- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിയൂർ ഇസ്‌ളാമിന്റെ ആസാം ബലാൽസംഗത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം: പത്തുവർഷത്തിനിടെ 15,000 മാനഭംഗക്കേസുകൾ; ഒന്നരപതിറ്റാണ്ടിന്റെ കോൺഗ്രസ് ഭരണത്തെ ജനം തൂത്തെറിഞ്ഞത് ബംഗ്‌ളാദേശ് അതിർത്തി അടയ്ക്കുമെന്ന് ബിജെപിയുടെ വാഗ്ദാനത്തെ തുടർന്ന്
തിരുവനന്തപുരം: ഒന്നരമാസത്തിലേറെയായി കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ദളിത് നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകത്തിലെ പ്രതി അമിയൂർ ഇസ്‌ളാമിന്റെ സ്വദേശമായ ആസാം ബലാത്സംഗത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനം. കഴിഞ്ഞ പത്തുവർഷത്തിനിടെ അസമിൽ മാനഭംഗത്തിനിരയായത് 15,000ത്തോളം സ്ത്രീകൾ. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികകൾ വരെ അക്രമികളുടെ കാമഭ്രാന്തിന് ഇരയായപ്പോൾ പൊലീസ് നടപടിയുണ്ടായത് 75 ശതമാനം കേസുകളിൽ മാത്രം. 2005 മെയ് മാസം മുതൽ 2014 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 15, 206 ബലാത്സംഗങ്ങൾ ആസാമിൽ നടന്നതായി പൊലീസിന്റെ ക്രൈം റെക്കോഡുകൾ വ്യക്തമാക്കുന്നു. ദിവസം നാലെന്ന ശരാശരിയിൽ മാനഭംഗങ്ങൾ നടന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ രാജ്യത്ത് എറ്റവുമധികം മാനഭംഗങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അരങ്ങേറുന്ന സംസ്ഥാനമായി ആസാം. സ്ത്രീകളുടെ രക്ഷയ്ക്കായി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നു തരുൺ ഗൊഗോയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ബംഗ്‌ളാദേശ് അതി
തിരുവനന്തപുരം: ഒന്നരമാസത്തിലേറെയായി കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ദളിത് നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകത്തിലെ പ്രതി അമിയൂർ ഇസ്‌ളാമിന്റെ സ്വദേശമായ ആസാം ബലാത്സംഗത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനം. കഴിഞ്ഞ പത്തുവർഷത്തിനിടെ അസമിൽ മാനഭംഗത്തിനിരയായത് 15,000ത്തോളം സ്ത്രീകൾ. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികകൾ വരെ അക്രമികളുടെ കാമഭ്രാന്തിന് ഇരയായപ്പോൾ പൊലീസ് നടപടിയുണ്ടായത് 75 ശതമാനം കേസുകളിൽ മാത്രം.
2005 മെയ് മാസം മുതൽ 2014 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 15, 206 ബലാത്സംഗങ്ങൾ ആസാമിൽ നടന്നതായി പൊലീസിന്റെ ക്രൈം റെക്കോഡുകൾ വ്യക്തമാക്കുന്നു. ദിവസം നാലെന്ന ശരാശരിയിൽ മാനഭംഗങ്ങൾ നടന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ രാജ്യത്ത് എറ്റവുമധികം മാനഭംഗങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അരങ്ങേറുന്ന സംസ്ഥാനമായി ആസാം. സ്ത്രീകളുടെ രക്ഷയ്ക്കായി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നു തരുൺ ഗൊഗോയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
