- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഠിച്ചിട്ടും പണി ലഭിക്കാത്തവർക്ക് പണം നൽകുമെന്ന് അസം സർക്കാർ; പട്ടിക ജാതി- പട്ടിക വർഗ വിഭാഗത്തിലെ യുവജനങ്ങൾക്ക് ലഭിക്കുക 25,000 രൂപ
ദിസ്പുർ: വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിട്ടും ജോലി ലഭിക്കാത്ത പട്ടിക ജാതി- പട്ടിക വർഗ വിഭാഗത്തിലെ യുവജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനൊരുങ്ങി അസം സർക്കാർ. 25 വയസിനും 45 വയസിനും ഇടയിലുള്ള വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് 25,000 രൂപ ധനസഹായമായി നൽകുന്നത്. അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്നായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക. ജനുവരി 18ന് മുമ്പ് ഓഫ് ലൈനായി അപേക്ഷ സമർപ്പിക്കണം എന്നും ഉത്തരവിൽ പറയുന്നു.
അപേക്ഷകർക്ക് നിർബന്ധമായും ഒരു ബിരുദം ഉണ്ടായിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടു ലക്ഷത്തിൽ കവിയാൻ പാടില്ല. അപേക്ഷകർക്ക് പ്രായം 25 വയസിനും 45 വയസിനും ഇടയിലാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ആയിരിക്കും ഇതിന്റെ ഗുണഫലം ലഭിക്കുക.
ഓഫ് ലൈനിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഓഫീസ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. എസ് സി ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്, വാർഷികവരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ബാങ്ക് പാസ്ബുക്കിന്റെ ഫോട്ടോകോപ്പി, പാസ് പോർട്ട് ഫോട്ടോ, വോട്ടർ കാർഡ്, ആധാർ കാർഡ് എന്നിവയും സമർപ്പിക്കണം. പണം എന്തിന് ചെലവഴിക്കും എന്നത് സംബന്ധിച്ച് അപേക്ഷകൻ വ്യക്തമാക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
മറുനാടന് ഡെസ്ക്