- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തിരഞ്ഞെടുപ്പ് പോളിങ് 74.06 ശതമാനം; കഴിഞ്ഞ വട്ടത്തേക്കാൾ 3.29 ശതമാനം കുറവ്; ഏറ്റവും ഉയർന്ന പോളിങ് കുന്ദമംഗലം മണ്ഡലത്തിൽ: 81%; ഏറ്റവും പിന്നിൽ തിരുവനന്തപുരം; 80 ശതമാനത്തിന് മുകളിൽ പോളിങ് നടന്ന എട്ട് മണ്ഡലങ്ങൾ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുകൾ
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ്ങ് കണക്കുകൾ ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ടു. 74.06 ശതമാനം ആളുകൾ സമ്മതിദാനാവകാശം വിനിയോഗിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ 3.29 ശതമാനം കുറവാണ് ഇത്തവണത്തേത്. 2016ൽ 77.35 ശതമാനമായിരുന്നു പോളിങ്ങ്. ഏറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത് കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തിലാണ്. കുന്ദമംഗലത്ത് 81.52 ശതമാനം പേരും വോട്ട് ചെയ്തു. തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ. തിരുവനന്തപുരം സെൻട്രലിൽ 61.85 ശതമാനം പേർ മാത്രമാണ് പോളിങ്ങ് ബൂത്തിലെത്തിയത്.
80 ശതമാനത്തിന് മുകളിൽ പോളിങ് നടന്ന എട്ട് മണ്ഡലങ്ങളാണുള്ളത്. അരൂർ, ചേർത്തല, കുന്നത്തുനാട്, കുന്ദമംഗലം, കൊടുവള്ളി, കുറ്റ്യാടി, ധർമ്മടം, തളിപ്പറമ്പ് എന്നിവിടങ്ങളാണത്.
കുന്ദമംഗലത്താണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്, 81 ശതമാനം. അതേസമയം തലസ്ഥാനത്ത് പോളിങ് കുത്തനെ കുറഞ്ഞു. 61.85 ശതമാനം മാത്രം പോളിങ് രേഖപ്പെടുത്തിയ തിരുവനന്തപുരമാണ് പട്ടികയിൽ പിന്നിൽ.മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമ്മടം, എംകെ മുനീർ മത്സരിച്ച കൊടുവള്ളി ഉൾപ്പെടെയുള്ള എട്ട് മണ്ഡലങ്ങളിൽ 80ന് മുകളിൽ പോളിങ് ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്. പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര, പത്മജ വേണുഗോപാൽ മത്സരിച്ച തൃശൂർ, ഗുരുവായൂർ മണ്ഡലമടക്കം 19 മണ്ഡലങ്ങളിൽ പോളിങ് 70 ശതമാനത്തിൽ കുറവാണ്.
70 ശതമാനത്തിൽ കുറവ് പോളിങ്ങ് നടന്ന 19 മണ്ഡലങ്ങളുണ്ട്. വേങ്ങര, പൊന്നാനി, ഗുരുവായൂർ, തൃശൂർ, കൊച്ചി, എറണാകുളം, തൃക്കാക്കര, ദേവികുളം, ഇടുക്കി, കടുത്തുരുത്തി, ചെങ്ങന്നൂർ, തിരുവല്ല, റാന്നി, ആറന്മുള, പുനലൂർ, വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം, തിരുവനന്തപുരം എന്നീ നിയോജക മണ്ഡലങ്ങളിലാണ് വോട്ടിങ്ങ് ശതമാനം 70ലും താഴെയായത്.
തിരുവല്ല (63.34), റാന്നി (63.83), വട്ടിയൂർക്കാവ് (64.15), തിരുവനന്തപുരം സെൻട്രൽ (61.85) എന്നീ മണ്ഡലങ്ങളിലാണ് പോളിങ്ങ് 65ലും താഴെപ്പോയത്.
