- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസ്ന ഇനി ഡോക്ടർ അസ്ന; കളിക്കിടെ വീട്ടുമുറ്റത്തേക്ക് പാഞ്ഞുവന്ന ആ ബോംബിനും തകർക്കാനാവാത്ത ആത്മവിശ്വാസത്തോടെ പഠിപ്പിന്റെ ഉയരങ്ങളിൽ; തന്നെ പോലെ വേദന തിന്നുന്നവർക്ക് ഒരു കൈത്താങ്ങ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ജയിച്ചുകയറിയ കണ്ണൂരുകാരിക്ക് ഇനി ആഗ്രഹം അത്രമാത്രം!
കണ്ണൂർ: കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് ഇരയായ അസ്‌ന ഇന്നും മലയാളികളുടെ മങ്ങാത്ത ഓർമയാണ്. ആർഎസ്എസ് ബോംബേറിൽ തകർന്നത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നയുടെ കാൽ ആണ്. എന്നാൽ, തളരാത്ത ആത്മവിശ്വാസവുമായി ആ കുട്ടി ഇന്ന് പഠിച്ച് ഡോക്ടറായിരിക്കുകയാണ്. അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയയിൽ സന്ദേശ പ്രവാഹം തുടങ്ങി. അസ്‌നയുടെ മെഡിക്കൽ വിദ്യാഭ്യാസച്ചെലവ് എൻജിഒ അസോസിയേഷൻ ഏറ്റെടുത്തിരുന്നു. കോഴിക്കോട് മെഡിക്കൽകോളജ് വിദ്യാർത്ഥിനിയായിരുന്നു അസ്‌ന. 8 വർഷങ്ങൾക്ക് മുമ്പാണ് അതു സംഭവിച്ചത്. 2000 ഡിസംബറിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പു ദിനം. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അസ്നയ്ക്കും അനുജനും കുടുംബാംഗങ്ങൾക്കും നേരേ ബോംബേറുണ്ടായി. പാട്യം ഗ്രാമപഞ്ചായത്തിലെ പൂവത്തൂർ യു പി സ്‌കൂളിലെ പത്താം നമ്പർ ബൂത്തിലാണ് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ബോംബേറു നടത്തിയത്. കോൺഗ്രസ് ശക്തികേന്ദ്രമായ ഇവിടെ ബൂത്ത് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്രമം അരങ്ങേറിയത്. പോളിങ് ആരംഭിച്ച ശേഷം വ്യാജപേരിൽ വോട്ട
കണ്ണൂർ: കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് ഇരയായ അസ്‌ന ഇന്നും മലയാളികളുടെ മങ്ങാത്ത ഓർമയാണ്. ആർഎസ്എസ് ബോംബേറിൽ തകർന്നത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നയുടെ കാൽ ആണ്. എന്നാൽ, തളരാത്ത ആത്മവിശ്വാസവുമായി ആ കുട്ടി ഇന്ന് പഠിച്ച് ഡോക്ടറായിരിക്കുകയാണ്. അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയയിൽ സന്ദേശ പ്രവാഹം തുടങ്ങി.
അസ്‌നയുടെ മെഡിക്കൽ വിദ്യാഭ്യാസച്ചെലവ് എൻജിഒ അസോസിയേഷൻ ഏറ്റെടുത്തിരുന്നു. കോഴിക്കോട് മെഡിക്കൽകോളജ് വിദ്യാർത്ഥിനിയായിരുന്നു അസ്‌ന. 8 വർഷങ്ങൾക്ക് മുമ്പാണ് അതു സംഭവിച്ചത്. 2000 ഡിസംബറിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പു ദിനം. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അസ്നയ്ക്കും അനുജനും കുടുംബാംഗങ്ങൾക്കും നേരേ ബോംബേറുണ്ടായി. പാട്യം ഗ്രാമപഞ്ചായത്തിലെ പൂവത്തൂർ യു പി സ്‌കൂളിലെ പത്താം നമ്പർ ബൂത്തിലാണ് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ബോംബേറു നടത്തിയത്. കോൺഗ്രസ് ശക്തികേന്ദ്രമായ ഇവിടെ ബൂത്ത് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്രമം അരങ്ങേറിയത്.
