- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിറ്റ് ഗാനങ്ങൾ പാടി സദസ്സിനെ സംഗീതമഴയിലാറാടിച്ച് എം ജി ശ്രീകുമാർ; ക്ലാസിക്കൽ നൃത്തത്തിന്റെ ലാസ്യഭാവങ്ങൾ പകർന്ന് നടിയും നർത്തകിയുമായ ഡോ. താരാ കല്യാണും, മകളും; കുവൈറ്റിലെ പത്തനംതിട്ട ജില്ലക്കാരുടെ ദേശിയ ദിനാഘോഷം കെങ്കേമമായതിങ്ങനെ
കുവൈത്ത് സിറ്റി: കുവൈത്തിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസോസിയേഷൻ, കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 25 ന് അബ്ബാസിയ മറീന ഹാളിൽ വച്ച് സംഘടിപ്പിച്ച സംഗീത നൃത്ത സന്ധ്യഅക്ഷരാർത്ഥത്തിൽ തന്നെ ഹൃദയത്തിൽ സൂക്ഷിക്കാൻ പോന്ന ഒന്നായിരുന്നു. മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കികൊണ്ട് പ്രശസ്തഗായകരായ എം ജി ശ്രീകുമാറും, അബ്ദുറഹ്മാനും, ശ്രേയ ജയദീപും, മൃദുല വാര്യരുംഒത്തുചേർന്ന ഗായക സംഘവും, ക്ലാസിക്കൽ നൃത്തത്തിന്റെ ലാസ്യഭാവങ്ങൾ പകർന്ന്പ്രശസ്ത നടിയും നർത്തകിയുമായ ഡോ. താരാ കല്യാണും, മകൾ സൗഭാഗ്യ വെങ്കിടേഷുംഅരങ്ങ് തകർത്തപ്പോൾ, കുവൈത്തിലെ പ്രവാസി സമൂഹത്തിന് അത് മറക്കാനാവാത്തഅനുഭവമായി മാറി. കീബോർഡിൽ മാന്ത്രികവിസ്മയം തീർക്കുന്ന അനൂപ് കോവളം എന്ന അതുല്യ പ്രതിഭയുടെനേതൃത്വത്തിൽ സ്റ്റാർ ഓർക്കസ്ട്രയുടെ അനുഗ്രഹീത കലാകാരന്മാർ ഒരുക്കിയവാദ്യവിസ്മയങ്ങളുടെ അകമ്പടിയിൽ മലയാളക്കരയുടെ സ്വന്തം ഹിറ്റുകൾ കുവൈത്ത്പ്രവാസികളുടെ മനസ്സിലേക്ക് പെയ്തിറങ്ങുകയായിരുന്നു. ചിട്ടയായ
കുവൈത്ത് സിറ്റി: കുവൈത്തിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസോസിയേഷൻ, കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 25 ന് അബ്ബാസിയ മറീന ഹാളിൽ വച്ച് സംഘടിപ്പിച്ച സംഗീത നൃത്ത സന്ധ്യഅക്ഷരാർത്ഥത്തിൽ തന്നെ ഹൃദയത്തിൽ സൂക്ഷിക്കാൻ പോന്ന ഒന്നായിരുന്നു.
മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കികൊണ്ട് പ്രശസ്തഗായകരായ എം ജി ശ്രീകുമാറും, അബ്ദുറഹ്മാനും, ശ്രേയ ജയദീപും, മൃദുല വാര്യരുംഒത്തുചേർന്ന ഗായക സംഘവും, ക്ലാസിക്കൽ നൃത്തത്തിന്റെ ലാസ്യഭാവങ്ങൾ പകർന്ന്പ്രശസ്ത നടിയും നർത്തകിയുമായ ഡോ. താരാ കല്യാണും, മകൾ സൗഭാഗ്യ വെങ്കിടേഷുംഅരങ്ങ് തകർത്തപ്പോൾ, കുവൈത്തിലെ പ്രവാസി സമൂഹത്തിന് അത് മറക്കാനാവാത്ത
അനുഭവമായി മാറി.
