തിരുവനന്തപുരം: ജനാധിപത്യ കേരള കോൺഗ്രസിന് ലഭിച്ച തിരുവനന്തപുരം സീറ്റിൽ ആന്റണി രാജു എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. മധ്യതിരുവിതാംകൂറിൽ ഒരു സീറ്റ് കൂടി വേണമെന്ന പാർട്ടിയുടെ ആവശ്യം എൽഡിഎഫിന്റെ പരിഗണനയിലാണെന്നും സീറ്റ് ലഭിക്കുന്ന മുറയ്ക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും പാർട്ടി ചെയർമാൻ ഡോ. കെ.സി.ജോസഫ് അറിയിച്ചു.

തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായതിനാൽ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാനും, അവരെ സഹായിക്കാനും സാധിക്കുമെന്ന് വിശ്വാസം ഉണ്ടെന്ന് ആന്റണി രാജു നേരത്തെ പ്രതികരിച്ചിരുന്നു. ജനങ്ങളുടെ പൂർണ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആന്റണി രാജു കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിനോട് 10,905 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.