽ ജൂനിയർ സംവിധാനം ചെയ്ത ഹായ് അയാം ടോണിയെ ചാനലുകൾ എഴുതിനശിപ്പിച്ചതാണെന്ന് സംവിധായകൻപിതാവ് കൂടിയായ ലാൽ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. മികച്ച ഒരു സിനിമയായ ഹായ് അയാം ടോണിയെ പോലുള്ള ചിത്രത്തെ ചാനലുകൾ എഴുതി നശിപ്പിച്ചത് ഒരുപാഠമാക്കണമെന്നും അത്തരം രീതി ഇനിയും പിന്തുടരരുതെന്നും ലാലിന്റെ സുഹൃത്തുക്കളും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഹായ് അയാം ടോണിക്ക് ശേഷം നായക കേന്ദ്രീകൃത സിനിമകൾ ആസിഫലി ഒഴിവാക്കി സപ്പോർട്ടിങ് റോളുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ താൻ വളരെ സെലക്ടീവാണെന്നും ആസിഫലി വ്യക്തമാക്കുന്നു.