- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമതസ്വരം ഉയർത്തിയ ഗോപിനാഥിനെ അനുനയിപ്പിക്കാൻ വീണ്ടും നീക്കം; ഉമ്മൻ ചാണ്ടി ചൊവ്വാഴ്ച കാണും
പാലക്കാട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമതസ്വരം ഉയർത്തിയ പാലക്കാട് ഡിസിസി മുൻ അധ്യക്ഷൻ എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാൻ വീണ്ടും നീക്കം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചൊവ്വാഴ്ച ഗോപിനാഥുമായി ചർച്ച നടത്തും. മുതിർന്ന നേതാവ് എ.കെ. ആന്റണിയും ഫോണിൽ വിളിച്ചതായി ഗോപിനാഥ് പറഞ്ഞു.
പരാതികൾക്കു വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണു നേതാക്കൾ ഗോപിനാഥിനു നൽകിയ ഉറപ്പ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു നേരത്തേ ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ അർഹിക്കുന്ന പരിഗണന ലഭിച്ചാൽ പ്രചാരണത്തിൽ സജീവമാകാനാണു ഗോപിനാഥിന്റെ തീരുമാനം.
മുതിർന്ന സംസ്ഥാന നേതാക്കൾ ഇടപെട്ടിട്ടും താൻ ഉന്നയിച്ച സംഘടനാ പ്രശ്‌നങ്ങളിൽ പരിഹാരമില്ലാത്തതിനാൽ അധികകാലം പാർട്ടിയിൽ തുടരാനാകില്ലെന്നു കഴിഞ്ഞദിവസം ഗോപിനാഥ് സൂചിപ്പിച്ചിരുന്നു. ജില്ലയിലെ ഗുരുതര സംഘടനാ സ്ഥിതിവിശേഷം മനസ്സിലാക്കി നേതൃത്വം അടിയന്തരമായി ഇടപെടണം. കൂടുതൽ പ്രകോപനമുണ്ടാക്കി തന്നെ പുറത്താക്കി നിലവിലുള്ള യുഡിഎഫ് എംഎൽഎമാരെ തോൽപ്പിക്കുകയാണു ചിലരുടെ ലക്ഷ്യമെന്നും ഗോപിനാഥ് ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