ഫർവാനിയ : കുവൈത്തിലെ പ്രമുഖ റസ്റ്റോറന്റായ അത്തൂസ് കിച്ചണിൽ വനിതകൾക്കായി ബിരിയാണി പാചക മത്സരം സംഘടിപ്പിച്ചു. തലശ്ശേരി ബിരിയാണി മുതൽ കിഴി ബിരിയാണി വരെ വൈവിധ്യമാർന്ന പാചക പെരുമയുടെ സംഗമ വേദിയായി ബിരിയാണി ഫെസ്റ്റ്. ഇരുപത്തിയഞ്ചിലേറെ പേർ മാറ്റുരച്ച ബിരിയാണി മത്സരത്തിൽ ഒന്നാം സമ്മാനമായ ഗോൾഡ് കോയിൻ ജാസിറ സിദ്ദിഖിനും , റഹ്മത് ബഷീർ രണ്ടാം സ്ഥാനവും , ഷഫീന സഗീർ മൂന്നാം സ്ഥാനവും , ഇഖ്റ മറിയം നാലാം സ്ഥാനവും നേടി.കുവൈത്തിലെ പ്രമുഖ അഭിഭാഷകയായ മലക് അൽ ഹുവൈദി സമ്മാനങ്ങൾ വിതരണം ചെയ്തു.

നിരവധി കുടുംബങ്ങൾ മത്സരം കാണാനും ബിരിയാണി രുചിക്കാനുമെത്തിയിരുന്നു. വിവിധ കലാ പരിപാടികളും അരങ്ങേറി.അത്തൂസ് ചീഫ് ഷെഫ് അഷ്‌റഫും ലുലു ഹൈപ്പറിലെ ഷെഫുമാരായിരുന്നു മത്സരത്തിൽ വിധി നിർണയിച്ചത്. അത്തൂസ് മാനേജിങ് ഡയറക്ടർ നിസാർ,ലുലു പ്രതിനിധികൾ ,കുവൈത്തിലെ പ്രമുഖ സാമൂഹ്യ സാസംകാരിക പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിപാടികൾക്ക് യാസിർ കരിങ്കല്ലത്താണി , റാഫി കല്ലായി എന്നീവർ നേതൃത്വം നൽകി.