- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ഗവർണറുടെ പച്ചക്കൊടി; പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നതിന് അനുമതി; ഈ മാസം 31ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ സഭ ചേരും
തിരുവനന്തപുരം: നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. ഈ മാസം 31നാണ് കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുക. ഒരു മണിക്കൂറായിരിക്കും സമ്മേളനം.അടിയന്തരമായി നിയമസഭ ചേരുന്നതിന്റെ കാരണം ബോദ്ധ്യപ്പെടുത്താൻ സർക്കാരിന് സാധിച്ചില്ല എന്നു പറഞ്ഞായിരുന്നു ഗവർണർ പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നതിന് നേരത്തെ അനുമതി നിഷേധിച്ചത്.
എന്നാൽ സ്പീക്കറുമായുള്ള കൂടിക്കാഴ്ചയിൽ പ്രത്യേക നിയമസഭ സമ്മേളനം ചേരാൻ അനുമതി നൽകാൻ തീരുമാനിച്ചതായി ഗവർണർ സ്പീക്കറെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് രാജ്ഭവൻ സർക്കാരിനെ ഔദ്യോഗികമായി തീരുമാനം അറിയിച്ചത്.അടിയന്തരമായി നിയമസഭ ചേരുന്നതിന്റെ പ്രാധാന്യം ഗവർണറെ ബോദ്ധ്യപ്പെടുത്താൻ സർക്കാരിന് സാധിച്ചു എന്നാണ് വിവരം.
ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കാർഷിക നിയമങ്ങൾ കേരളത്തെ എങ്ങനെ ബാധിക്കും എന്നത് അടക്കമുള്ള കാര്യങ്ങൾ ഗവർണറെ സർക്കാർ ബോദ്ധ്യപ്പെടുത്തി. മന്ത്രി എ കെ ബാലനും വി എസ് സുനിൽകുമാറും ക്രിസ്മസ് കേക്കുമായി ചെന്നാണ് ഗവർണറെ സമവായത്തിന്റെ പാതയിലേക്ക് എത്തിച്ചത്.