കുവൈറ്റ്: കുവൈറ്റ് സെൻട്രൽ പ്രിസൺ ആശുപത്രിയിലെ മലയാളി നഴ്‌സുമാരുടെ ക്രിസ്മസ് പുതുവത്സര ആഘോഷവും വാർഷികവും കഴിഞ്ഞ വെള്ളിയാഴ്ച ഹൈഡ് ഇൻ ഓഡിറ്റോറിയത്തിൽ നടത്തി. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളിൽ ഏറ്റവും ശ്രദ്ധേയമായത് ക്രിസ്തുവിന്റെ തിരുപ്പിറവിയെ അടിസ്ഥാനമാക്കി അവതരിപ്പിച്ച 'നിഴൽ നാടകം' ആയിരുന്നു.

ഏറെ പുതുമകളോടെ അവതരിപ്പിച്ച ഈ കലാപരിപാടിക്ക് സഹൃദയരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് ഫേസ്‌ബുക്കിൽ അതിനെ ദൃശ്യാവിഷ്‌കാരം അപ്ലോഡ് ചെയ്തതിനു ശേഷവും ധാരാളം പേർ അഭിനന്ദനം ചൊരിയുകയും കുറഞ്ഞ സമയം കൊണ്ട് അനേകം ലൈക്കുകളും ഷെയറുകളും നേടുകയും ചെയ്തു.

സുമേഷ് സോമന്റെ തിരക്കഥയിലും സംവിധാനത്തിലും ഒരുക്കിയ ഈ കലാസൃഷ്ടിയിൽ അഭിനയിച്ചത് റിദിൻ എബ്രഹാം,ബിജേഷ് ബേബി,ജിനു കുഞ്ഞുമോൻ,ജെറിൻ ജോസ്,ഷിജൊ ജോർജ്,രാഹുൽ ദേവ്,സുമേഷ് സോമൻ എന്നിവരാണ്.നാടകം കാണുവാൻ താഴെ യുള്ള ലിങ്ക് തുറക്കുക.