- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സിക്ക് പുതിയ ഭരണസമിതി; പ്രസിഡന്റ് ജയൻ ജോസഫ്
ന്യൂജേഴ്സി : നോർത്ത് അമേരിക്കയിലെ ന്യൂ ജേഴ്സി ആസ്ഥാനമായുള്ള കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) 2019 ലേക്കുള്ള ഭാരവാഹികളെ ഐകകണ്‌ഠേൃന തിരഞ്ഞെടുത്തു.
ഡിസംബർ 15 ശനിയാഴ്ച എഡിസണിലുള്ള എഡിസൺ ഹോട്ടൽ ബാൻക്വിറ്റ് ഹാളിൽ വച്ച് നടന്ന ആനുവൽ ജനറൽ ബോഡി ആണ് പുതിയ ഭരണ സമിതിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. ജയൻ ജോസഫ് ആണ് പുതിയ പ്രസിഡന്റ്, ബൈജു വർഗീസ് സെക്രട്ടറി, വിജേഷ് കാരാട്ട് ട്രഷറർ.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ് ദീപ്തി നായർ , ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാർ , ജോയിന്റ് ട്രഷറർ പീറ്റർ ജോർജ്, അജിത് പ്രഭാകർ (ചാരിറ്റി അഫയേഴ്‌സ്), ടോം നെറ്റിക്കാടൻ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), പ്രിൻസി ജോൺ പള്ളത്ത് (യൂത്ത് അഫയേഴ്‌സ്) , പ്രീത വീട്ടിൽ (കൾച്ചറൽ അഫയേഴ്‌സ് ) മനോജ് ഫ്രാൻസിസ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ) ജെയിംസ് ജോർജ് (എക്‌സ് ഒഫീഷ്യൽ ) എന്നിവർ ആണ് 2019 എക്‌സിക്യുട്ടിവ് കമ്മറ്റിയിലെ മറ്റ് പുതിയ അംഗങ്ങൾ, പുതിയ ട്രസ്റ്റി ബോർഡ് ചെയർ പേഴ്‌സൺ ആയി റോയ് മാത്യു തിരഞ്ഞെടുക്കപ്പെട്ടു. സിറിയക് കുന്നത്ത് ആണ് അക്കൗണ്ടന്റ്. പുതിയ ട്രസ്റ്റി ബോർഡ് മെംബേർസ് ആയി ജോൺ വര്ഗീസ്, സണ്ണി വാളിപ്ലാക്കൽ, സോഫി വിൽസൺ, ജെയ് കുളമ്പിൽ, റെജിമോൻ എബ്രഹാം എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. അലക്‌സ് മാത്യു ട്രസ്റ്റി ബോർഡ് മെമ്പർ ആയി തുടരും.
അമേരിക്കൻ മലയാളികളുടെ സാമൂഹിക കൂട്ടായ്മകൾക്ക് എന്നും പുത്തൻ മാനങ്ങൾ സമ്മാനിച്ചിട്ടുള്ള കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സിക്കു പോയ വർഷങ്ങളിൽ ലഭിച്ച അകമഴിഞ്ഞ ജനപിന്തുണക്കു നന്ദി പറഞ്ഞ പ്രസിഡന്റ് ജയൻ ജോസഫ് ഈ വർഷവും എല്ലാവരിൽ നിന്നും സഹകരണം പ്രതീക്ഷിക്കുന്നതായി അറിയിച്ചു.
മുൻ വർഷങ്ങളിലെ പോലെ നല്ല പ്രവർത്തനം കാഴ്ച വയ്ക്കുവാൻ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ജനറൽ ബോഡിക്ക് വേണ്ടി ട്രസ്ടി ബോർഡ് ചെയർമാൻ റോയ് മാത്യു ആശംസിച്ച