പോളിങ് ആരംഭിച്ച ശേഷം വ്യാജപേരിൽ വോട്ടു ചെയ്യാനെത്തിയ ബിജെപിക്കാരെ കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. അതോടെയാണ് സംഘർഷം ഉണ്ടായത്. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരി അസ്നയ്ക്കും സഹോദരൻ ആനന്ദിനും ബോംബേറിൽ പരിക്കേറ്റു. സ്ഫോടനത്തിൽ അസ്നയുടെ വലതു കാൽ ചിതറി. ആനന്ദ് രക്തത്തിൽ കുളിച്ചു. അസ്നയുടെ അമ്മയ്ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അസ്നയുടെ പിഞ്ചുകാൽ പിന്നീട് ആശുപത്രിയിൽ വച്ച് മുട്ടിനു മുകളിൽ വച്ച് മുറിച്ചു മാറ്റി.
അപകടം ഉണ്ടാകുമ്പോൾ ഒന്നാം ക്ളാസിലായിരുന്ന അസ്ന. പിന്നീട് പഠിച്ചു മിടുക്കിയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേർന്നു.. കൃത്രിമക്കാൽ ഉപയോഗിക്കുന്ന അസ്നയുടെ പഠന സൗകര്യത്തിനായി മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ ആക്രമണത്തിൽ ഒരു കുട്ടി ഇരയാവുന്നത് ആദ്യമായിട്ടായിരുന്നു. അസ്നക്കേസിൽ പ്രതിയായി ശിക്ഷിക്കപ്പെട്ട എ അശോകൻ ഇപ്പോൾ സിപിഎമ്മിൽ ആണ്. മാത്രമല്ല, കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റു കൂടിയാണ്. അസ്നക്കേസിൽ കീഴ്്ക്കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ചതിനാൽ മത്സരത്തിന് ആദ്യം അശോകന് അയോഗ്യത ഉണ്ടായിരുന്നു. ബിജെപി ആർഎസ്എസ് പ്രവർത്തകരായ 13 പേരും കുറ്റക്കാരാണെന്ന് തലശ്ശേരി അതിവേഗക്കോടതി അന്ന് കണ്ടെത്തിയിരുന്നു.
ന്നത്. സിപിഎം സ്ഥാനാർത്ഥിയായി കൂത്തുപറമ്പിൽ മത്സരിച്ച അശോകനെതിരേ പ്രചരണത്തിനായി അസ്ന യുഡിഎഫ് വേദികളിൽ എത്തിയതും രാഷ്ട്രീയ കേരളം ശ്രദ്ധിച്ചിരുന്നു.വാർത്തകളിൽ ഒരു കാലത്ത് സജീവമായിരുന്നു അസ്ന. അസ്നയുടെ ദാരുണമായ സംഭവത്തെ തുടർന്നാണ് കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും അറുതി വന്നത്. നിരവധി സഹായങ്ങളും വാഗ്ദാനങ്ങളും അന്ന് അസ്നയെന്ന ആറുവയസുകാരിയെ തേടിയെത്തി.
കൂട്ടുകാർക്കൊപ്പം ഓടിക്കളിക്കാനും നടന്ന് സ്‌കൂളിൽ പോകാനും കഴിഞ്ഞില്ലെങ്കിലും പഠിക്കണമെന്ന ആഗ്രഹം അസ്ന വാശിയോടെ നടത്തി. വിധിക്കു മുന്നിൽ തോൽക്കാതെ.പത്താം തരത്തിലും പന്ത്രണ്ടാം തരത്തിലും ഉയർന്ന മാർക്കുമായി വിജയം കൈവരിച്ച അസ്‌നയുടെ ആഗ്രഹ സഫലീകരണം കൂടിയാണ് ഡോക്ടർ പദവി. പ്രവേശന പരീക്ഷയിൽ ഭിന്നശേഷിക്കാരുടെ ക്വോട്ടയിൽ പതിനെട്ടാം റാങ്കായിരുന്നു് അസ്നയ്ക്ക്.
കഷ്ടപ്പാടിൽ പിന്തുണച്ചവർക്കും സ്നേഹം നൽകിയവർക്കും തന്നെപോലെ വേദന അനുഭവിക്കുന്നവർക്കും ഒരു താങ്ങാകുക അത്രമാത്രമാണ് അസ്നയുടെ ആഗ്രഹം.