ബംഗ്‌ളാദേശ് അതിർത്തികടന്ന് ഓരോ വർഷവും നിരവധി പേരാണ് ആസാമിലെത്തുന്നത്. ഈ നുഴഞ്ഞുകയറ്റം തടയണമെന്നും ഇങ്ങനെ എത്തുന്ന ബംഗ്‌ളാദേശികളാണ് സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അക്രമവും കൊള്ളയും നടത്തുന്നതെന്നും ഏറെക്കാലമായി ആരോപണമുയരുന്നുണ്ട്. കുറ്റകൃത്യം നടത്തിയ ശേഷം കടന്നുകളയുന്നവരെ പിടികൂടാൻ കഴിയാത്ത സാഹചര്യമാണ് മിക്കപ്പോഴും 75 ശതമാനം കേസുകളിൽ മാത്രമാണ് പലപ്പോഴും പൊലീസ് നടപടിയുണ്ടാവുന്നതെന്ന് വിവിധ സംഘടനകളും കണക്കുകൾ സഹിതം വ്യക്തമാക്കുന്നു. മേൽപ്പറഞ്ഞതത്രയും റിപ്പോർട്ടുചെയ്യപ്പെട്ട കേസുകൾ മാത്രം. ഇതിലുമേറെയാണ് യഥാർത്ഥ കണക്കുകളെന്ന് മനുഷ്യാവകാശ, സ്ത്രപക്ഷ സംഘടനകൾ പറയുന്നു. മാത്രമല്ല ഇക്കാലയളവിൽ കാൽലക്ഷത്തോളം സ്ത്രീകൾ തട്ടിക്കൊണ്ടുപോകപ്പെട്ടതായും പൊലസ് രേഖകൾ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ബിജെപി പ്രചരണായുധമാക്കിയിരുന്നു. ബംഗ്‌ളേദേശ് അതിർത്തിയിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടുവെന്നും ഈ നുഴഞ്ഞുകയറ്റമാണ് അസമിലെ അരക്ഷിതാവസ്ഥയ്ക്കും സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കും പ്രധാനകാരണമെന്നും ബിജെപി ആരോപിച്ചിരുന്നു. ഇതോടെ കഴിഞ്ഞമാസം ഗൊഗോയ് ഗവൺമെന്റിനെ വീഴ്‌ത്തി സർബാനന്ദ സൊനോവാലിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ വൻ ഭൂരിപക്ഷത്തോടെ അസമിൽ അധികാരത്തിലെത്തുകയും ചെയ്തു.
രണ്ടുവർഷത്തിനകംതന്നെ ബംഗ്‌ളാദേശ് അതിർത്തി പൂർണമായും അടയ്ക്കുമെന്നും അവിടെനിന്നുള്ള നുഴഞ്ഞുകയറ്റം തടയുമെന്നും സൊനോവാൽ അധികാരമേറ്റയുടനെ പ്രഖ്യാപിച്ചിരുന്നു. ബംഗ്‌ളാദേശിൽ നിന്ന് എത്തുന്നവരാണ് അസാമിലെ ജനതയുടെ സ്വൈര്യജീവിതം തകർക്കുന്നതെന്നും ഇതിന് തടയിടണമെന്നും ഏറെക്കാലമായി നിലനിൽക്കുന്ന ആവശ്യമാണ്. അതിർത്തി അടയ്ക്കുമെന്നതായിരുന്നു ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനവും. ഇതാണ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കാനും ഒന്നരപതിറ്റാണ്ടായി തുടരുന്ന ഗൊഗോയ് സർക്കാരിനെ തൂത്തെറിയാനും ബിജെപിക്ക് തുണയായതും.
അസം ഉൾപ്പെടെയുള്ള ബംഗ്‌ളാദേശ് അതിർത്തി ജില്ലകളിൽ നുഴഞ്ഞുകയറിയെത്തുന്ന പലരും പിന്നീട് രാജ്യത്തിന്റെ പലഭാഗത്തേക്കും എത്തിപ്പെടുന്നു. അതിർത്തി സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരും പൊലീസ് അന്വേഷണം ശക്തമാകുന്നതോടെ മറ്റ് സംസ്ഥാനങ്ങളിലെത്തുകയും പുതിയ ജീവിതം ആരംഭിക്കുകയുമാണ് പതിവ്. കേരളത്തിലും ഇത്തരത്തിൽ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പൂർവചരിത്രം ആരും അന്വേഷിക്കാറില്ല. ഇവരുടെ നാട്ടിലെ മേൽവിലാസമോ പേരുപോലുമോ അറിയാതെയാണ് തൊണ്ണൂറു ശതമാനം തൊഴിലുടമകളും കേരളത്തിൽ അന്യസംസ്ഥാനക്കാർക്ക് തൊഴിൽ നൽകുന്നത്. ഇതുതന്നെയാണ് അന്യസംസ്ഥാനത്തൊഴിലാളികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് മുന്നിൽ നിൽക്കുന്ന പെരുമ്പാവൂർ പോലൊരു സ്ഥലത്തെയും അവസ്ഥ. ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ ആസാം സ്വദേശി അമിയൂർ ഇസ്‌ളാമും ആസാമിൽ സമാനമായൊരു കേസിൽ അസാമിൽ പ്രതിയായതിനെ തുടർന്ന് കേരളത്തിലേക്ക് കടക്കുകയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.