കീബോർഡിൽ മാന്ത്രികവിസ്മയം തീർക്കുന്ന അനൂപ് കോവളം എന്ന അതുല്യ പ്രതിഭയുടെനേതൃത്വത്തിൽ സ്റ്റാർ ഓർക്കസ്ട്രയുടെ അനുഗ്രഹീത കലാകാരന്മാർ ഒരുക്കിയവാദ്യവിസ്മയങ്ങളുടെ അകമ്പടിയിൽ മലയാളക്കരയുടെ സ്വന്തം ഹിറ്റുകൾ കുവൈത്ത്പ്രവാസികളുടെ മനസ്സിലേക്ക് പെയ്തിറങ്ങുകയായിരുന്നു. ചിട്ടയായ ക്രമീകരണങ്ങളോടെസംഘടിപ്പിച്ച പരിപാടികൾ മറീന ഹാളിൽ തിങ്ങിനിറഞ്ഞ രണ്ടായിരത്തിലധികം വരുന്നകാണികളെ ആദ്യന്തം ശ്വാസമടക്കി പിടിച്ചിരുത്തി കളഞ്ഞു.
മെഗാ ഇവന്റിന്റെ ഔപചാരിക ഉദ്ഘാടനം നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി നിലവിളക്കിൽതിരി തെളിച്ച് ജലീബ് അൽ ഷുയൂഖ് ഏരിയ പൊലീസ് ചീഫ് കേണൽ ഇബ്രാഹിം അബ്ദുറസാഖ് അൽദീൽ നിർവ്വഹിച്ചു. അസോസിയേഷന്റെ സ്ഥാപകാംഗവും, ദീർഘകാലം പ്രസിഡണ്ടും നിലവിൽരക്ഷാധികാരിയുമായ ഉമ്മൻ ജോർജ്ജ് (ജോസ് മണ്ണിൽ) നെ അസോസിയേഷന്റെ രൂപീകരണത്തിലുംവളർച്ചയിലും വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പങ്കിനെ മാനിച്ച് കൊണ്ട് ചടങ്ങിൽആദരിച്ചു. അസോസിയേഷൻ ഉപദേശക സമിതി അദ്ധ്യക്ഷൻ ബിനു ജോൺ ഫിലിപ്പ് അദ്ദേഹത്തെപൊന്നാട അണിയിക്കുകയും, പ്രശസ്തി ഫലകം നൽകുകയും ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട്‌കെ ജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുരളി എസ് പണിക്കർസ്വാഗതവും, ഇവന്റ് കൺവീനർ സാമുവേൽകുട്ടി കൃതജ്ഞതയും അർപ്പിച്ചു. ഉദ്ഘാടനചടങ്ങിൽ പരിപാടിയുടെ മുഖ്യ പ്രായോജകരായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കൺട്രിഹഡ് സഞ്ജയ് സിൻഹ, സഹപ്രായോജകരായ കോടക് ലൈഫ് ഡപ്യൂട്ടി വൈസ് പ്രസിഡണ്ട് കെ.എൻ. രാജീവൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
എഞ്ചിനീയറിങ് ഡിഗ്രീ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനി നിഖിത മുരളിപണിക്കർ, സന്നദ്ധരക്തദാന മേഖലയിലെ സജീവ പ്രവർത്തനങ്ങളെ മുൻ നിർത്തി ബ്ലഡ്‌ഡോണേഴ്‌സ് കേരള, കുവൈത്ത് ചാപ്റ്റർ, അസോസിയേഷന്റെ നാട്ടിലെ പ്രവർത്തനങ്ങൾക്ക്നൽകി വരുന്ന അകമഴിഞ്ഞ പിന്തുണയെ മുൻനിർത്തി കേരള ഹോട്ടൽ & റസ്റ്റോറന്റ്അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം സജി കോശി ജോർജ്ജ് എന്നിവരെയും; പരിപാടിയിൽപങ്കെടുത്ത കലാകാരന്മാരെയും ചടങ്ങിൽ ആദരിച്ചു.