- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവ്വീസിൽ കയറിയപ്പോഴെ ജാതി അധിക്ഷേപം തുടങ്ങി; അബ്രാഹ്മണനായതിനാൽ രണ്ട് ദിവസം ക്ഷേത്രത്തിൽ കയറ്റിയില്ല; ഇപ്പോൾ ആരോപിക്കുന്നത് യാതൊരു പങ്കുമില്ലാത്ത മോഷണക്കുറ്റം; കരുനാഗപ്പള്ളിയിൽ ജാതി അധിക്ഷേപം നേരിട്ട ഈഴവ മേൽശാന്തി അശോകൻ മറുനാടനോട്
കൊല്ലം: ദേവസ്വം ബോർഡിൽ ജോലി നേടി ശാന്തിയായി ആദ്യ നിയമനം ലഭിച്ചപ്പോൾ തന്നെ ജാതി അവഹേളനം നേരിട്ടിരുന്നതായി കരുനാഗപ്പള്ളിയിൽ ജാതി അധിക്ഷേപത്തിനിരയായ വവ്വാക്കാവ് പുലിയൻകുളങ്ങര ക്ഷേത്ര മേൽശാന്തി അശോകൻ തിരുമേനി. രണ്ട് ദിവസം ക്ഷേത്രത്തിന് പുറത്ത് നിൽക്കേണ്ടി വന്നെന്നും ഒടുവിൽ പൊലീസെത്തിയാണ് ക്ഷേത്രത്തിൽ കയറ്റിയതെന്നും അദ്ധേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. '1988ലാണ് ബോർഡിന്റെ നിയമനം ലഭിക്കുന്നത്. കൊല്ലം ആമച്ചിറ ക്ഷേത്രത്തിലായിരുന്നു നിയമനം. നിലവിലെ മേൽശാന്തിയിൽ നിന്നും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനായി നിയമന ഉത്തരവുമായി ക്ഷേത്രത്തിലെത്തിയപ്പോൾ സവർണ്ണരായ ഒരു പറ്റം നാട്ടുകാരും ക്ഷേത്ര കമ്മറ്റി അംഗങ്ങളും ചേർന്ന് തടയുകയും രണ്ട് ദിവസം ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ദേവസ്വം ബോർഡ് അധികാരികളും പൊലീസും എത്തിയതിന് ശേഷമാണ് ക്ഷേത്രത്തിൽ കയറാൻ കഴിഞ്ഞത്. ' അശോകൻ തിരുമേനി പറയുന്നു. ക്ഷേത്രത്തിൽ പക്ഷേ ഭക്തജനങ്ങൾ ഒരു നീരസവും പ്രകടിപ്പിച്ചിരുന്നില്ലെന്നും ആറുമാസത്തിന് ശേഷം മറ്റൊരു ക്ഷേത്രത്തിലേക
കൊല്ലം: ദേവസ്വം ബോർഡിൽ ജോലി നേടി ശാന്തിയായി ആദ്യ നിയമനം ലഭിച്ചപ്പോൾ തന്നെ ജാതി അവഹേളനം നേരിട്ടിരുന്നതായി കരുനാഗപ്പള്ളിയിൽ ജാതി അധിക്ഷേപത്തിനിരയായ വവ്വാക്കാവ് പുലിയൻകുളങ്ങര ക്ഷേത്ര മേൽശാന്തി അശോകൻ തിരുമേനി. രണ്ട് ദിവസം ക്ഷേത്രത്തിന് പുറത്ത് നിൽക്കേണ്ടി വന്നെന്നും ഒടുവിൽ പൊലീസെത്തിയാണ് ക്ഷേത്രത്തിൽ കയറ്റിയതെന്നും അദ്ധേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.