പോളിങ് ശതമാനം മണ്ഡലം തിരിച്ച്
മഞ്ചേശ്വരം - 76.88
കാസർഗോഡ് - 70.87
ഉദുമ - 75.53
കാഞ്ഞങ്ങാട് - 74.53
തൃക്കരിപ്പൂർ - 76.77
പയ്യന്നൂർ - 79.00
കല്ല്യാശേരി - 76.41
തളിപറമ്പ് - 80.94
ഇരിക്കൂർ - 75.63
അഴീക്കോട് - 77.89
കണ്ണൂർ - 74.94
ധർമ്മടം - 80.22
തലശേരി - 73.94
കൂത്തുപറമ്പ് - 78.15
മട്ടന്നൂർ - 79.54
പേരാവൂർ - 78.07
മാനന്തവാടി - 76.42
സുൽത്താൻ ബത്തേരി - 74.30
കൽപറ്റ - 74.22
വടകര - 79.33
കുറ്റ്യാടി - 81.30
നാദാപുരം - 78.88
കൊയിലാണ്ടി - 77.58
പേരാമ്പ്ര - 79.85
ബാലുശേരി - 78.42
ഏലത്തൂർ - 78.09
കോഴിക്കോട് നോർത്ത് - 73.91
കോഴിക്കോട് സൗത്ത് - 74.25
ബേപ്പൂർ - 78.05
കുന്നമംഗലം - 81.52
കൊടുവള്ളി - 80.05
തിരുവമ്പാടി - 77.17
കൊണ്ടോട്ടി - 78.64
ഏറനാട് - 77.68
നിലമ്പൂർ - 75.20
വണ്ടൂർ - 73.66
മഞ്ചേരി - 74.32
പെരിന്തൽമണ്ണ - 74.73
മങ്കട - 75.17
മലപ്പുറം - 74.88
വേങ്ങര - 69.88
വള്ളിക്കുന്ന് - 74.46
തിരുവമ്പാടി - 74.02
താനൂർ - 76.67
തിരൂർ - 73.26
കോട്ടയ്ക്കൽ - 72.35
തവനൂർ - 74.40
പൊന്നാനി - 69.63
തൃത്താല - 77.04
പട്ടാമ്പി - 76.48
ഷൊർണൂർ - 76.76
ഒറ്റപ്പാലം - 75.77
കൊങ്ങാട് - 75.16
മണ്ണാർക്കാട് - 75.45
മലമ്പുഴ - 75.04
പാലക്കാട് - 73.83
തരൂർ - 75.90
ചിറ്റൂർ - 79.15
നെന്മല - 76.83
ആലത്തൂർ - 77.56
ചേലക്കര - 76.01
കുന്നങ്കുളം - 76.43
ഗുരുവായൂർ - 68.46
മണലൂർ - 73.20
വടക്കാഞ്ചേരി - 76.16
ഒല്ലൂർ - 73.87
നാട്ടിക - 71.33
കയ്പമംഗലം - 76.69
ഇരിങ്ങാലക്കുട - 74.80
പുതുക്കാട് - 75.58
ചാലക്കുടി - 72.63
കൊടുങ്ങല്ലൂർ - 75.00
പേരുമ്പാവൂർ - 76.33
അങ്കമാലി - 76.11
ആലുവ - 75.33
കളമശേരി - 75.98
പറവൂർ - 77.15
വൈപ്പിൻ - 74.72
കൊച്ചി - 69.84
തൃപ്പൂണിത്തുറ - 73.28
എറണാകുളം - 65.90
തൃക്കാക്കര - 69.28
കുന്നത്തുനാട് - 80.99
പിറവം - 72.47
മൂവാറ്റുപുഴ - 73.57
കോതമംഗലം - 76.89
ദേവികുളം - 67.38
ഉടുമ്പൻചോല - 73.33
തൊടുപുഴ - 70.17
ഇടുക്കി - 68.97
പീരുമേട് - 72.22
പാലാ - 72.56
കടുത്തുരുത്തി - 68.05
വൈക്കം - 75.61
ഏറ്റുമാനൂർ - 72.99
കോട്ടയം - 72.57
പുതുപ്പള്ളി - 73.22
ചങ്ങനശേരി - 70.30
കാഞ്ഞിരപ്പള്ളി - 72.13
പൂഞ്ഞാർ - 72.47
അരൂർ - 80.42
ചേർത്തല - 80.74
ആലപ്പുഴ - 76.32
അമ്പലപ്പുഴ - 74.78
കുട്ടനാട് - 72.25
ഹരിപ്പാട് - 74.27
കായങ്കുളം - 73.36
മാവേലിക്കര - 71.18
ചെങ്ങന്നൂർ - 69.11
തിരുവല്ല - 63.34
റാന്നി - 63.83
ആറന്മുള - 65.46
കോന്നി - 71.42
അടൂർ - 72.05
കരുനാഗപ്പള്ളി - 78.76
ചവറ - 76.20
കുന്നത്തൂർ - 75.37
കൊട്ടാരക്കര - 72.33
പത്തനാപുരം - 72.19
പുനലൂർ - 69.36
ചടയമംഗലം - 70.82
കുണ്ടറ - 73.94
കൊല്ലം - 72.12
ഇരവിപുരം - 70.69
ചാത്തന്നൂർ - 72.47
വർക്കല - 70.23
ആറ്റിങ്ങൽ - 70.54
ചിറയൻകീഴ് - 70.82
നെടുമങ്ങാട് - 71.63
വാമനപുരം - 70.91
കഴക്കൂട്ടം - 69.61
വട്ടിയൂർക്കാവ് - 64.15
തിരുവനന്തപുരം - 61.85
നേമം - 69.81
അരുവിക്കര - 73.28
പാറശാല - 72.43
കാട്ടാക്കട - 72.22
കോവളം - 70.94
നെയ്യാറ്റിൻകര - 72.16
മറുനാടന് മലയാളി ബ്യൂറോ