കൊച്ചി: താൻ വിവാഹം കഴിച്ചിട്ടില്ല. ഉടനെ വിവാഹം കഴിക്കാൻ സാധ്യതയുമില്ലെന്ന് അൻസിബ. താൻ വിവാഹിതയായി എന്ന വാർത്തക്കെതിരെ നടി അൻസിബ ഹസ്സന് പറയാനുള്ളത് ഇതാണ്. 

എന്തിനാണ് ഇത്തരത്തിലൊരു തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നതെന്ന് അറിയില്ല. സെലിബ്രിറ്റി എന്നതിനപ്പുറത്ത് താനും ഒരു സാധാരണ പെൺകുട്ടിയാണ്. ഇത്തരത്തിലൊരു വാർത്ത ഒരു പെൺകുട്ടിയുടെ ജീവിതം എത്രമാത്രം തകർക്കുമെന്ന് ആലോചിക്കാതെയാണ് അത് പോസ്റ്റ് ചെയ്തിരിക്കുന്നത്-അസിൻബ പറയുന്നു.

ഷൈജു സുകുമാരൻ നാടാർ റൈറ്റ് തിങ്കേഴ്സ് എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഈ ചിത്രം ശനിയാഴ്ചയാണ് അൻസിബയുടെ ശ്രദ്ധയിൽ പെടുന്നത്. 'അൻസിബ ഹസ്സനും മുരളീ മേനോനും. ഇവരെ ഹിന്ദു മുസ്ലിം അല്ലാതെ മനുഷ്യരായി കാണാൻ മാത്രം മനസ്സുള്ളവർ ലൈക്കടിക്കുക...' എന്നു തുടങ്ങുന്ന ഒരു കുറിപ്പുമുണ്ട് ഒപ്പം. അൻസിബയുടെ ശ്രദ്ധയിൽപെടുമ്പോഴേയ്ക്കും ഈ ചിത്രത്തിന്റെ താഴെ വിവാദ ചർച്ചകൾ ആരംഭിച്ചിരുന്നു. മുസ്ലീമായ അൻസിബ ഹിന്ദുവിനെ വിവാഹം കഴിച്ചതിനെ ചൊല്ലിയായിരുന്നു തർക്കം. പോസ്റ്റ് നിരവധി പേർ ഷെയറും ചെയ്തു. ഇതോടെയാണ് നടി വിശദീകരണവുമായി എത്തിയത്.