'1988ലാണ് ബോർഡിന്റെ നിയമനം ലഭിക്കുന്നത്. കൊല്ലം ആമച്ചിറ ക്ഷേത്രത്തിലായിരുന്നു നിയമനം. നിലവിലെ മേൽശാന്തിയിൽ നിന്നും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനായി നിയമന ഉത്തരവുമായി ക്ഷേത്രത്തിലെത്തിയപ്പോൾ സവർണ്ണരായ ഒരു പറ്റം നാട്ടുകാരും ക്ഷേത്ര കമ്മറ്റി അംഗങ്ങളും ചേർന്ന് തടയുകയും രണ്ട് ദിവസം ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ദേവസ്വം ബോർഡ് അധികാരികളും പൊലീസും എത്തിയതിന് ശേഷമാണ് ക്ഷേത്രത്തിൽ കയറാൻ കഴിഞ്ഞത്. ' അശോകൻ തിരുമേനി പറയുന്നു. ക്ഷേത്രത്തിൽ പക്ഷേ ഭക്തജനങ്ങൾ ഒരു നീരസവും പ്രകടിപ്പിച്ചിരുന്നില്ലെന്നും ആറുമാസത്തിന് ശേഷം മറ്റൊരു ക്ഷേത്രത്തിലേക്ക് മാറ്റം ലഭിച്ചതായും അദ്ദേഹം പറഞ്ഞു,
ഇക്കഴിഞ്ഞ മൂന്നിനാണ് ക്ഷേത്രത്തിൽ നടന്ന മോഷണക്കുറ്റം ആരോപിച്ച് അശോകൻ തിരുമേനിയെ മാറ്റണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി വവ്വാക്കാവിന് സമീപമുള്ള പുലിയൻകുളങ്ങര ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ ഉപദേശക സമിതി കമ്മറ്റിയംഗങ്ങൾ കാണിക്കവഞ്ചി തുറക്കാൻ വന്ന ബോർഡ് അംഗങ്ങളെ തടഞ്ഞത്. ഈഴവ സമുദായത്തിലുള്ള തിരുമേനിയോട് കമ്മറ്റി അംഗങ്ങൾക്ക് ഏറെ നീരസമുണ്ടായിരുന്നതായാണ് വിവരം. 2015-ൽ ഈ ക്ഷേത്രത്തിൽ എത്തി ആറു മാസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ മേൽശാന്തിയുടേയും ജീവനക്കാരുടേയും കെണിയിൽ വീഴാതെ ഭക്തജനങ്ങൾ സൂക്ഷിക്കണമെന്ന നോട്ടീസുകൾ കമ്മറ്റി അംഗങ്ങൾ ക്ഷേത്ര മതിൽ കെട്ടിലും തൂണുകളിലും പതിപ്പിച്ചിരുന്നതായി അശോകൻ തിരുമേനി പറഞ്ഞു.
ഇതിനെതിരെ ബോർഡിന് പരാതി കൊടുത്തിരുന്നു. ഈ രീതിയിൽ പുറത്താക്കാൻ കഴിയാതിരുന്നതോടെയാണ് ക്ഷേത്രത്തിൽ അടുത്തിടെ രണ്ട് തവണയായി കാണിക്ക വഞ്ചി മോഷണം പോയ സംഭവത്തിൽ തിരുമേനിക്ക് പങ്കുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തുകയും പുറത്താക്കണമെന്നാവശ്യം ഉന്നയിച്ച് കമ്മറ്റിയംഗങ്ങൾ ദേവസ്വം ബോർഡ് അസി.കമ്മീഷ്ണർക്ക് പരാതി നൽകുകയും പണിഷ്‌മെന്റ് ട്രാൻസ്ഫർ നടപടി ഉണ്ടാവുകയും ചെയ്തത്. കൃഷ്ണപുരം ക്ഷേത്രത്തിലേക്കായിരുന്നു ട്രൻസ്ഫർ. മുപ്പത് വർഷത്തിനിടയിൽ ഒരു ക്ഷേത്രത്തിലെയും ഭക്തജനങ്ങളുടെയും പരാതി ഇല്ലാതിരുന്ന അശോകൻ തിരുമേനി ഹൈക്കോടതിയിൽ പോവുകയും പണിഷ്‌മെന്റ് ട്രാൻസ്ഫർ റദ്ധ് ചെയ്തു കൊണ്ടുള്ള വിധി നേടിയെടുക്കുകയും ചെയ്തു.
ഇതോടെയാണ് കാണിക്ക വഞ്ചി എണ്ണി തിട്ടപ്പെടുത്താൻ എത്തിയ അധികൃതരെ കമ്മറ്റിയംഗങ്ങൾ തടഞ്ഞതും മേൽശാന്തിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടതും. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മേൽശാന്തിക്ക് വിവിധ സംഘടനകൾ പന്തുണയുമായെത്തി. ഇതോടെ കമ്മറ്റിയംഗങ്ങൾക്കെതിരെ നാട്ടുകാർ തിരിഞ്ഞു. നായർ സമുദായത്തിന് മാത്രം പ്രധിനിത്യം നൽകുന്ന കമ്മറ്റി പിരിച്ചുവിട്ട് എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവരെ ഉൾപ്പെടുത്തി കമ്മിറ്റ രൂപീകരിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.