ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷൻ കുവൈത്ത് ചാപ്റ്ററിന്റെ വനിതാവേദിയുടെ നേതൃത്വത്തിൽ ഫർവാനിയ ബദർ അൽ സമാ ക്ലിനിക്കിൽ ജനുവരി 4 നു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വനിതാവേദി ചെയർപെർസ്സൺ വനജാ രാജൻ, വനിതാവേദി സെക്രെട്ടറി അംബികാ മുകുന്ദൻ, ട്രഷറർ അംബിളി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് 500 ഇൽ അധികം സാധാരണ പ്രവാസികൾക്ക് സേവനം ലഭ്യമാക്കി. ശ്രീമതി അംബിക സ്വാഗതം അർപിച്ചു, വനജാരാജൻ അധ്യക്ഷത വഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് പ്രേംസൺ കായംകുളം ഉത്ഘാടനം ചെയ്തു.

ജെന. സെക്രെട്ടറി ശ്രീകുമാർ, കോർ അഡ്‌മിൻ മുബാറക്ക് കാമ്പ്രത്ത്, റഷീദ് പുതുക്കുളങ്ങര എന്നിവർ ആശംസ അർപിച്ചു. ചടങ്ങിൽ സാമൂഹ്യപ്രവർത്തകൻ ആയ മനോജ് മാവേലിക്കര, മലപ്പുറം ജില്ല അസ്സൊസിയെഷൻ ഉപദേശകസമിതിയംഗം മനോജ് കുര്യൻ, KMCC വളണ്ടിയർ അലി മാണിക്കോത്ത്, Voice Kuwait രക്ഷാധികാരി ബിനു ബിഎസ് , KKMA മാഗ്‌നറ്റ് ടീം അംഗം സലീം കൊമേരി, നന് മലയാളി മ/ റൈഹാൻ അസ്സോസിയേഷൻ പ്രസിഡന്റ് സലീം ടി എം, സാമൂഹ്യപ്രവർത്തകൻ പി എം നായർ , KKIC സാമൂഹ്യപ്രവർത്തകൻ മഹബൂബ് നടമ്മൽ, എന്നിവരെ സാമൂഹ്യ പ്രവർത്തന മികവിൽ സംഘടന ആദരിച്ചു. ബദർ സമായിലെ ഡോ: രാമകൃഷ്ണൻ , പ്രവാസിയുടേ ജീവിത ശൈലിയെ കുറിച് ക്ലാസെടുത്തു. അംബിളി നാരായണനൻ നന്ദി പ്രകാശിപ്പിച്ചു.